Get Updates
Get notified of breaking news, exclusive insights, and must-see stories!

'പുതിയ വഴി കണ്ടെത്താനുള്ള സമയം'; സി രാജാഗോപാലാചാരിയുടെ കൊച്ചുമകന്‍ കോണ്‍ഗ്രസ് വിട്ടു

congress

ദില്ലി: സ്വതന്ത്ര ഇന്ത്യയുടെ ആദ്യക്കെ ഗവര്‍ണര്‍ ജനറലായിരുന്ന സി രാജാഗോപാലാചാരിയുടെ കൊച്ചുമകന്‍ സി ആര്‍ കേശവന്‍ കോണ്‍ഗ്രസ് വിട്ടു. കോണ്‍ഗ്രസിന്റെ മീഡിയ പാനലിസ്റ്റായിരുന്നു അദ്ദേഹം. രണ്ടു പതിറ്റാണ്ടിലേറെയായി പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ച മൂല്യങ്ങളുടെ അവശിഷ്ടങ്ങളൊന്നും ഇപ്പോള്‍ കാണാനില്ലെന്ന് അദ്ദേഹം പറഞ്ഞു.

രണ്ട് പതിറ്റാണ്ടിലേറെയായി പാര്‍ട്ടിക്ക് വേണ്ടി അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കാന്‍ എന്നെ പ്രേരിപ്പിച്ച മൂല്യങ്ങളുടെ ഒരു അവശിഷ്ടവും ഇപ്പോള്‍ പാര്‍ട്ടിയില്‍ കാണാനില്ല. ഇക്കാര്യം പറയുന്നതില്‍ എനിക്ക് ശരിക്കും സങ്കടമുണ്ട്. പാര്‍ട്ടി പ്രതീകപ്പെടുത്തുന്നതോ, നിലകൊള്ളുന്നതോ, പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നതോ ആയ കാര്യങ്ങളുമായി ഞാന്‍ യോജിക്കുന്നുവെന്ന് ഇനി നല്ല മനസ്സാക്ഷിയോടെ പറയാന്‍ കഴിയില്ല.

അതുകൊണ്ടാണ് അടുത്തിടെ ദേശീയ തലത്തിലുള്ള ഒരു സംഘടനാപരമായ ഉത്തരവാദിത്തം ഞാന്‍ നിരസിക്കുകയും ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തതെന്ന് കേശവന്‍ രാജിക്കത്തില്‍ പറഞ്ഞു. എനിക്ക് പുതിയ വഴി കണ്ടെത്താനുള്ള സമയമാണിത്, അതിനാല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ഞാന്‍ ഉടന്‍ തന്നെ രാജിവെക്കുന്നെന്ന് അദ്ദേഹം പറഞ്ഞു.

ഞാന്‍ മറ്റൊരു പാര്‍ട്ടിയിലേക്ക് പോകുമെന്ന് ഊഹാപോഹങ്ങള്‍ ഉണ്ടാകും, പക്ഷേ അതേ കുറിച്ചൊന്നും ഞാന്‍ ആരോടും സംസാരിച്ചിട്ടില്ല, അടുത്തതായി എന്ത് സംഭവിക്കുമെന്ന് സത്യസന്ധമായി പറയാന്‍ എനിക്കറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തമിഴ്‌നാട് കോണ്‍ഗ്രസിലെ പ്രമുഖ നേതാവാണ് സി ആര്‍ കേശവന്‍. തമിഴ്‌നാട് കോണ്‍ഗ്രസ് കമ്മിറ്റി ചാരിറ്റബിള്‍ ട്രെസ്റ്റ് അംഗം , ശ്രീ പെരുമ്പത്തൂരിലെ രാജീവ് ഗാന്ധി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡെവലെപ്പ്‌മെന്റ് ഉപാധ്യക്ഷന്‍, പ്രസാര്‍ ഭാരതി ബോര്‍ഡ് അഗം, യൂത്ത് കോണ്‍ഗ്രസ് ദേശീയ കൗണ്‍സില്‍ അഗം എന്നീ പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്.

അതേസമയം , സി ആര്‍ കേശവന്റെ രാജി കോണ്‍ഗ്രസിനെ സംബന്ധിച്ച് തിരിച്ചടിയാണ്. ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള പദ്ധതികള്‍ കോണ്‍ഗ്രസ് ക്യംപില്‍ മെനയുന്ന സമയത്താണ് കേശവന്‍ രാജിവ്ച് പുറത്തുപോകുന്നത്. എന്നാല്‍ രാജിവച്ച് അദ്ദേഹം ഏത് പാര്‍ട്ടിയില്‍ ചേരുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. ബി ജെ പിയിലേക്ക് പോകുമോ എന്ന് തരത്തിലുള്ള അഭ്യൂഹവും ശക്തമാണ് .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+