കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ് ഭവനിലും സ്ത്രീകൾക്ക് രക്ഷയില്ല; പീഡ‌ിപ്പിക്കാൻ ശ്രമിച്ചത് ഗവർണർ

  • By Desk
Google Oneindia Malayalam News

സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ അനുദിനം വർധിക്കുന്നത് തടയാൻ നിയമസംവിധാനങ്ങൾ കൂടുതൽ കർശനമാക്കണമെന്ന മുറവിളി ശക്തമായിരിക്കെ നിയമസംവിധാനങ്ങളുടെ സംരക്ഷകനായ ഗവർണ്ണർ തന്നെ ലൈംഗിക പീഡന പ്രതിക്കൂട്ടിൽ. ദക്ഷിണേന്ത്യൻ സംസ്ഥാനത്തിലെ ഗവർണർക്കെതിരെയാണ് ലൈംഗികാരോപണം. എന്നാൽ ഗവർണറുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. ഗവർണർ അപമര്യാദയായി പെരുമാറിയെന്ന് കാണിച്ച് രാജ്ഭവൻ ജീവനക്കാരി ആഭ്യന്തര മന്ത്രാലയത്തിന് നേരിട്ട് പരാതി നൽകിയിട്ടുണ്ട്. ടൈംസ് ഓഫ് ഇന്ത്യയാണ് ഈ വാർത്ത പുറത്ത് വിട്ടത്.

അന്വേഷണം തുടങ്ങി

അന്വേഷണം തുടങ്ങി

രാജ്ഭവൻ ജീവനക്കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആഭ്യന്തരമന്ത്രാലയം അന്വേഷണം തുടങ്ങിയിട്ടുണ്ട്. പരാതി രഹസ്യമായി അന്വേഷിക്കാൻ അന്വേഷണ ഏജൻസികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അന്വേഷണത്തിന് ശേഷം ആവശ്യമെങ്കിൽ കേസെടുക്കാനാണ് നിർദ്ദേശം.

പ്രതികരിച്ചില്ല

പ്രതികരിച്ചില്ല

ഗവർണറുമായി ബന്ധപ്പെട്ടുയർന്ന വിവാദം രാഷ്ട്രീയമായി ഉപയോഗിക്കപ്പെടുമോയെന്ന ഭയവും കേന്ദ്ര സർക്കാരിനുണ്ട്. വാർത്തകളെ സംബന്ധിച്ച് പ്രതികരിക്കാൻ ആഭ്യന്തര മന്ത്രാലയം ഇതുവരെ തയാറായിട്ടില്ല.

തെളിഞ്ഞാൽ രാജി

തെളിഞ്ഞാൽ രാജി

ഗവർണർക്കെതിരെയുള്ള ലൈംഗിക പീ‌ഡന പരാതിൽ കുറ്റം തെളിഞ്ഞാൽ ഗവർണറോട് ഉടൻ രാജിവെക്കാൻ കേന്ദ്ര സർക്കാർ ആവശ്യപ്പെടും. ഗവർണർ പദവിക്കൊപ്പം കേന്ദ്ര സർക്കാരിന് കൂടി നാണക്കോടുണ്ടാക്കുന്ന സംഭവമാണിത്.

ബിജെപി മുതിര്‍ന്ന നേതാക്കള്‍

ബിജെപി മുതിര്‍ന്ന നേതാക്കള്‍

പല സംസ്ഥാനങ്ങളിലും ബി.ജെ.പിയുടെ മുതിർന്ന നേതാക്കളും വിവിധ രംഗങ്ങളിൽ ഉയർന്ന പദവി അലങ്കരിച്ചവരുമാണ് ഗവർണർമാർ. ഡൽഹിയിലെ നി‌ർഭയ സംഭവത്തിന് ശേഷം സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ തടയാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ നിരവധി നടപടികളും പദ്ധതികളും നടപ്പിലാക്കുമ്പോൾ രാജ്ഭവനിൽ നിന്ന് തന്നെ പീ‌‌ഡനക്കേസ് ഉയരുന്നത് രാജ്യത്തിന് തന്നെ നാണക്കേടാവും.

രാജ് ഭവൻ ലേഡീസ് ക്ലബ്ബ് !

രാജ് ഭവൻ ലേഡീസ് ക്ലബ്ബ് !

കഴിഞ്ഞ വർഷം ജനുവരിയിൽ ലൈംഗികാരോപണത്തെ തുടർന്ന് മേഘാലയ ഗവർണറായ ഷൺമുഖനാന്തൻ രാജിവെച്ചിരുന്നു. രാജ്ഭവനെ ലേഡീസ് ക്ലബ് ആക്കി ഗവർണർ മാറ്റിയെന്നും ഗവർണറെ നീക്കംചെയ്ത് രാജ്ഭവന്റെ അന്തസ്സ് സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് നൂറോളം രാജ്ഭവൻ ജീവനക്കാർ രാഷ്ട്രപതി പ്രണബ് മുഖർജി, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവർക്ക് കത്തയച്ചിരുന്നു. ഇതേ തുടർന്നാണ് ഷൺമുഖാനന്തൻ രാജിവെച്ചത്.

രാജ്ഭവനിലും യുവതികളെയെത്തിച്ചു

രാജ്ഭവനിലും യുവതികളെയെത്തിച്ചു

67കാരനായ ഷൺമുഖനാന്തനെതിരെ അന്ന് അതീവ ഗുരുതര ആരോപണങ്ങളാണ് ജീവനക്കാർ ഉന്നയിച്ചത്.
ഗവർണറുടെ താത്പര്യ പ്രകാരം രാജ്ഭവനിലെ ഗവർണറുടെ സ്വകാര്യ കിടപ്പുമുറിയിൽ വരെ നിരവധി യുവതികൾ എത്തിയിരുന്നതായാണ് പരാതി. ഗവർണർക്കെതിരെ സ്ത്രീപക്ഷ സംഘടനകളും ശക്തമായി രംഗത്തുവന്നിരുന്നു. സ്ത്രീകളോട് അപമര്യാദയായാണ് പെരുമാറുന്നതെന്ന് നേരത്തെ തന്നെ പല റിപ്പോർട്ടുകളും വന്നിരുന്നു.

<strong></strong>കമലഹാസന് ആദ്യ കുത്ത് മുന്‍ ഭാര്യ ഗൗതമി വക... വേര്‍പിരിയാന്‍ കാരണം വെളിപ്പെടുത്തികമലഹാസന് ആദ്യ കുത്ത് മുന്‍ ഭാര്യ ഗൗതമി വക... വേര്‍പിരിയാന്‍ കാരണം വെളിപ്പെടുത്തി

ശ്രീദേവിയുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക്...... കൊണ്ടുവരുന്നത് അംബാനിയുടെ സ്വകാര്യ വിമാനത്തില്‍ശ്രീദേവിയുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക്...... കൊണ്ടുവരുന്നത് അംബാനിയുടെ സ്വകാര്യ വിമാനത്തില്‍

ബാത്ത് ടബ്ബിലെ നിറഞ്ഞ വെള്ളത്തിൽ നിശ്ചലയായി ശ്രീദേവി... ബോണി കപൂറിന്റെ മൊഴി, പവൻ ഹാൻസില്‍ ഒരുക്കങ്ങൾബാത്ത് ടബ്ബിലെ നിറഞ്ഞ വെള്ളത്തിൽ നിശ്ചലയായി ശ്രീദേവി... ബോണി കപൂറിന്റെ മൊഴി, പവൻ ഹാൻസില്‍ ഒരുക്കങ്ങൾ

English summary
A complaint about alleged misconduct on the part of a governor of a southern state has been received by the home ministry and is being investigated for its veracity.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X