രാജ്യത്തെ 11 കോടി വീടുകളില്‍ ശൗചാലയം നിര്‍മിക്കും
ദില്ലി: രാജ്യത്തെ 11 കോടി കുടുംബങ്ങള്‍ക്ക് 2019 ആകുമ്പോഴേക്കും ശൗചാലയം നിര്‍മിച്ചു നല്‍കുമെന്ന് കേന്ദ്ര ഗ്രാമ വികസനകാര്യമന്ത്രി ബിരേന്ദര്‍ സിങ്. കേന്ദ്രസര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങളെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം രാജ്യത്ത് ശൗചാലയങ്ങള്‍ നിര്‍മിക്കപ്പെടേണ്ട ആവശ്യകതയെക്കുറിച്ചും കേന്ദ്രത്തിന്റെ പ്രതിബദ്ധതയെക്കുറിച്ചും വാചാലനായത്.
ശൗചാലയം ഇല്ലാതെ കഷ്ടപ്പെടുന്ന 11 കോടി കുടുംബങ്ങള്‍ക്കാണ് സ്വച്ഛ് ഭാരത് അഭിയാന്‍ പദ്ധതിപ്രകാരം ഇവ നിര്‍മിച്ചു നല്‍കുക. എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലേറി ഇതിനകംതന്നെ ഏകദേശം അഞ്ചുകോടി കുടുംബങ്ങള്‍ക്ക് ശൗചാലയം നിര്‍മിച്ചു നല്‍കിയതായും അദ്ദേഹം അവകാശപ്പെട്ടു.

കുടിവെള്ളം കിട്ടാതെ ബുദ്ധമുട്ടുന്ന ഗ്രാമവാസികളുടെ പ്രശ്‌നങ്ങളും സര്‍ക്കാര്‍ ഉടനടി പരിഹരിക്കുമെന്ന് അദ്ദേഹം വാഗ്ദാനം നല്‍കി. ഗ്രാമപ്രദേശങ്ങളിലെല്ലാം പൈപ്പുവഴി വെള്ളമെത്തിക്കാനാണ് പരിപാടി. 2022 ആകുമ്പേഴേക്കും രാജ്യത്തെ 90 ശതമാനം ജനങ്ങള്‍ക്കും ഇവ ലഭ്യമാക്കാന്‍ കഴിയുമെന്നും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു. 2600 കോടി രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്.
രാജ്യത്ത്, പ്രത്യേകിച്ചും ഉത്തരേന്ത്യയിലെ കുഗ്രാമങ്ങളില്‍ ശൗചാലയം ലഭ്യമല്ലാതെ ലക്ഷക്കണക്കിന് ആളുകളാണ് തുറസ്സായ സ്ഥലങ്ങളെ ആശ്രയിക്കുന്നത്. ഇതേ തുടര്‍ന്ന് സ്ത്രീകള്‍ക്കെതിരെയുള്ള അക്രമവും ഈ പ്രദേശങ്ങളില്‍ വ്യാപകമാണ്. കടുത്ത ദാരിദ്ര്യമാണ് സ്വന്തമായി ശൗചാലയം എന്ന സ്വപ്നം പലര്‍ക്കും യാഥാര്‍ഥ്യമാക്കാന്‍ കഴിയാത്തത്. മാറിമാറിവരുന്ന സര്‍ക്കാരുകള്‍ ഇവര്‍ക്ക് വാഗ്ദാനങ്ങള്‍ നല്‍കാറുണ്ടെങ്കിലും വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതില്‍ നിന്നും സര്‍ക്കാരുകള്‍ പിന്നോട്ടു പോവുകയാണ് പതിവ്.












Click it and Unblock the Notifications