കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉദ്ധവിനേയും കൂട്ടരേയും കടത്തിവെട്ടി ബിജെപിയും ഷിന്‍ഡേയും; പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മിന്നുംപ്രകടനം

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്ര ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മുന്നേറി ബിജെപിയും ശിവസേനയുടെ ഏകനാഥ് ഷിൻഡെ വിഭാഗവും. ബിജെപി-ഷിൻഡെ വിഭാഗത്തിന് തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ സാധിച്ചു. എൻസിപി, കോൺഗ്രസ്, ശിവസേനയുടെ ഉദ്ധവ് താക്കറെ വിഭാഗം എന്നിവരടങ്ങുന്ന മഹാവികാസ് അഘാടിയെ മറികടന്നാണ് ബിജെബി- ഷിൻഡെ സഖ്യത്തിന്റെ മുന്നേറ്റം.

17 ജില്ലകളിലെ 51 താലൂക്കുകളിൽ സർപഞ്ചിനെയും പഞ്ചായത്ത് അംഗങ്ങളെയും തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് ഞായറാഴ്ച നടന്നു. നന്ദുർബാർ, ധൂലെ, ജൽഗാവ്, ബുൽധാന, അകോല, വാഷിം, അമരാവതി, യവത്മാൽ, നന്ദേഡ്, ഹിംഗോലി, പർഭാനി, നാസിക്, പൂനെ, അഹമ്മദ്നഗർ, ലാത്തൂർ, സത്താറ, കോലാപൂർ എന്നിവയാണ് ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പ് നടന്ന 17 ജില്ലകൾ.

bjp

'ഇത് ചെയ്യുന്നത് ആരായാലും എന്റെ ഭാഗത്തുനിന്നു കൂടി ചിന്തിച്ചുനോക്കണം'; നടപടിയുമായി നസ്‌ലിന്‍'ഇത് ചെയ്യുന്നത് ആരായാലും എന്റെ ഭാഗത്തുനിന്നു കൂടി ചിന്തിച്ചുനോക്കണം'; നടപടിയുമായി നസ്‌ലിന്‍

അതേസമയം, മഹാരാഷ്ട്രയിലെ 1,166 ഗ്രാമപഞ്ചായത്തുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഒക്ടോബർ 13-ന് നടക്കും.1,166 ഗ്രാമപഞ്ചായത്തുകൾ 18 ജില്ലകളിലായി വ്യാപിച്ചുകിടക്കുന്നു. സർപഞ്ചിനെയും ഗ്രാമപഞ്ചായത്ത് അംഗങ്ങളെയും തിരഞ്ഞെടുക്കുന്നതിനാണ് വോട്ടെടുപ്പ്.'

ഒരു ദിവസം ഞാനും ഒന്നുസോറി പറഞ്ഞതാ എന്നിട്ടെന്താ'; പോലീസിന്റെ പോസ്റ്റിന് കമന്റോട് കമന്റ്ഒരു ദിവസം ഞാനും ഒന്നുസോറി പറഞ്ഞതാ എന്നിട്ടെന്താ'; പോലീസിന്റെ പോസ്റ്റിന് കമന്റോട് കമന്റ്

വോട്ടെടുപ്പ് നടക്കുന്ന എല്ലാ വില്ലേജുകളിലും ഒക്ടോബർ 13ന് രാവിലെ 7.30 മുതൽ വൈകിട്ട് 5.50 വരെ വോട്ടെടുപ്പ് നടക്കും. മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളിൽ ഉച്ചകഴിഞ്ഞ് മൂന്നിന് പോളിങ് അവസാനിക്കും. വോട്ടെണ്ണൽ ഒക്ടോബർ 14ന് നടക്കും.

ദേഹം മുഴുവന്‍ ടാറ്റൂ വേണം..ഒടുവില്‍ സ്വകാര്യഭാഗത്തും ടാറ്റൂ..അനുഭവം പറഞ്ഞ് യുവതിദേഹം മുഴുവന്‍ ടാറ്റൂ വേണം..ഒടുവില്‍ സ്വകാര്യഭാഗത്തും ടാറ്റൂ..അനുഭവം പറഞ്ഞ് യുവതി

വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു ഏക്‌നാഥ് ഷിന്‍ഡെയും കൂട്ടരും ബിജെപിയിലേക്ക് പോയത്. ഇതോടെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് മന്ത്രിസ്ഥാനം വിട്ടിറങ്ങേണ്ടി വന്നും. ബിജെപിയ്‌ക്കൊപ്പം ചേര്‍ന്ന് സര്‍ക്കാര്‍ ഉണ്ടാക്കിയ ഷിന്‍ഡെ മുഖ്യമന്ത്രി ആവുകയും ചെയ്തു.

ഷിന്‍ഡെയുടെ അപ്രതീക്ഷിത നീക്കം മഹാവികാസ് അഘാഡിയെ ആടിയുലച്ചു. ഉദ്ധവ് താക്കറെയുടെ ഏറ്റവും അടുത്ത ആളായിരുന്നു ഷിന്‍ഡെ എന്നിട്ടും ബിജെപിക്കൊപ്പം പോയത് ഉദ്ധവിന് വിശ്വസിക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ വളരെ നേരത്തെ തന്നെ ബിജെപിക്കൊപ്പം ചേരണമെന്നായിരുന്നു ഷിന്‍ഡെ പറഞ്ഞത്. ഉദ്ധവിനെതിരെ ഷിൻഡെ വിമർശനം നടത്തിയിരുന്നു എം.വി.എയിൽ ചേർന്ന ശിവസേന ഹിന്ദുത്വ അജണ്ടയിൽ വെള്ളം ചേർത്തെന്നും രണ്ടര വർഷമായി നേതാക്കൾ ദുരിതത്തിൽ ആണെന്നും ഏക്‌നാഥ് ഷിൻഡെ ആരോപിച്ചിരുന്നു.

ബിജെപിക്കൊപ്പം ഷിൻഡെ പോയെങ്കിലും മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഷിനഡെ വരുമെന്ന് അഘാഡി സഖ്യം കരുതിയില്ല. ഇവിടെ ബിജെപി തന്ത്രപൂർവം നീക്കം നടത്തി. ഷിൻഡെയെ മുഖ്യമന്ത്രിയാക്കി. ഇതോടെ മഹാവികാസ് അഘാഡിക്ക് തിരിച്ചടിയായി. ശിവസേനയിലെ അപ്രതീക്ഷിത നീക്കങ്ങളെ തുടർന്ന് സഖ്യത്തിലും പല തരത്തിലുള്ള അസ്വരസ്യം ഉടലെടുത്തിരുന്നു

English summary
gram panchayat election maharashtra 2022 result, here is the complete details
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X