Get Updates
Get notified of breaking news, exclusive insights, and must-see stories!

വധുവിനോട് വരന്റെ അമ്മാവന്റെ ഒറ്റ ചോദ്യം; കല്യാണപ്പന്തലിൽ കൂട്ടത്തല്ല്, ഒടുവിൽ നടന്നത്...

വിവാഹവേദിയിൽ പലപ്പോഴും നാടകീയമായ കാര്യങ്ങൾ നടക്കാറുണ്ട്. വിവാഹം എന്നു പറയുന്നത് സന്തോഷത്തിനും ആഘോഷത്തിനും ഉള്ള സമയമാണെങ്കിൽ അപ്രതീക്ഷിതമായി നടക്കുന്ന സംഭവങ്ങൾ ആ ദിവസത്തെ സന്തോഷം മുഴുവൻ ഇല്ലാത്താക്കാറുണ്ട്.

ഇത്തരത്തിലുള്ള പല വീഡിയോകളും സോഷ്യൽമീഡിയയിൽ വൈറൽ ആവാറുണ്ട്. ഇപ്പോൾ അത്തരത്തിൽ ഒരു വീഡിയോ
ആണ് സോഷ്യൽമീഡിയയിൽ വൈറൽ ആയിട്ടുള്ളത്. വളരെ ആഘോഷത്തോടെ നടക്കുകയായിരുന്ന കല്യാണത്തിനിടെ അപ്രതീക്ഷകമായിട്ടായിരുന്നു ഈ സംഭവം നടന്നത്.

MArriage

ജാർഖണ്ഡിലെ പലാമു ജില്ലയിൽ ആണ് വിവാഹം കുളമായത്. അതുവരെ എല്ലാ കാര്യങ്ങളും നല്ല രീതിയിൽ തന്നെ നടന്നിരുന്നു, പക്ഷേ മാലയിടൽ ചടങ്ങിനിടെ ആണ് ആകെ മാറിയത്. വേദിയിൽ വധുവിന്റെയും വരന്റെയും കക്ഷികൾ തമ്മിലുള്ള വഴക്കാണ് കാരണം.ജാഗരൺ റിപ്പോർട്ട് അനുസരിച്ച്, "വർമല" ചടങ്ങ് കഴിഞ്ഞയുടനെ, വരന്റെ അമ്മാവൻ വധുവിനൊപ്പം ഒരു ചിത്രമെടുക്കാൻ ആഗ്രഹിച്ചു. എന്നാൽ, വധുവിന്റെ വീട്ടുകാർ ഇതിനെ എതിർത്തതിനെ തുടർന്ന് ഇരുവശത്തുനിന്നും വിവാഹ അതിഥികൾ ഇതിനെ ചൊല്ലി തർക്കം തുടങ്ങി.

മെയ് 11ന് (ബുധൻ) പാലാമുവിൽ നിന്ന് ഉറൂർ ഗ്രാമത്തിലേക്ക് വിവാഹ ഘോഷയാത്ര പോകുന്നതിനിടെയാണ് ഈ സംഭവം. ഇരുവിഭാഗങ്ങളും തമ്മിൽ സംഘർഷം തുടങ്ങുന്നത് വരെ വിവാഹ ചടങ്ങുകൾ ആഘോഷത്തോടെ നടന്നു. ജയമലയെ പിന്തുടർന്ന് വരന്റെ അമ്മാവൻ ആദ്യം ചിത്രമെടുക്കാൻ ആവശ്യപ്പെട്ടത് ഇരു കുടുംബങ്ങളും തമ്മിലുള്ള വഴക്കിന് കാരണമായി.

ബന്ധുക്കൽക്ക് മാത്രമല്ല വരന് ഉൾപ്പെടെ പരിക്കേറ്റു.വരൻ ഉൾപ്പെടെ രണ്ട് ഡസൻ പേർക്ക് സംഘർഷത്തിൽ പരിക്കേറ്റതായി റിപ്പോർട്ടിൽ പറയുന്നു. സംഭവം ആകെ കൈവിട്ടുപോയി ഇതോടെ വിവാഹം വേണ്ടെന്ന തീരുമാനത്തിൽ വരനെത്തി. എന്നാൽ ഒടുവിൽ വിവാഹം നടന്നു.

സ്റ്റേഷൻ ഇൻ ചാർജ് കമലേഷ് കുമാറിന്റെ ഇടപെടലിനെ തുടർന്ന് വരന് കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തി വിവാഹത്തിന് സമ്മതിപ്പിക്കുകയായിരുന്നു. അടുത്ത ദിവസം തന്നെ വിവാഹിതരായ ഇരുവരും പോലീസിന്റെ സാന്നിധ്യത്തിൽ മുടങ്ങിക്കിടക്കുന്ന ചടങ്ങുകൾ പൂർത്തിയാക്കിയെന്നാണ് റിപ്പോർട്ട്.

ഇത്തരത്തിൽ പല വീഡിയോകളും സോഷ്യൽ മീഡിയയിസൽ പ്രചരിക്കാറുണ്ട്. കഴിഞ്ഞ ദിവസം വിവാഹാഘോഷത്തിനിടെ കല്യാണ വേദയിൽ വെച്ച് ഹൃദയാഘാതം വന്ന് മരിക്കുന്ന വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നു. വേദിയിൽ‌ വെച്ച് ഡാൻസ് കളിക്കുന്നതിനിടെ ഇദ്ദേഹം അസ്വസ്ഥനാവുകയും കുഴഞ്ഞ് വീണ് മരിക്കുകയും ആയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+