ഐഎസ്ആര്‍ഒയുടെ 'ബാഹുബലി' ഇനി മണ്ണെണ്ണ ഉപയോഗിച്ച് പറക്കും!!!

Subscribe to Oneindia Malayalam

തിരുവനന്തപുരം: ഇന്ത്യയുടെ ബ്രഹ്മാണ്ഡ റോക്കറ്റ് ജിഎസ്എല്‍വി മാര്‍ക്ക് 3 യെ മണ്ണെണ്ണ ഉപയോഗിച്ച് പറപ്പിക്കാനുള്ള പരീക്ഷണങ്ങള്‍ ഐഎസ്‌ഐര്‍ഒ ആരംഭിച്ചു. ശുദ്ധീകരിച്ച മണ്ണെണ്ണ ഉപയോഗിച്ച് റോക്കറ്റ് പറപ്പിക്കാനാണ് ഐഎസ്ആര്‍ഒ യുടെ ശ്രമം. നിലവില്‍ ദ്രവീകരിച്ച ഹൈഡ്രജനും ഓക്‌സിജനുമാണ് ഇന്ധനമായി ഉപയോഗിക്കുന്നത്. ഹൈഡ്രജനു പകരം മണ്ണെണ്ണ ഉപയോഗിക്കാനാണ് ശ്രമം. മണ്ണെണ്ണക്ക് ദ്രവ ഹൈഡ്രനേക്കാള്‍ ഭാരം കുറവായതിനാല്‍ ഇന്ധനത്തിന്റെ അളവ് കൂട്ടുകയും അതുവഴി കൂടുതല്‍ ഭാരമുള്ള ലോഡ് കയറ്റുകയും ചെയ്യാം.

ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇന്ത്യ വികസിപ്പിച്ചെടുത്ത ജിഎസ്എല്‍വി മാര്‍ക്ക് 3 റോക്കറ്റ് ജൂണ്‍ 5 നാണ് ശ്രീഹരിക്കോട്ടയില്‍ നിന്ന് കുതിച്ചുയര്‍ന്നത്. ഇന്ത്യയുടെ ആദ്യ തദ്ദേശീയ റോക്കറ്റെന്ന പ്രത്യേകതയും ഇതിനുണ്ട്. 25 വര്‍ഷത്തെ ഗവേഷണത്തിനൊടുവിലാണ് ഐഎസ്ആര്‍ഒ ജിഎസ്എല്‍വി മാര്‍ക്ക് 3 വിക്ഷേപിച്ചത്. 14 നില കെട്ടിടത്തിന്റെ ഉയരമുള്ള( 43 മീറ്റര്‍) ജിഎസ്എല്‍വി മാര്‍ക്ക് 3 റോക്കറ്റിന് 630 ടണ്‍ ഭാരമുണ്ട്. നാല് ടണ്‍ ഭാരമുള്ള ഉപഗ്രഹങ്ങള്‍ ഭ്രമണ പഥത്തിലെത്തിയ്ക്കാന്‍ കഴിവുണ്ട്. പൂര്‍ണ്ണമായും ഇന്ത്യയില്‍ വികസിപ്പിച്ചെടുത്ത ആദ്യ ക്രയോജനിക് എന്‍ജിനായ സിഇ 20യാണ് റോക്കറ്റില്‍ ഉപയോഗിച്ചിട്ടുള്ളത്. ഭൂസ്ഥിര ഭ്രമണപഥത്തിലേയ്ക്ക് ഉപഗ്രഹങ്ങള്‍ എത്തിക്കുകയാണ് ജിഎസ്എല്‍വിയുടെ ദൗത്യം.

സൗദിയെ ഞെട്ടിച്ച് ഇറാന്‍ സൈന്യം; ഗള്‍ഫില്‍ യുദ്ധവിമാനങ്ങള്‍ താണുപറക്കുന്നു, കൂടെ ചൈനയും!!

 gslvmark3-

സാജന്‍ പള്ളുരുത്തി ജീവനോടെയുണ്ട്... മരിച്ചത് കലാഭവന്‍ സാജന്‍; ഫേസ്ബുക്കിൽ വീണ്ടും ആള്‍മാറി കൊല!

ഇന്ത്യയുടെ ഏറ്റവും ഭാരമേറിയ ഉപഗ്രഹമായ ജിഎസ്എല്‍വി മാര്‍ക്ക് 3യെ 'ബാഹുബലി' എന്നാണ് ശാസ്ത്രജ്ഞരിലൊരാള്‍ വിശേഷിപ്പിച്ചത്. അനുസരണയുള്ള കുട്ടിയെന്നാണ് മറ്റൊരു ശാസ്ത്രജ്ഞന്‍ ജിഎസ്എല്‍വിയെ വിശേഷിപ്പിച്ചത്.

English summary
GSLV Mk III will fly using kerosene
Please Wait while comments are loading...