കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അശോക് ഗെലോട്ടിന്റെ യോഗത്തിലേക്ക് പാഞ്ഞുകയറി കാള, ചിതറിയോടി പ്രവര്‍ത്തകര്‍; പിന്നില്‍ ബിജെപിയെന്ന് ഗെലോട്ട്

Google Oneindia Malayalam News

അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ പൊതുയോഗത്തിനിടെ സദസിലേക്ക് പാഞ്ഞ് കയറി കാള. ഗുജറാത്തിലെ മെഹ്സാനയില്‍ നടത്തിയ പൊതുയോഗത്തിനിടെ ആയിരുന്നു കാള പാഞ്ഞ് കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് പ്രസംഗിക്കുന്നതിനിടെ ആയിരുന്നു കാളയുടെ ' ആക്രമണം'.

ഇതോടെ ആളുകള്‍ ഇരിപ്പിടത്തില്‍ നിന്നും ഇറങ്ങിയോടുകയും ചെയ്തു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ആളുകള്‍ പരിഭ്രാന്തരായി ഓടുന്നതിനിടെ അശോക് ഗെലോട്ട് ഇവരെ ശാന്താരാക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. കാളയെ ആരോ മനപൂര്‍വം അഴിച്ച് വിട്ടതാണ് എന്നും ബി ജെ പിയാണ് ഇതിന് പിന്നില്‍ എന്നാണ് തനിക്ക് തോന്നുന്നത് എന്നുമാണ് അശോക് ഗെലൊട്ട് പറയുന്നത്.

1

ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നതിന് കാലാകാലങ്ങളായി ഞാന്‍ സാക്ഷിയാണ്. ജനങ്ങള്‍ ശാന്തരായിരിക്കണം. കോണ്‍ഗ്രസിന്റെ റാലികളും പൊതുയോഗങ്ങളും ഉണ്ടാകുമ്പോഴെല്ലാം ബി ജെ പി അംഗങ്ങള്‍ അവിടെ ഒരു കാളയെയോ പശുവിനെയോ അഴിച്ചു വിടും. ഇവിടേയും ഈ സമ്മേളനം തടസപ്പെടുത്താന്‍ ബി ജെ പി ഈ കാളയെ അയച്ചതാണ് എന്ന് തന്നെ സംശയിക്കാം എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

കടം കയറി മുടിഞ്ഞ ജോലിക്കാരി എല്ലാം പറഞ്ഞു, ഒടുവില്‍ നയന്‍താര ചെയ്തത് ഇങ്ങനെ; തുറന്നുപറഞ്ഞ് വിഘ്‌നേഷിന്റെ അമ്മകടം കയറി മുടിഞ്ഞ ജോലിക്കാരി എല്ലാം പറഞ്ഞു, ഒടുവില്‍ നയന്‍താര ചെയ്തത് ഇങ്ങനെ; തുറന്നുപറഞ്ഞ് വിഘ്‌നേഷിന്റെ അമ്മ

2

ഇത് ബി ജെ പിയുടെ ഗൂഢാലോചനയാണ് എന്നും കോണ്‍ഗ്രസ് യോഗങ്ങള്‍ തടസപ്പെടുത്താന്‍ അവര്‍ സ്ഥിരമായി ഉപയോഗിക്കുന്ന തന്ത്രമാണ് ഇത് എന്നും അശോക് ഗെലോട്ട് വ്യക്തമാക്കി. അതേസമയം ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ പരസ്യപ്രചരണം ഇന്ന് അവസാനിച്ചു. ഡിസംബര്‍ ഒന്നിനാണ് ഗുജറാത്തില്‍ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്.

തുടരെ തുടരെ ഭാഗ്യം, പണം കുമിഞ്ഞ് കൂടും, വ്യാപാരികള്‍ക്കും നല്ല സമയം; ഈ രാശിക്കാരുടെ ഭദ്ര രാജയോഗം തെളിഞ്ഞുതുടരെ തുടരെ ഭാഗ്യം, പണം കുമിഞ്ഞ് കൂടും, വ്യാപാരികള്‍ക്കും നല്ല സമയം; ഈ രാശിക്കാരുടെ ഭദ്ര രാജയോഗം തെളിഞ്ഞു

3

രണ്ടാം ഘട്ട വോട്ടെടുപ്പ് ഡിസംബര്‍ അഞ്ചിനും നടക്കും. ഡിസംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍. ബി ജെ പി, കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടികള്‍ പരസ്പരം മത്സരിക്കുന്ന മണ്ഡലത്തില്‍ ശക്തമായ ത്രികോണ മത്സരത്തിനാണ് സാധ്യത. 182 അംഗ നിയമസഭയാണ് ഗുജറാത്തിലേത്. ഇതില്‍ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ഡിസംബര്‍ ഒന്നിന് 89 മണ്ഡലങ്ങളിലെ വോട്ടര്‍മാരാണ് വിധിയെഴുതുക.

രണ്ടാഴ്ച മുന്‍പ് വിവാഹം, സ്വന്തമായി രണ്ട് ലോട്ടറിക്കട.. എന്നിട്ടും ഭാഗ്യം വന്നത് മറ്റൊരു വഴിക്ക്; ഇതാണ് ഭാഗ്യംരണ്ടാഴ്ച മുന്‍പ് വിവാഹം, സ്വന്തമായി രണ്ട് ലോട്ടറിക്കട.. എന്നിട്ടും ഭാഗ്യം വന്നത് മറ്റൊരു വഴിക്ക്; ഇതാണ് ഭാഗ്യം

4

27 വര്‍ഷമായി ബി ജെ പിയാണ് ഗുജറാത്ത് ഭരിക്കുന്നത്. ഇത്തവണ അധികാരം തിരിച്ചുപിടിക്കാനാണ് കോണ്‍ഗ്രസ് ഇറങ്ങുന്നത്. അതേസമയം ബി ജെ പി ഇതര വോട്ടില്‍ വിള്ളലുണ്ടാക്കി സംസ്ഥാനത്ത സാന്നിധ്യമറിയിക്കാനാണ് ആം ആദ്മി ശ്രമിക്കുന്നത്.

English summary
Gujarat Assembly Election 2022: A bull ran into the Ashok Gehlot's public meeting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X