കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാഹുബലിക്ക് ബിജെപി ടിക്കറ്റ് നല്‍കിയില്ല; വിമതനായി മല്‍സരിക്കും... ഗുജറാത്തില്‍ വെല്ലുവിളി

Google Oneindia Malayalam News

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയില്‍ വിമതശല്യം രൂക്ഷം. ആറ് തവണ എംഎല്‍എ ആയിരുന്ന മധുഭായ് ശ്രീവാസ്തവ ഇത്തവണ വിമതനായി മല്‍സരിക്കും. കഴിഞ്ഞ തവണ വഗോദിയ മണ്ഡലത്തില്‍ ബിജെപി ടിക്കറ്റിലാണ് അദ്ദേഹം ജയിച്ചിരുന്നത്. സീറ്റ് നല്‍കാത്തതിനാല്‍ സ്വതന്ത്രനായി മല്‍സരിക്കാന്‍ തീരുമാനിച്ചുവെന്ന് ശ്രീവാസ്തവ പറഞ്ഞു.

നിരവധി ബിജെപി നേതാക്കള്‍ സമാനമായ രീതിയില്‍ സ്വതന്ത്രരായി മല്‍സരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗുജറാത്തിലെ ബിജെപി നേതൃത്വത്തിനെതിരെ കടുത്ത ഭാഷയിലാണ് ഇവര്‍ വിമര്‍ശനം ഉന്നയിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...

1

25 വര്‍ഷം മുമ്പ് നരേന്ദ്ര മോദിയും അമിത് ഷായും നിര്‍ബന്ധിച്ചതു കൊണ്ടാണ് താന്‍ ബിജെപിയില്‍ ചേര്‍ന്നതെന്ന് ശ്രീവാസ്തവ പറയുന്നു. ഇരുനേതാക്കളുമായും അടുത്ത ബന്ധം ഇപ്പോഴുമുണ്ടെങ്കിലും സീറ്റ് ചോദിക്കാന്‍ തയ്യാറല്ല. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒന്നും ചെയ്യുന്നില്ല. എല്ലാം ഡല്‍ഹിയിലെ നേതാക്കളാണ് ചെയ്യുന്നതെന്നും ബാഹുബലി എന്ന് വിളിപ്പേരുള്ള ശ്രീവാസ്തവ പറയുന്നു.

2

പ്രാദേശികമായി ബിജെപിയുടെ ശക്തനായ നേതാവായിട്ടാണ് ഇദ്ദേഹം അറിയപ്പെടുന്നത്. 2002ലെ ഗുജറാത്ത് കലാപക്കേസില്‍ പ്രതിയായിരുന്നു ഇയാള്‍. ഭൂപേന്ദ്ര പട്ടേലുമായി താന്‍ സംസാരിച്ചിട്ടില്ല. അതിന്റെ ആവശ്യം എനിക്കില്ല. മോദിയുമായും അമിത് ഷായുമായും എനിക്ക് അടുത്ത ബന്ധമുണ്ട്. എന്നാല്‍ സീറ്റ് ലഭിക്കാന്‍ അവരോടും താന്‍ സംസാരിക്കില്ലെന്നും ശ്രീവാസ്തവ പറയുന്നു.

3

ആറ് ബിജെപി നേതാക്കളാണ് ഇത്തവണ വിമതരായി മല്‍സരിക്കുന്നത്. ഇവരെ അനുനയിപ്പിക്കാന്‍ മന്ത്രി ഹര്‍ഷ് സാങ്വിയോട് ബിജെപി നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ആറ് വിമതരും മന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് തയ്യാറായിട്ടില്ല. സ്വതന്ത്രനായി മല്‍സരിച്ച് ജയിച്ച ശേഷം 1995ലാണ് ശ്രീവാസ്തവ ബിജെപിയില്‍ ചേര്‍ന്നത്. കോണ്‍ഗ്രസ്, ജനതാദള്‍ തുടങ്ങിയ പാര്‍ട്ടിയുമായി സഹകരിച്ചാണ് അദ്ദേഹത്തിന്റെ കുടുംബം അതുവരെ പ്രവര്‍ത്തിച്ചിരുന്നത്.

4

സ്വന്തം ഇഷ്ടപ്രകാരം ബിജെപിയില്‍ ചേര്‍ന്നതല്ല. വലിയ ഭൂരിപക്ഷത്തില്‍ 1995ല്‍ ജയിച്ചപ്പോള്‍ മോദിയും അമിത് ഷായുമാണ് തന്നെ ക്ഷണിച്ചത്. ബിജെപിയില്‍ ചേരാന്‍ അവര്‍ അപേക്ഷിക്കുകയായിരുന്നു. ആ ഒറ്റ കാരണം കൊണ്ടാണ് ബിജെപിയില്‍ ചേര്‍ന്നതെന്നും ശ്രീവാസ്തവ പറയുന്നു. ശ്രീവാസ്തവ ജയിച്ചിരുന്ന മണ്ഡലത്തില്‍ ഇത്തവ അശ്വിന്‍ പട്ടേലിനാണ് ബിജെപി ടിക്കറ്റ് നല്‍കിയിരിക്കുന്നത്.

യുഎഇ ഭരണാധികാരികള്‍ക്കിടയിലെ പൂച്ചയെ കണ്ടോ... ഒരു മലയാളി ടച്ചുണ്ട്, എങ്ങനെ കൊട്ടാരത്തിലെത്തിയുഎഇ ഭരണാധികാരികള്‍ക്കിടയിലെ പൂച്ചയെ കണ്ടോ... ഒരു മലയാളി ടച്ചുണ്ട്, എങ്ങനെ കൊട്ടാരത്തിലെത്തി

5

പ്രാദേശിക തിരഞ്ഞെടുപ്പില്‍ പോലും ജയിക്കാത്ത വ്യക്തിയാണ് പട്ടേല്‍ എന്ന് ശ്രീവാസ്തവ കുറ്റപ്പെടുത്തി. ബിജെപി നേതൃത്വത്തിന്റെ നടപടിയില്‍ തനിക്ക് കടുത്ത അതൃപ്തിയുണ്ട്. എല്ലാ പദവികളും താന്‍ രാജിവച്ചുവെന്നും ശ്രീവാസ്തവ പറയുന്നു. അഞ്ച് മന്ത്രിമാര്‍, സ്പീക്കര്‍ ഉള്‍പ്പെടെ 38 സിറ്റിങ് എംഎല്‍എമാരെ ഒഴിവാക്കിയാണ് ഇത്തവണ ബിജെപി സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചിട്ടുള്ളത്.

പറഞ്ഞ ശേഷം തിരുത്തിയിട്ട് കാര്യമില്ല... കെ സുധാകരനെ വളഞ്ഞിട്ടാക്രമിച്ച് മുസ്ലിം ലീഗ് നേതാക്കള്‍പറഞ്ഞ ശേഷം തിരുത്തിയിട്ട് കാര്യമില്ല... കെ സുധാകരനെ വളഞ്ഞിട്ടാക്രമിച്ച് മുസ്ലിം ലീഗ് നേതാക്കള്‍

English summary
Gujarat Assembly Election: Madhubhai Shrivastav MLA Turns Now Rebel As He Says Will Contest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X