Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിക്കായി സര്‍വെ; പഞ്ചാബിലെ തന്ത്രം ഗുജറാത്തിലും പയറ്റി കെജ്രിവാള്‍

അഹമ്മദാബാദ്: ഗുജറാത്തില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരാകണം എന്ന് ജനങ്ങള്‍ക്ക് തീരുമാനിക്കാം എന്ന് ആം ആദ്മി ദേശീയ കണ്‍വീനറും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍. പഞ്ചാബിലേതിന് സമാനമായി ജനങ്ങള്‍ക്ക് മുന്നില്‍ സര്‍വെ നടത്തിയാണ് തങ്ങള്‍ ആം ആദ്മി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുക എന്ന് കെജ്രിവാള്‍ പറഞ്ഞു.

പഞ്ചാബില്‍ ആരാകണം മുഖ്യമന്ത്രി എന്ന് ഞങ്ങള്‍ ജനങ്ങളോട് ചോദിച്ചു. അതിനായി ആം ആദ്മി പാര്‍ട്ടി ഒരു സര്‍വേ നടത്തി. അപ്പോള്‍ ഭഗവന്ത് മാന്‍ എന്ന നേതാവിന് കൂടുതല്‍ വോട്ട് ലഭിച്ചു. പിന്നീട് പാര്‍ട്ടി വന്‍ ജനവിധിയോടെ വിജയിക്കുകയും ഭഗവന്ത് മാന്‍ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുകയും ചെയ്തു എന്നും കെജ്രിവാള്‍ പറഞ്ഞു.

1

ഇതേ ഫോര്‍മുലയാണ് തങ്ങള്‍ ഗുജറാത്തിലും പരീക്ഷിക്കുന്നത് എന്നും അരവിന്ദ് കെജ്രിവാള്‍ ശനിയാഴ്ച രാവിലെ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു. ആരാണ് അടുത്ത ഗുജറാത്ത് മുഖ്യമന്ത്രി എന്ന് ദയവായി നിങ്ങളുടെ അഭിപ്രായം പങ്കിടുക എന്നും അരവിന്ദ് കെജ്രിവാള്‍ വ്യക്തമാക്കി. ബി ജെ പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായും കെജ്രിവാള്‍ രംഗത്തെത്തി.

2

അടുത്ത അഞ്ച് വര്‍ഷത്തേക്ക് ബി ജെ പിക്ക് ഒരു പദ്ധതിയുമില്ല. ഒരു വര്‍ഷം മുമ്പ് അവര്‍ മുഖ്യമന്ത്രിയെ മാറ്റി. വിജയി രൂപാണിയെ പുറത്താക്കി ഭൂപേന്ദ്ര പട്ടേലിനെ കൊണ്ടുവന്നപ്പോള്‍ അവര്‍ ജനങ്ങളോട് ചോദിച്ചില്ല. ആ തരത്തില്‍ ഞങ്ങള്‍ ചെയ്യില്ല. ആം ആദ്മി പാര്‍ട്ടി ഇവിടെ അധികാരത്തില്‍ വരുമെന്ന് ഞങ്ങള്‍ക്ക് തോന്നുന്നു, എന്നായിരുന്നു കെജ്രിവാള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

3

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരാകണം എന്ന അഭിപ്രായം 6357000360 എന്ന നമ്പറില്‍ രേഖപ്പെടുത്താനും കെജ്രിവാള്‍ നിര്‍ദേശിച്ചു. ഈ നമ്പറില്‍ ആളുകള്‍ക്ക് വോയ്സ് മെസേജ്, വാട്ട്സ്ആപ്പ്, എസ് എം എസ് എന്നിവ നവംബര്‍ 3 വരെ അയയ്ക്കാം. നവംബര്‍ 4 ന് സര്‍വെ ഫലം പ്രഖ്യാപിക്കും എന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ സംസ്ഥാനത്ത് മികച്ച പ്രകടനം കാഴ്ചവെക്കാനാകും എന്നാണ് ബി ജെ പിയുടെ കണക്കുകൂട്ടല്‍.

4

27 വര്‍ഷമായി സംസ്ഥാനത്ത് ബി ജെ പിയാണ് ഭരണം കൈയാളുന്നത്. അതേസമയം ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി അരവിന്ദ് കെജ്രിവാള്‍ കറന്‍സി നോട്ടുകളില്‍ ഹിന്ദു ദൈവങ്ങളായ ലക്ഷ്മിയുടെയും ഗണപതിയുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തണം എന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+