കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനങ്ങള്‍എന്ത് കഴിക്കുന്നു എന്ന് വിഷയമല്ല; വൃത്തിയാണ് പ്രധാനം, തെരുവ് കച്ചവടക്കാരോട് ഭൂപേന്ദ്ര പട്ടേല്‍

Google Oneindia Malayalam News

ആനന്ദ്: ജനങ്ങളുടെ വ്യത്യസ്ത ഭക്ഷണ ശീലങ്ങളില്‍ സര്‍ക്കാരിന് ഇടപെടാനാകില്ലെന്ന് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ അറിയിച്ചു. സംസ്ഥാനത്തെ വഴിയോര കച്ചവടക്കാരില്‍ നിന്ന് മാംസഹാരം നിരോധിക്കണമെന്ന ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആരെന്ത് കഴിക്കുന്നുവെന്നത് ബിജെപി സര്‍ക്കാരിന് പ്രശ്‌നമല്ലെന്നും റോഡില്‍ നിന്ന് തെരുവ് കട്ടവടക്കാരെ നീക്കണമെന്ന ആവശ്യമാണ് ഉയര്‍ന്നിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. അതേസമയം തെരുവില്‍ വൃത്തിഹീനമായ രീതിയില്‍ കച്ചവടം ചെയ്യുന്നവരെയും റോഡില്‍ തടസം സൃഷ്ടിക്കുന്നവര്‍ക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

35 വര്‍ഷത്തെ യുഡിഎഫ് ഭരണത്തിന് അവസാനം: കാഞ്ഞിരപ്പള്ളി ബാങ്ക് ചരിത്രത്തിലാദ്യമായി എല്‍ഡിഎഫിന് വിജയം35 വര്‍ഷത്തെ യുഡിഎഫ് ഭരണത്തിന് അവസാനം: കാഞ്ഞിരപ്പള്ളി ബാങ്ക് ചരിത്രത്തിലാദ്യമായി എല്‍ഡിഎഫിന് വിജയം

ഗുജറാത്ത് സര്‍ക്കാറിന്റെ ആകെയുള്ള ആശങ്കയെന്നത് തെരുവ് കച്ചവടക്കാര്‍ വൃത്തിഹീനമായ രീതിയില്‍ പാചകം ചെയ്യുന്നുവെന്ന് മാത്രമാണ്. ഭക്ഷണ കച്ചവടക്കാര്‍ കാരണം റോഡ് ഗതാഗതം തടസ്സപ്പെട്ടാല്‍ അവ നീക്കം ചെയ്യാന്‍ഡ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരമുണ്ടെന്ന്് അദ്ദേഹം പറഞ്ഞു. പ്രാദേശിക കോര്‍പ്പറേഷനുകളോ പാര്‍ട്ടികളോ തെരുവ് കച്ചവട വണ്ടികള്‍ നീക്കം ചെയ്യാനുള്ള തീരുമാനമെടുക്കുന്നുണ്ടെന്നും അവര്‍ക്കത് ചെയ്യാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

xb

ഗുജറാത്തിലെ വിവിധ നഗരങ്ങളിലെ റോഡുകളില്‍ നിന്ന് നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണ വണ്ടികള്‍ നീക്കം ചെയ്യണമെന്ന് പ്രാദേശിക ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.അഹമ്മദാബാദില്‍, ബി.ജെ.പി ഭരിക്കുന്ന മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പൊതു റോഡുകളില്‍ നിന്ന് നോണ്‍-വെജ് ഫുഡ് സ്റ്റാളുകളും സ്‌കൂളുകളില്‍ നിന്നും ആരാധനാലയങ്ങളില്‍ നിന്നും 100 മീറ്റര്‍ പ്രവര്‍ത്തിക്കുന്നവയും നീക്കം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. വഡോദര, രാജ്കോട്ട്, ദ്വാരക തുടങ്ങിയ നഗരങ്ങളില്‍ നിന്ന് നോണ്‍ വെജ് ഭക്ഷണ വണ്ടികള്‍ പൊതുസ്ഥലങ്ങളില്‍ നിന്ന് നീക്കം ചെയ്യണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

 പരസ്പരം വച്ചു മാറിയുള്ള അവയവദാനം; ഉറ്റബന്ധുക്കള്‍ വേണമെന്നില്ല; സര്‍ക്കാര്‍ ഉത്തരവിനെതിരെ ഹൈക്കോടതി പരസ്പരം വച്ചു മാറിയുള്ള അവയവദാനം; ഉറ്റബന്ധുക്കള്‍ വേണമെന്നില്ല; സര്‍ക്കാര്‍ ഉത്തരവിനെതിരെ ഹൈക്കോടതി

Recommended Video

cmsvideo
ഇനി കുത്തിവെക്കണ്ട..വാക്സിൻ മൂക്കിലൂടെ ഒഴിച്ചാൽ മതി..മികച്ച പ്രതിരോധ ശേഷിയും

English summary
Gujarat Chief Minister Bhupendra Patel Opens Up To Street Vendors Cleanliness Matter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X