Get Updates
Get notified of breaking news, exclusive insights, and must-see stories!

ലിംഗ പരിശോധന നടത്തി;ഡോക്ടറും നഴ്‌സും അറസ്റ്റില്‍

അഹമ്മദാബാദ്: അള്‍ട്രാസൗണ്ട് സെന്ററില്‍വെച്ച് ഗര്‍ഭസ്ഥശിശുവിന്റെ ലിംഗപരിശോന നടത്തിയ കുറ്റത്തിന് ഡോക്ടറും നഴ്‌സും അറസ്റ്റിലായി. ഗുജറാത്തിലെ ഹിമ്മത്‌നഗര്‍ ജില്ലയിലാണ് സംഭവം. ഉദയ്പുര്‍ Pre-Conception and Pre-Natal Diagnostic Technique സംഘവും ഹിമ്മത് നഗര്‍ അഡ്മിനിസ്‌ട്രേഷനും സംയുക്തമായി നടത്തിയ റെയ്ഡിലാണ് ഇവര്‍ പിടിയിലായത്. പ്രതികളില്‍ നിന്നും സോണോഗ്രാഫി മെഷീനും 20,000 രൂപയും കണ്ടെടുത്തു.

രാജസ്ഥാനില്‍ രജിസ്റ്റര്‍ ചെയ്ത പരാതി പ്രകാരമാണ് ആരോഗ്യവിഭാഗത്തിന്റെ പരിശോധന. രാജസ്ഥാനിലെ ഗ്രാമപ്രദേശങ്ങളിലെ ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ ഗര്‍ഭിണികളെ അയല്‍ സംസ്ഥാന ഗുജറാത്തിലെ പരിശോധനാ കേന്ദ്രത്തിലെത്തിച്ച് വ്യാപകമായ തോതില്‍ ലിംഗ പരിശോധന നടത്തുന്നതായി പരാതി ലഭിച്ചിരുന്നു.

sexdetermination

ഉദയ്പുരിലെ ആരോഗ്യവിഭാഗം ഗര്‍ഭിണിയെ ഇവിടേക്ക് അയച്ച് ലിംഗ പരിശോധന സ്ഥിരീകരിക്കുകയായിരുന്നു. 21,000 രൂപയ്ക്ക് ലിംഗ പരിശോധന നടത്തിത്തരാമെന്നായിരുന്നു സ്ത്രീയോട് വാഗ്ദാനം നല്‍കിയത്. ഇതിനുശേഷം പരിശോധനാ സംഘം പ്രതികളെ കൈയ്യോടെ പിടികൂടുകയും ചെയ്തു. കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ ഇത് മൂന്നമത്തെ ലിംഗ പരിശോധനാ റാക്കറ്റിനെയാണ് രാജസ്ഥാന്‍ സംഘം പിടികൂടിയത്.

ലിംഗ പരിശോധന നടത്തിയശേഷം പെണ്‍കുട്ടികളാണെങ്കില്‍ അബോര്‍ഷന്‍ ചെയ്യുന്നതാണ് മിക്കവരുടെയും രീതി. ലക്ഷക്കണക്കിന് രൂപയാണ് ഇത്തരത്തില്‍ റാക്കറ്റുകള്‍ ഉണ്ടാക്കുന്നത്. ചെറിയ രീതിയില്‍ തുടങ്ങുന്ന ലാബുകളില്‍ ഇതിനുള്ള സൗകര്യമൊരുക്കുകയും ഡോക്ടര്‍മാരുമായി കരാറിലേര്‍പ്പെടുകയുമാണ് ചെയ്യുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+