ഭീകരതയെ ലക്ഷ്യമിടാന്‍ ഞങ്ങള്‍ കോണ്‍ഗ്രസിനോട് പറഞ്ഞു, അവര്‍ ലക്ഷ്യമിട്ടത് എന്നെ: നരേന്ദ്ര മോദി
അഹമ്മദാബാദ്: കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് രാജ്യത്ത് ഭീകരവാദം തഴച്ച് വളരുകയായിരുന്നു എന്ന് നരേന്ദ്ര മോദി ആരോപിച്ചു. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലിരുന്നപ്പോള്‍ തീവ്രവാദികളെ സംരക്ഷിക്കുകയായിരുന്നു എന്നും അദ്ദേഹം ആരോപിച്ചു. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് പ്രചരണം നടത്തുകയായിരുന്നു നരേന്ദ്ര മോദി.
ഗുജറാത്ത് കാലങ്ങളായി തീവ്രവാദത്തിന്റെ ആഘാതം പേറിക്കൊണ്ടിരിക്കുകയാണെന്ന് ഖേഡയില്‍ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്ത് കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. തീവ്രവാദം അവസാനിപ്പിക്കാനായി ഗുജറാത്ത് എപ്പോഴും ആഗ്രഹിച്ചു. ഇപ്പോള്‍ ഗുജറാത്തിലെ ബി ജെ പി സര്‍ക്കാര്‍ ഭീകരരുടെ സ്ലീപ്പര്‍ സെല്ലുകള്‍ തകര്‍ത്തു. തങ്ങള്‍ ഭീകരര്‍ക്കെതിരെ നടപടിയെടുക്കാറുണ്ടായിരുന്നു എന്നും അദ്ദേഹം അവകാശപ്പെട്ടു.

എന്നാല്‍ ആ തീവ്രവാദികളെ മോചിപ്പിക്കാന്‍ ആണ് കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത് എന്നും അത് ആരും മറക്കില്ല എന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ഭീകരതയെ ലക്ഷ്യം വെയ്ക്കാന്‍ ഞങ്ങള്‍ അവരോട് (കോണ്‍ഗ്രസിനോട്) പറഞ്ഞു. പക്ഷേ കോണ്‍ഗ്രസ് സര്‍ക്കാര്‍ നരേന്ദ്ര മോദിയെ ലക്ഷ്യം വെച്ചു. അതിന്റെ ഫലമായി ഭീകരര്‍ നിര്‍ഭയരായി എന്നും വന്‍ നഗരങ്ങളില്‍ പോലും തീവ്രവാദം തലയുയര്‍ത്തി നിന്നു എന്നും പ്രധാനമന്ത്രി പറഞ്ഞു.

ഡല്‍ഹിയിലെ ബട്ല ഹൗസ് ഏറ്റുമുട്ടലിനെ പരോക്ഷമായി പരാമര്‍ശിച്ച് കൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. ഒരു കോണ്‍ഗ്രസ് നേതാവ് തീവ്രവാദികള്‍ക്ക് വേണ്ടി കരയുകയായിരുന്നു എന്നും സോണിയ ഗാന്ധിയെ ലക്ഷ്യമിട്ട് നരേന്ദ്ര മോദി പറഞ്ഞു. വോട്ട് ബാങ്കിന്റെയും പ്രീണനത്തിന്റെയും പ്രിസത്തിലൂടെയാണ് കോണ്‍ഗ്രസ് തീവ്രവാദത്തെ കാണുന്നത് എന്നും അദ്ദേഹം ആരോപിച്ചു.

കോണ്‍ഗ്രസ് മാത്രമല്ല, ഇപ്പോള്‍ അധികാരത്തിലെത്താന്‍ പ്രീണനത്തിന്റെ കുറുക്കുവഴികള്‍ സ്വീകരിക്കുന്ന നിരവധി പാര്‍ട്ടികളുണ്ട് എന്നും പ്രധാനമന്ത്രി പറഞ്ഞു. എന്നാല്‍ 2014 ലെ ജനങ്ങളുടെ വോട്ടുകള്‍ സാഹചര്യം മാറ്റി മറിച്ചു. ഇപ്പോള്‍ നമ്മുടെ അതിര്‍ത്തികള്‍ ആക്രമിക്കാന്‍ ഭീകരര്‍ ഭയപ്പെടുന്നു എന്നും ഇന്ത്യന്‍ നഗരങ്ങള്‍ സുരക്ഷിതമാണ് എന്നും നരേന്ദ്ര മോദി അവകാശപ്പെട്ടു.

ഇപ്പോള്‍ ഇന്ത്യ ഭീകരതയുടെ ഗുഹയില്‍ പ്രവേശിച്ച് അവരെ ആക്രമിക്കുകയാണ്. എന്നാല്‍ കോണ്‍ഗ്രസും വോട്ട് ബാങ്ക് രാഷ്ട്രീയം നടത്തുന്ന മറ്റ് പാര്‍ട്ടികളും തങ്ങളുടെ സര്‍ജിക്കല്‍ സ്ട്രൈക്കിനെ ചോദ്യം ചെയ്യുകയാ് എന്നും പ്രധാനമന്ത്രി പറഞ്ഞു. തീവ്രവാദം അവസാനിച്ചിട്ടി എന്നും കോണ്‍ഗ്രസിന്റെ രാഷ്ട്രീയവും അതുപോലെ മാറിയിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തിനെ കോണ്‍ഗ്രസില്‍ നിന്നും മറ്റ് പാര്‍ട്ടികളില്‍ നിന്നും സംരക്ഷിക്കണം എന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications