Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുജറാത്തില്‍ ക്ലിക്കാവാതെ ആപ്പ്; ഹര്‍ദിക് പട്ടേലിന്റെ മണ്ഡലത്തില്‍ മുന്നില്‍

അഹമ്മദാബാദ്: ഗുജറാത്തില്‍ ബിജെപി തരംഗം ഒരിക്കല്‍ കൂടി ആഞ്ഞടിച്ചപ്പോള്‍ ക്ലിക്കാവാതെ ആംആദ്മി പാര്‍ട്ടി. 9 സീറ്റുകളില്‍ മാത്രമാണ് പാര്‍ട്ടിക്ക് മുന്നേറ്റമുണ്ടായിരിക്കുന്നത്. ഗുജറാത്തില്‍

ആകെ ബിജെപിക്കൊപ്പം നില്‍ക്കുന്ന പ്രചാരണമായിരുന്നു എഎപി നടത്തിയത്. എന്നാല്‍ ആദ്യ ഘട്ട സൂചനകള്‍ വന്നപ്പോള്‍ കാര്യമായ നേട്ടം ഗുജറാത്തില്‍ അവര്‍ക്കുണ്ടായിട്ടില്ല.

1

സൂറത്തില്‍ അടക്കം ബിജെപിക്ക് വലിയ വെല്ലുവിളി ബിജെപിക്ക് എഎപി ഉയര്‍ത്തുമെന്നായിരുന്നു കരുതിയത്. എന്നാല്‍ നഗരമേഖലയായ സൂറത്തില്‍ അടക്കം ബിജെപി തന്നെയാണ് മുന്നേറ്റമുണ്ടാക്കിയത്. അതേസമയം ഹര്‍ദിക് പട്ടേല്‍ മത്സരിക്കുന്ന വിരാംഗാമില്‍ ഫലം മാറി മറിഞ്ഞ് കൊണ്ടിരിക്കുകയാണ്. നേരത്തെ എഎപിയായിരുന്നു ലീഡ് ചെയ്തിരുന്നു. ഇപ്പോള്‍ വീണ്ടും ഹര്‍ദിക് പട്ടേല്‍ ലീഡ് ചെയ്യാന്‍ തുടങ്ങിയിരുന്നു. പക്ഷേ വീണ്ടും ഇവിടെ എഎപി തന്നെയാണ് മുന്നില്‍.

2

അതേസമയം 13.4 ശതമാനം വോട്ടാണ് ഇതുവരെ ആംആദ്മി പാര്‍ട്ടി നേടിയിരിക്കുന്നത്. പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയും പിന്നിലാണ്. ചിലയിടത്തെങ്കിലും കോണ്‍ഗ്രസിന്റെ വോട്ടുകള്‍ ചോര്‍ത്താന്‍ എഎപിക്ക് സാധിച്ചിട്ടുണ്ട്. കാട്ടാഗ്രാമിലും,വരാച്ചയിലും എഎപി പിന്നിലാണ്.

3

ചെറുപ്രായത്തിലേ വയസ്സരാവുമെന്ന് പേടിയുണ്ടോ; ചര്‍മത്തെ ചെറുപ്പമാക്കി നിലനിര്‍ത്താന്‍ ഇക്കാര്യങ്ങള്‍ മറക്കരുത്!!

ഇവ പാട്ടീദാര്‍ വോട്ടുകള്‍ കൊണ്ടും എഎപി മുന്നേറ്റം കൊണ്ടും ശ്രദ്ധിക്കപ്പെട്ട മണ്ഡലമാണ്. കാട്ടാഗ്രാമിലാണ് എഎപി സംസ്ഥാന അധ്യക്ഷന്‍ ഗോപാല്‍ ഇറ്റാലിയ മത്സരിക്കുന്നത്. ബിജെപിയുടെ വിനോദ് മൊറാഡിയക്കെതിരെയാണ് മത്സരം. വരച്ചയില്‍ അല്‍പേഷ് കത്തിരിയയാണ് എഎപിക്ക് വേണ്ടി മത്സരിച്ചത്. ബിജെപിക്കായി കുമാര്‍ കനാനിയും രംഗത്തിറങ്ങി.

4

വിരാംഗമില്‍ ഹര്‍ദിക് പട്ടേല്‍ ഇതുവരെ 2961 വോട്ടുകളാണ് നേടിയത്. അതേസമയം എഎപിയുടെയും അമര്‍സിംഗ് ആനന്ദാജി താക്കോര്‍ 3130 വോട്ടുകളുമായി മുന്നിലാണ്. കടുത്ത മത്സരമാണ് ഇവിടെ നടക്കുന്നത്. പക്ഷേ താക്കൂര്‍ വിഭാഗത്തിലെ നേതാവ് പട്ടേല്‍ വിഭാഗം മണ്ഡലത്തില്‍ ലീഡ് ചെയ്യുന്നത് ഹര്‍ദിക്കിന് വലിയ തിരിച്ചടിയാണ്.

5

അദ്ദേഹത്തിന്റെ പ്രതിച്ഛായക്ക് തന്നെ ഇത് മങ്ങലേല്‍പ്പിക്കും. ഗുജറാത്തില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നേരിട്ടാണ് പ്രചാരണങ്ങളെല്ലാം നയിച്ചിരുന്നത്. ബിജെപിക്ക് സമാനമായി തീവ്ര ഹിന്ദുത്വം കെജ്രിവാളും പയറ്റി നോക്കിയിരുന്നു. എന്നാല്‍ ചിലയിടങ്ങളില്‍ അത് വിജയിച്ചെങ്കിലും പൂര്‍ണമായ നേട്ടത്തിലേക്ക് എത്തിച്ചില്ല.

6

ആംആദ്മി പാര്‍ട്ടി നേതാക്കള്‍ക്കെതിരായ കേസുകളും അഴിമതി ആരോപണങ്ങളും ഗുജറാത്തില്‍ അവര്‍ക്ക് തിരിച്ചടിയായിരുന്നു. എന്നാല്‍ പുതിയ പാര്‍ട്ടി എന്ന നിലയില്‍ എഎപിക്ക് അഭിമാനിക്കാവുന്നതാണ് ഈ നേട്ടങ്ങള്‍. എന്നാല്‍ ഗുജറാത്തില്‍ ഭരണം പിടിക്കുമെന്നും, രണ്ടാം സ്ഥാനത്ത് എത്തുമെന്നുമുള്ള പ്രചാരണങ്ങളാണ് എഎപിക്ക് തിരിച്ചടിയായത്.

7

അല്ലാതെ നോക്കുമ്പോള്‍ പുതിയ പാര്‍ട്ടിയെന്ന നിലയില്‍ എഎപിക്ക് നേട്ടമാണ്. പഞ്ചാബ് പിടിച്ചത് ഇതേ പോലെ പിന്നില്‍ നിന്നിട്ടാണെന്ന വാദവും അവര്‍ക്ക് ഉന്നയിക്കാം. അതുപോലെ ദേശീയ സാന്നിധ്യമായി അവര്‍ മാറി കൊണ്ടിരിക്കുകയാണ്. പ്രതിപക്ഷത്തെ നയിക്കുന്ന ശക്തിയായും കെജ്രിവാള്‍ മാറും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+