Get Updates
Get notified of breaking news, exclusive insights, and must-see stories!

മോര്‍ബി തൂക്കുപാലം അപകടം: ബിജെപി എംപിക്ക് നഷ്ടമായത് കുടുംബത്തിലെ പന്ത്രണ്ട് പേരെ

ഗാന്ധിനഗര്‍: ഗുജറാത്തിലെ മോര്‍ബി തൂക്കുപാലം അപകടത്തില്‍ ബിജെപി എംപിയായ മോഹന്‍ഭായ് കല്യാണ്‍ജി കുന്ദരിയയ്ക്ക് നഷ്ടമായത് തന്റെ കുടുംബത്തിലെ 12 അംഗങ്ങളെയാണ്. ഇന്നലെ വൈകിട്ടാണ് രാജ്യത്തെ നടുക്കിയ തൂക്കുപാലം ദുരന്തം സംഭവിച്ചത്. ബിജെപി എംപിയുടെ കുടംബത്തിലെ 5 കുട്ടികള്‍ അടക്കമാണ് ദുരന്തത്തിന് ഇരയായത്. തന്റെ സഹോദരിയുടെ കുടുംബത്തിലെ അംഗങ്ങളാണ് മരണപ്പെട്ടത് എന്ന് മോഹന്‍ഭായ് എംപി ഇന്ത്യ ടുഡെയോട് പ്രതികരിച്ചു.

എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് സംഘങ്ങളും പ്രാദേശിക ഭരണകൂടവും അപകട സ്ഥലത്ത് തിരച്ചിലും രക്ഷാപ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ടെന്ന് എംപി പ്രതികരിച്ചു. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട എല്ലാവരേയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിക്കഴിഞ്ഞു. മാച്ചു നദിയില്‍ മൃതദേഹങ്ങള്‍ കണ്ടെത്താനുളള തിരച്ചില്‍ നടക്കുകയാണ്. നിരവധി ബോട്ടുകള്‍ സുരക്ഷാ ദൗത്യത്തിലാണ് എന്നും എംപി പ്രതികരിച്ചു.

gujarat

ഈ ദുരന്തം എങ്ങനെ സംഭവിച്ചു എന്നറിയാന്‍ സര്‍ക്കാര്‍ അന്വേഷണം നടത്തുമെന്ന് എംപി വ്യക്തമാക്കി. അപകടത്തിന് ഉത്തരവാദികള്‍ ആയവരെ കണ്ടെത്തി ശിക്ഷിക്കും. മരിച്ചവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. ഇതുവരെ കണ്ടെത്തിയ മൃതദേഹങ്ങളില്‍ കൂടുതലും കുട്ടികളുടേതും സ്ത്രീകളുടേതും പ്രായമായവരുടേതുമാണ്. ഈ സംഭവത്തെ വളരെ ഗൗരവത്തോടെ തന്നെയാണ് സര്‍ക്കാര്‍ കാണുന്നത് എന്നും ബിജെപി എംപി കൂട്ടിച്ചേര്‍ത്തു.

മോര്‍ബി ദുരന്തം അന്വേഷിക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ ഒരു സമിതിയെ രൂപീകരിച്ചിട്ടുണ്ടെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രി ഹര്‍ഷ് സംഘ്വി മാധ്യമങ്ങളോട് പ്രതികരിച്ചു. സംഭവത്തില്‍ അന്വേഷണം നടത്താന്‍ 5 പേര്‍ അടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. ഐപിസി 304, 308, 114 വകുപ്പുകള്‍ ചുമത്തി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ അടക്കമുളളവര്‍ ദുരന്തത്തില്‍ അനുശോചനം അറിയിച്ചു.

രണ്ട് നില വീടാണോ പണിയുന്നത്, ഈ കാര്യങ്ങള്‍ തീര്‍ച്ചയായും ശ്രദ്ധിക്കുക

ഞായറാഴ്ച വൈകിട്ട് 6..30തോട് കൂടിയാണ് തൂക്കുപാലം തകര്‍ന്ന് വീണത്. ഇതുവരെ അപകടത്തില്‍ 141 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 177 പേരെ രക്ഷപ്പെടുത്തി. സ്ത്രീകളും കുട്ടികളും അടക്കം അഞ്ഞൂറോളം പേര്‍ ഒരേ സമയം പാലത്തിന് മുകളിലുണ്ടായിരുന്നുവെന്നാണ് കരുതുന്നത്. 150 വര്‍ഷം പഴക്കമുളള പാലം ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മ്മിച്ചതാണ്. ദീപാവലി അവധി ദിവസമായത് കൊണ്ടാണ് ഞായറാഴ്ച പാലത്തില്‍ ഇത്രയും തിരക്ക് ഉണ്ടായത് എന്നാണ് കരുതുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+