ഗുജറാത്തില്‍ ബിജെപി കോട്ട പൊളിയും.... വോട്ടിംഗ് ശതമാനം കുതിക്കുന്നു, 2014നെ കടത്തി വെട്ടി
Recommended Video
അഹമ്മദാബാദ്: ഗുജറാത്തില്‍ പോളിംഗ് സര്‍വകാല റെക്കോര്‍ഡിലേക്ക് ഉയര്‍ന്നത് ബിജെപിയെ ആശങ്കപ്പെടുത്തുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് നടന്ന അതേ രീതിയിലുള്ള പോളിംഗാണ് നടക്കുന്നത്. വോട്ട് വര്‍ധന കോണ്‍ഗ്രസിനുള്ള ശുഭസൂചനയാണെന്ന് റിപ്പോര്‍ട്ടുണ്ട്. അതേസമയം ഗുജറാത്തിന്റെ എല്ലാ മേഖലയിലും വോട്ട് വര്‍ധിക്കാത്തത് ആശങ്കപ്പെടുത്തുന്നുണ്ട്. ബിജെപിയുടെ കോട്ടയില്‍ വിള്ളല്‍ വീഴുമെന്നാണ് സൂചന.
ബിജെപിക്കെതിരെ വികാരം നിയമസഭാ തിരഞ്ഞെടുപ്പില്‍ കണ്ട മണ്ഡലങ്ങളിലെല്ലാം പല തരത്തിലാണ് വോട്ടിംഗ് രേഖപ്പെടുത്തിയത്. ഗ്രാമീണ മേഖലയില്‍ വന്‍ തിരിച്ചടി ഉണ്ടാവുമെന്നാണ് വ്യക്തമാകുന്നത്. അതേസമയം നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും തട്ടകത്തില്‍ വിള്ളല്‍ വീണാല്‍ അത് വലിയ തിരിച്ചടി ബിജെപിക്കുണ്ടാക്കും. ഭരണവിരുദ്ധ വികാരം ഏറ്റവും ശക്തമായി നില്‍ക്കുന്നത് ഗുജറാത്തിലാണ്.

പോളിംഗ് കുതിക്കുന്നു
64.11 ശതമാനം പേര്‍ നേരത്തെ തന്നെ ഗുജറാത്തില്‍ വോട്ട് ചെയ്ത് കഴിഞ്ഞു. അന്തിമ കണക്കില്‍ ഇത് ഇനിയും വര്‍ധിക്കും. കഴിഞ്ഞ വര്‍ഷം 63.66 ശതമാനം വോട്ട് രേഖപ്പെടുത്തിയിരുന്നു. സര്‍വകാല റെക്കോര്‍ഡായ 63.77 ശതമാനം വോട്ടിനെയാണ് ഇത്തവണ മറിച്ചിട്ടത്. സംസ്ഥാനത്ത് മോദി തരംഗം ഇല്ലാത്ത സാഹചര്യം വോട്ടിംഗ് കൂടുന്നത് നിലവിലെ ഭരണത്തോടുള്ള അതൃപ്തി കാരണമാണ്. കഴിഞ്ഞ തവണ പോളിംഗ് റെക്കോര്‍ഡിനടുത്തെത്തിയത് കേന്ദ്രത്തില്‍ കോണ്‍ഗ്രസിനോടുള്ള ശക്തമായ പ്രതിഷേധം കാരണമായിരുന്നു. ഇത്തവണ അതേ രീതി തന്നെയാണ് ഉണ്ടായിരിക്കുന്നത്.

പോളിംഗ് മാറി മറിയുന്നു
ഗുജറാത്തില്‍ എല്ലായിടത്തും ഒരേ തരത്തിലുള്ള പോളിംഗല്ല ഉണ്ടായത്. അതാണ് കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുന്നത്. ഗ്രാമീണ മേഖലയായ ബനസ്‌കന്ധയില്‍ 6.15 ശതമാനത്തിന്റെ വോട്ടിംഗ് വര്‍ധനവാണ് ഉണ്ടായത്. പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന മേഖലയാണ് ഇത്. ഇവിടെ സാധ്യത തുല്യമാണ്. എന്നാല്‍ കച്ചില്‍ ഇത് 3.56 ശതമാനം ഇടിഞ്ഞു. ഇവിടെ വരള്‍ച്ച രൂക്ഷമാണ്. ഇത് ബിജെപിക്ക് വലിയ തിരിച്ചടിയാവും. സുരേന്ദ്ര നഗറില്‍ അഞ്ച് ശതമാനമാണ് കുറഞ്ഞത്. ഈ സീറ്റും ബിജെപിക്ക് നഷ്ടപ്പെടും. കാരണം നിലവിലെ ഭരണത്തില്‍ താല്‍പര്യമില്ലാത്തത് കൊണ്ടാണ് വോട്ടിംഗ് കുറഞ്ഞത്.

തീരദേശ മേഖലയില്‍ ഭീഷണി
തീരദേശ മേഖല ബിജെപിയുടെ കോട്ടയായിരുന്നു. എന്നാല്‍ ഇവിടെ ട്രെന്‍ഡ് മാറി വരുന്നുണ്ട്. പോര്‍ബന്ദറില്‍ വോട്ടിംഗ് നാല് ശതമാനം വര്‍ധിച്ചു. പക്ഷേ സംസ്ഥാന ശരാശരിയേക്കാളും താഴെയാണ് ഇത്. വഡോദരയില്‍ മൂന്ന് ശതമാനം കുറഞ്ഞിട്ടുണ്ട്. ഇതും ബിജെപിയെ ഭയപ്പെടുത്തുന്നുണ്ട്. പക്ഷേ വഡോദര ബിജെപിയെ കൈവിട്ട ചരിത്രമില്ല. അതുകൊണ്ട് ബിജെപിക്ക് ഭയപ്പെടാനില്ല. എന്നാല്‍ സൗരാഷ്ട്രയില്‍ ട്രെന്‍ഡ് ബിജെപിക്കെതിരാണ്.

ദളിത് വോട്ടുകള്‍
ദളിത്, കര്‍ഷക വോട്ടുകള്‍ കൂടുതലുള്ള മേഖലകളില്‍ വോട്ടിംഗ് വര്‍ധിച്ചിട്ടുണ്ട്. ഇത്തവണ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന ജിഗ്നേഷ് മേവാനി, ഹര്‍ദിക് പട്ടേലും കോണ്‍ഗ്രസിലേക്ക് വന്‍ തോതില്‍ വോട്ടെത്തിക്കുമെന്നാണ് ബിജെപിയുടെ ഭയം. പട്ടേല്‍ വോട്ടുകള്‍ ഭിന്നിക്കാനും സാധ്യതയുണ്ട്. ഗ്രാമീണ മേഖലയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ശക്തമായ വികാരം നിലനില്‍ക്കുന്നുണ്ട്. മുഖ്യമന്ത്രി വിജയ് രൂപാണിക്ക് കാര്യമായ ജനപിന്തുണയില്ലാത്തതും ബിജെപിയുടെ ആശങ്കയാണ്.

ആംറേലിയില്‍ തകരും
സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ വോട്ടിംഗ് രേഖപ്പെടുത്തിയ ആംറേലിയിലാണ്. അതേസമയം 2014നെ അപേക്ഷിച്ച് ഇവിടെ വോട്ടിംഗ് വര്‍ധിച്ചിട്ടുണ്ട്. ആംറേലിയില്‍ ബിജെപി വീഴുമെന്ന് നേരത്തെ ഉറപ്പുള്ളതാണ്. കര്‍ഷക രോഷം ശക്തമാണ് ഇത്. കോണ്‍ഗ്രസിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പില്‍ നിന്ന് മണ്ഡലങ്ങളിലെല്ലാം വോട്ട് കൂടിയിട്ടുണ്ട്. വല്‍സദ്, ദേദിയാപാദ എന്നീ മേഖലകളിലും വോട്ടിംഗ് വര്‍ധിച്ചിട്ടുണ്ട്. ഇവിടെയൊക്കെ ബിജെപി തോല്‍ക്കുമെന്ന് പറയാന്‍ സാധിക്കില്ല. പകരം പോരാട്ടം ഇഞ്ചോടിഞ്ചാവും.

അമിത് ഷായുടെ വോട്ട് കുറയും
അമിത് ഷായുടെ മണ്ഡലമായ ഗാന്ധിനഗറില്‍ പോളിംഗ് കഴിഞ്ഞ തവണത്തെ കണക്കില്‍ നില്‍ക്കുകയാണ്. ഇവിടെ ഏറ്റവുമധികം വോട്ട് വന്നത് സനന്ദ് മണ്ഡലത്തിലാണ്. ഇവിടെയാണ് അമിത് ഷാ അവസാനത്തെ റോഡ് ഷോ നടത്തിയത്. ഗാന്ധി നഗര്‍ നോര്‍ത്തിലാണ് വോട്ടിംഗ് ഏറ്റവും കുറവുണ്ടായത്. ഇത് ഒബിസി വിഭാഗം കൂടുതലുള്ള മണ്ഡലമാണ്. ജിഗ്നേഷ് മേവാനിയുടെയും അല്‍പേഷ് താക്കൂറിന്റെയും സാന്നിധ്യം അമിത് ഷായുടെ വോട്ട് ശതമാനം കുറയ്ക്കുന്നെ് വ്യക്തമാണ്.

കോണ്‍ഗ്രസിനുള്ള സാധ്യത
കോണ്‍ഗ്രസിന് 15 സീറ്റില്‍ മുന്‍തൂക്കമുണ്ടെന്നാണ് വ്യക്തമാകുന്നത്. പ്രധാനമായും നഗര മേഖലകളില്‍ വോട്ടിംഗ് കുറഞ്ഞതും ഗ്രാമീണ മേഖലയില്‍ വര്‍ധിച്ചതുമാണ് പ്രതീക്ഷ നല്‍കുന്നത്. കഴിഞ്ഞ തവണ 26 സീറ്റും ബിജെപി തൂത്തുവാരിയിരുന്നു. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗ്രാമീണ വോട്ടുകളില്‍ കോണ്‍ഗ്രസിന് മുന്നിട്ട് നിന്നിരുന്നു. നഗര വോട്ടര്‍മാരുടെ സ്വാധീനം ഇത്തവണ ബിജെപിക്കുണ്ടാവില്ലെന്നാണ് വോട്ടിംഗ് നല്‍കുന്ന സൂചന. സ്വന്തം കോട്ടയില്‍ വിള്ളല്‍ വീണാല്‍ അത് മോദിക്ക് വലിയ തിരിച്ചടിയാവും.












Click it and Unblock the Notifications