ഗതാഗത കുരുക്കഴിച്ചില്ലെങ്കില്‍ വോട്ടില്ല; ഗുരുഗ്രാമില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടര്‍മാരുടെ ഭീഷണി
ന്യൂഡല്‍ഹി: ഹരിയാനയില്‍ പ്രചാരണം തീവ്രതയില്‍ എത്തി നില്‍ക്കുകയാണ്. പക്ഷേ ഗുരുഗ്രാമിലെ ജനങ്ങള്‍ക്ക് പറയാനുള്ള ഒട്ടനവധി പരാതികളാണ്. പക്ഷേ ഏറ്റവും വലുത് ഗതാഗത പ്രശ്‌നമാണ്. ഇന്ത്യയിലെ സിംഗപ്പൂര്‍ എന്ന് വിശേഷണമുണ്ട് ഗുരുഗ്രാമിന്. എന്‍സിആറിലെ ഏറ്റവും മികച്ച നഗരമെന്ന് ഗുരുഗ്രാമിനെ വിളിക്കാം.
ഏഷ്യയിലെ വലിയ ഐടി-കോര്‍പ്പറേറ്റ് ഹബ്ബാണ് ഗുരുഗ്രാം. ഇന്ത്യയുടെ പല ഭാഗങ്ങളില്‍ നിന്നും ആളുകല്‍ ഇവിടെ ജോലിക്കായി എത്തുന്നുണ്ട്. എന്നാല്‍ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യങ്ങള്‍ വോട്ടര്‍മാര്‍ നട്ടംതിരിയുന്ന കാഴ്ച്ചയാണ് ഇവിടെയുള്ളത്. ഒന്ന് മഴ പെയ്താല്‍ റോഡ് വെള്ളത്തില്‍ മുങ്ങും. പലര്‍ക്കും വാഹനം പോലും ഓടിക്കാനാവാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്.

റോഡുകളെല്ലാം വളരെ മോശമാണ് നഗരത്തില്‍. അതിനൊപ്പം മണിക്കൂറുകളോളം നീണ്ടുനില്‍ക്കുന്ന ഗതാഗതക്കുരുക്കും. പലര്‍ക്കും ഓഫീസിലെത്താന്‍ പോലും കൃത്യസമയത്ത് സാധിക്കാറില്ല. ഇത്തവണ പക്ഷേ വോട്ടര്‍മാര്‍ പക്ഷേ രോഷത്തിലാണ്. സ്ഥാനാര്‍ത്ഥികള്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് ഉറപ്പുനല്‍കിയാല്‍ മാത്രമേ വോട്ടുചെയ്യൂ എന്നാണ് നിലപാട്.
റോഡില്ലെങ്കില്‍ വോട്ടില്ല, ഗതാഗതകുരുക്കിലാണ് വോട്ട് ചെയ്യില്ല, എന്നിങ്ങനെയുള്ള പോസ്റ്ററുകള്‍ നഗരത്തില്‍ ഉയര്‍ന്ന് കഴിഞ്ഞു. വോട്ട് ചോദിച്ച് വരുന്നവരെ ചോദ്യം ചെയ്യുകയാണ് ഇപ്പോള്‍ വോട്ടര്‍മാര്‍. നഗരം ആകെ താറുമാറായി കിടക്കുകയാണ്. ട്രാഫിക് സംവിധാനം ഏറ്റവും മോശമാണെന്നും സുമേഗ് ജെയ്‌സ്വാള്‍ എന്ന സെക്ടര്‍ 82 നിവാസി പറയുന്നു.
വീടുകളില്‍ നിന്ന് പുറത്തിറങ്ങാതിരിക്കുക എന്നതാണ് ആകെയുള്ള മാര്‍ഗം. വളരെ അടുത്തുള്ള സ്ഥലത്തേക്ക് പോകണമെങ്കില്‍ പോലും ഒരു മണിക്കൂര്‍ വേണം. ഡല്‍ഹിയിലേക്ക് യാത്ര ചെയ്യുന്നത് ദുബായിലേക്കോ സിംഗപ്പൂരിലേക്കോ വിമാനത്തില്‍ കയറി പോകുന്നത് പോലെയാണെന്നും സുമേഗ് ജെയ്‌സ്വാള്‍ പറഞ്ഞു.
ജെയ്‌സ്വാളിന്റെ അയല്‍വാസില്‍ അടക്കം പോസ്റ്ററമായി നേരത്തെ സ്ഥാനാര്‍ത്ഥികള്‍ എത്തിയപ്പോള്‍ പ്രതിഷേധിച്ചിരുന്നു. ട്രാഫിക് പ്രശ്‌നം പരിഹരിക്കാന്‍ എന്താണ് സ്ഥാനാര്‍ത്ഥികള്‍ക്ക് ചെയ്യാനാവുക എന്നാണ് എല്ലാ വോട്ടര്‍മാരും ചോദിക്കുന്നത്. വാഗ്ദാനങ്ങളല്ല വേണ്ടത്, വ്യക്തമായ പദ്ധതികളാണ്. അല്ലാതെ ഞങ്ങള്‍ വോട്ട് ചെയ്യില്ലെന്നും ജെയ്‌സ്വാള്‍ പറഞ്ഞു.
ഗുരുഗ്രാമില്‍ നിന്ന് വിമാനത്താവളത്തിലെത്താന്‍ വിമാനത്തെ ആശ്രയിക്കേണ്ടി വരും. അതില്‍ കുറഞ്ഞ സമയം കൊണ്ട് എത്താനാവുമെന്നും ആര്‍ക്കിടെക്ടായ ത്രിക ദ ഹിന്ദുവിനോട് പറഞ്ഞു. വിമാനത്താവളത്തില്‍ മെട്രോ കണക്ടിവിറ്റിയില്ല. അവിടേക്ക് റോഡ് മാര്‍ഗം പോകുന്നത് ദുഷ്‌കരമാണ്. മഴ പെയ്താല്‍ ബോട്ട് തുഴയുന്നത് പോലെ വണ്ടിയോടിക്കേണ്ടി വരും. ഈ അടിസ്ഥാന സൗകര്യങ്ങളെ കുറിച്ച് പാര്‍ട്ടികള്‍ ചിന്തിക്കുന്നില്ലെങ്കില്‍ എന്തിനാണ് അവര്‍ക്ക് വോട്ട് ചെയ്യുന്നതെന്നും ത്രിക ചോദിച്ചു.
ബിജെപിയുടെ റാവു നാര്‍ബിര്‍ സിംഗും ഗുരുഗ്രാമിലെ റോഡുകള്‍ അടക്കം മോശമാണെന്ന് സമ്മതിക്കുന്നു. ഏറ്റവും മോശം റോഡുകളാണ് ഇവിടെയുള്ളതെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications