കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'എന്നെ വഞ്ചിച്ചു, ഗൂഢാലോചന നടന്നു'; പുറത്താക്കിയ ഗ്യാന്‍വാപി സര്‍വേ കമ്മിഷണര്‍

Google Oneindia Malayalam News

ന്യൂദല്‍ഹി: ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തില്‍ ശിവലിംഗം കണ്ടെത്തിയെന്ന വിവാദത്തിനിടെ താന്‍ നിരപരാധിയാണെന്ന് പുറത്താക്കിയ സര്‍വേ കമ്മിഷണര്‍ അജയ് മിശ്ര. തനിക്കെതിരെ ഗൂഢാലോചന നടന്നെന്ന് അജയ് മിശ്ര പറഞ്ഞു. വാരാണസി ജില്ലാ കോടതി അജയ് മിശ്രയെ ചൊവ്വാഴ്ചയാണ് സര്‍വേ കമ്മിഷണര്‍ സ്ഥാനത്ത് നിന്നു നീക്കിയത്. സര്‍വേ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന പരാതിയെ തുടര്‍ന്നാണ് ഇദ്ദേഹത്തെ പുറത്താക്കിയത്.

താന്‍ തെറ്റുകാരനല്ലെന്നും ചീഫ് അഡ്വക്കേറ്റ് കമ്മിഷണര്‍ വിശാല്‍ സിങ് തന്നെ വഞ്ചിച്ചെന്നും അദ്ദേഹം പറഞ്ഞു. ആളുകളെ വിശ്വാസത്തിലെടുക്കുന്ന എന്റെ പ്രകൃതം അയാള്‍ മുതലെടുത്തു എന്നും പുറത്താക്കിയതിന് പിന്നാലെ അജയ് മിശ്ര പറഞ്ഞു. ഞാനും വിശാലും ഒരുമിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. എനിക്കെതിരെ ഗൂഢാലോചന നടത്തിയത് അറിഞ്ഞില്ലെന്നും വളരെ ദുഃഖമുണ്ടെന്നും എന്നാല്‍ സര്‍വേയെ കുറിച്ചു കൂടുതലൊന്നും പറയാനില്ലെന്നും അജയ് മിശ്ര പറഞ്ഞു.

gyanvapi

ചീഫ് അഡ്വക്കേറ്റ് കമ്മിഷണര്‍ വിശാല്‍ സിങ് സമര്‍പ്പിച്ച പരാതിയെ തുടര്‍ന്നാണ് അജയ് മിശ്രയെ സര്‍വേ കമ്മിഷണര്‍ സ്ഥാനത്ത് നിന്ന് പുറത്താക്കിയത്. സംഭവത്തില്‍ തനിക്ക് പങ്കില്ലെന്നും അജയ് നിയമിച്ച വിഡിയോഗ്രഫറാണ് മാധ്യമങ്ങള്‍ക്ക് വാര്‍ത്ത നല്‍കിയതെന്നുമാണ് വിശാല്‍ സിംഗ് പറയുന്നത്. ഗ്യാന്‍വാപി പള്ളി പരിസരത്തു ശിവലിംഗം കണ്ടെത്തിയെന്നും ഇതു മറച്ചുവച്ച നിലയിലായിരുന്നുവെന്നും ഹിന്ദുസംഘടനകള്‍ അവകാശപ്പെട്ടിരുന്നു.

'പാവം ദിലീപ്... മനസ് മടുത്ത് വേദനിച്ച് അമ്പലങ്ങളിലും പള്ളികളിലുമായിട്ട് നടക്കുകയാണ്'; രാഹുല്‍ ഈശ്വര്‍'പാവം ദിലീപ്... മനസ് മടുത്ത് വേദനിച്ച് അമ്പലങ്ങളിലും പള്ളികളിലുമായിട്ട് നടക്കുകയാണ്'; രാഹുല്‍ ഈശ്വര്‍

ഇതിന് പിന്നാലെയാണ് ഇക്കാര്യം സാധൂകരിക്കുന്ന തരത്തില്‍ അജയ് മിശ്രയുടെ പ്രതികരണവും വന്നത്. ശിവലിംഗം കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന സ്ഥലം സംരക്ഷിക്കണമെന്ന് ചൊവ്വാഴ്ച സുപ്രീം കോടതി വ്യക്തമാക്കി. അതിനിടെ, സര്‍വേ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിയോഗിച്ച പ്രത്യേക കമ്മീഷനും രണ്ട് ദിവസത്തെ സമയം കൂടി അനുവദിച്ചു.

മമ്മൂക്കയുടെ വോട്ട് പെട്ടിയിലാക്കണം; വോട്ട് അഭ്യര്‍ത്ഥിച്ച് ബിജെപി സ്ഥാനാര്‍ത്ഥിയും, ചിത്രങ്ങള്‍

മെയ് 14 മുതല്‍ 16 വരെ മൂന്ന് ദിവസമാണ് സര്‍വേ നടത്തിയത്. അജയ് പ്രതാപ് സിംഗ് പറയുന്നതനുസരിച്ച്, ചൊവ്വാഴ്ച രാവിലെ വരെ റിപ്പോര്‍ട്ടിന്റെ 50 ശതമാനം മാത്രമാണ് പൂര്‍ത്തിയായത്. സമിതി സമുച്ചയത്തില്‍ ശിവലിംഗം കണ്ടെത്തിയതായി കേസിലെ ഹിന്ദു ഹര്‍ജിക്കാരനായ സോഹന്‍ ലാല്‍ ആര്യ തിങ്കളാഴ്ച അവകാശപ്പെട്ടു. തങ്ങള്‍ക്ക് നിര്‍ണായകമായ തെളിവുകള്‍ ലഭിച്ചതായി പള്ളി സര്‍വേയ്ക്കായി കോടതി കമ്മീഷനെ അനുഗമിച്ച ആര്യ പറഞ്ഞു. അതേസമയം മസ്ജിദിന്റെ ഹര്‍ജി വ്യാഴാഴ്ച സുപ്രീംകോടതി വീണ്ടും പരിഗണിക്കും.

Recommended Video

cmsvideo
മാഡത്തിനെതിരെ തുറന്നടിച്ച് ബാലചന്ദ്ര കുമാർ | P Balachandra Kumar reveals | Oneindia Malayalam

English summary
Gyanvapi mosque survey Commissioner Ajay Kumar Mishra on his removal from panel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X