Get Updates
Get notified of breaking news, exclusive insights, and must-see stories!

സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്താണെന്ന് കാണിച്ചുതരാമെന്ന് ഇന്ത്യയ്ക്ക് ഹാഫിസ് സയീദിന്റെ ഭീഷണി

ഇസ്ലാമാബാദ്: പാക് അധീന കശ്മീരിലെ ഭീകര കേന്ദ്രങ്ങള്‍ക്ക് നേരെ ഇന്ത്യ സര്‍ജിക്കല്‍ ആക്രമണം നടത്തിയതിന് പിന്നാലെ ഇന്ത്യയ്‌ക്കെതിരെ ഭീഷണിയുമായി ജമാഅത്ത് ഉദ് ദവ നേതാവ് ഹാഫിസ് സയീദ്. എന്താണ് സര്‍ജിക്കല്‍ ആക്രമണമെന്ന് ഇന്ത്യയെ കാണിച്ചുതരാമെന്നും, പാകിസ്താന്റെ നീക്കത്തെ അമേരിക്കയ്ക്ക് പോലും തടയാനാവില്ലെന്നുമാണ് ഹാഫിസ് സയീദിന്റെ ഭീഷണി. വെള്ളിയാഴ്ച പാകിസ്താനില്‍ ഒരു പരിപാടിയ്ക്കിടെ സംസാരിക്കുമ്പോഴായിരുന്നു സയീദീന്റെ ഭീഷണി.

ഉറി ഭീകരാക്രമണത്തില്‍ 19 സൈനികര്‍ക്ക് ജീവന്‍ നഷ്ടമായതോടെയാണ് ഭീകരവാദത്തിന് സ്തുതി പാടുന്ന പാകിസ്താനെതിരെയുള്ള നിലപാട് ഇന്ത്യ ശക്തമാക്കിയത്. ഇതിനോടുള്ള പ്രതിഷേധമായിരുന്നു നവംബറില്‍ പാകിസ്താനില്‍ വച്ച് നടക്കാനിരുന്ന സാര്‍ക്ക് ഉച്ചകോടിയില്‍ നിന്ന് ഇന്ത്യ പിന്മാറുന്നതായി അറിയിച്ചത്. എന്നാല്‍ ഇന്ത്യ വിട്ടുനിന്നതോടെ അഫ്ഗാനിസ്താന്‍, ഭൂട്ടാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളും സാര്‍ക്ക് ഉച്ചകോടിയ്ക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു ഇത് സാര്‍ക്ക് രാഷ്ട്രങ്ങള്‍ക്കിടയില്‍ പാകിസ്താന്‍ ഒറ്റപ്പെടുന്നതിന്റെ സൂചനയായിരുന്നു.

ആക്രമണം

ആക്രമണം

ഇന്ത്യയ്‌ക്കെതിരെ ആക്രമണം നടത്താന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് പാക് സൈന്യത്തിന് സ്വാതന്ത്ര്യം നല്‍കണമെന്നും ഹാഫിസ് സയീദ് ആഹ്വാനം ചെയ്യുന്നു.

 സുഷമാസ്വരാജ്

സുഷമാസ്വരാജ്

ഐക്യരാഷ്ട്ര സഭ വിലക്കേര്‍പ്പെടുത്തിയ ഭീകരര്‍ക്ക് രാജ്യത്ത് സ്വതന്ത്രമായി സഞ്ചരിക്കാന്‍ അനുവദിക്കുന്ന രാജ്യങ്ങള്‍ക്കെതിരെ ഐക്യരാഷ്ട്ര സഭ ജനറല്‍ അസംബ്ലിയില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമാസ്വരാജ് ആഞ്ഞടിച്ചിരുന്നു. ഇത്തരക്കാര്‍ക്ക് തീവ്രമതപ്രഭാഷണങ്ങള്‍ നടത്താന്‍ അനുമതി നല്‍കുന്ന വിഷയവും വിദേശ കാര്യ മന്ത്രി സഭയില്‍ ഉന്നയിച്ചിരുന്നു.

ഐക്യരാഷ്ട്ര സഭ

ഐക്യരാഷ്ട്ര സഭ

2008ലെ മുംബൈ ഭീകരാക്രമണ പരമ്പരയുടെ സൂത്രധാരനായ ഹാഫിസ് സയീദിനെ ഭീകരാവാദിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ നേരത്തെ ഐക്യരാഷ്ട്ര സഭയെ സമീപിച്ചിരുന്നു.

കശ്മീരി മുജാഹിദ്ദീന്‍

കശ്മീരി മുജാഹിദ്ദീന്‍

ജമ്മു കശ്മീരില്‍ കശ്മീരില്‍ പൗരന്മാര്‍ കൊല്ലപ്പടുമ്പോള്‍ മൗനം പാലിച്ച അമേരിക്ക ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങള്‍ ഉറിയില്‍ കശ്മീരി മുജാഹിദ്ദീന്‍ തിരിച്ചടി നല്‍കിയപ്പോള്‍ മാത്രമാണ് ഉണര്‍ന്നെഴുന്നേല്‍ക്കുന്നതെന്നാണ് ഹാഫിസ് സയീദിന്റെ വാദം.

ഉറിയില്‍

ഉറിയില്‍

ഉറി ഭീകരാക്രമണത്തില്‍ 19 സൈനികര്‍ കൊല്ലപ്പെട്ടു എന്നാണ് ഇന്ത്യ സ്ഥിരീകരിച്ചതെങ്കിലും ഉറിയില്‍ 177 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടുവെന്നാണ് ഹാഫിസ് സയീദിന്റെ അവകാശ വാദം. ഇവരില്‍ മേജര്‍മാരും കേണല്‍മാരും ഉള്‍പ്പെടുന്നുവെന്നും ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യക്ക് തിരിച്ചടി

നിയന്ത്രണ രേഖ കടന്ന് ആക്രമിച്ചാല്‍ ഇന്ത്യയ്ക്ക് പാകിസ്താന്‍ കടുത്ത തിരിച്ചടി നല്‍കുമെന്ന് മുന്നറിയിപ്പ് നല്‍കുന്ന ഹാഫിസ് സയീദ് കൊല്ലപ്പെട്ട ഇന്ത്യന്‍ സൈനികരുടെ എണ്ണം മാധ്യമങ്ങളില്‍ നിന്ന് മറച്ചുവയ്ക്കുന്നത് തങ്ങളുടെ ശക്തി മറച്ചുവയ്ക്കുന്നതിനാണെന്നും സയീദ് അവകാശവാദമുന്നയിക്കുന്നു.

ഭീകര ക്യാമ്പുകള്‍

ഭീകര ക്യാമ്പുകള്‍

ഉറി ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ പാകിസ്താന് നല്‍കിയ ശക്തമായ തിരിച്ചടിയായിരുന്നു പാക് അധീന കശ്മീരിലെ ഏഴ് ഭീകര ക്യാമ്പുകള്‍ ആക്രമിച്ച് 38 ഭീകരരെ വകവരുത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+