ശിവസേന ആസ്ഥാനത്തിന് മുന്നില്‍ ഹനുമാന്‍ ചാലിസ; നാല് എംഎന്‍എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
മുംബൈ: മുംബൈ നഗരത്തിലെ ദാദര്‍ ഏരിയയിലെ ശിവസേന ആസ്ഥാനത്തിന് മുന്നില്‍ 'ഹനുമാന്‍ ചാലിസ' (ഹിന്ദു ദൈവമായ ഹനുമാന് വേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍) കളിച്ചതിന് നാല് മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന (എം എന്‍ എസ്) പ്രവര്‍ത്തകരെ മുംബൈ പോലീസ് കസ്റ്റഡിയിലെടുത്തു. എം എന്‍ എസ് പ്രവര്‍ത്തകര്‍ കാബിന്റെ മേല്‍ക്കൂരയില്‍ ഒരു ഉച്ചഭാഷിണി ഘടിപ്പിച്ച് അതില്‍ ശ്രീരാമന്റെയും എം എന്‍ എസ് മേധാവി രാജ് താക്കറെയുടെയും ചിത്രങ്ങളുള്ള ഒരു പ്ലക്കാര്‍ഡും അതില്‍ 'ശ്രീരാമ രഥ്' (ശ്രീരാമന്റെ രഥം) എന്നും എഴുതിയിരുന്നു.
പോലീസ് സ്ഥലത്തെത്തി പ്രാര്‍ത്ഥനാ ഗാനം തടഞ്ഞ്, വാഹനവും ഉച്ചഭാഷിണിയും പിടിച്ചെടുത്തു. സംഭവത്തില്‍ അറസ്റ്റ് ചെയ്ത നാല് പേരെ ശിവാജി പാര്‍ക്ക് പോലീസ് ചോദ്യം ചെയ്തുവരികയാണ്. അതേസമയം 'ചത്ത പാര്‍ട്ടിയെ' പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമമാണിതെന്ന് മഹാരാഷ്ട്ര മന്ത്രി ആദിത്യ താക്കറെ പ്രകോപനത്തോട് പ്രതികരിച്ചു. അവര്‍ തങ്ങളുടെ ചത്ത പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ഞങ്ങളുടെ ഹിന്ദുത്വം എല്ലാവര്‍ക്കും അറിയാം. ഞങ്ങള്‍ ജനങ്ങള്‍ക്ക് തെരഞ്ഞെടുപ്പു വേളയില്‍ വാഗ്ദാനം ചെയ്ത കാര്യങ്ങള്‍ ഞങ്ങള്‍ നിറവേറ്റും,' അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയോട് പറഞ്ഞു.

ഞായറാഴ്ച രാവിലെ, എം എന്‍ എസ് അംഗങ്ങള്‍ സേനാഭവന് പുറത്ത് ഉച്ചഭാഷിണിയില്‍ മതപരമായ സ്തുതിഗീതങ്ങള്‍ ആലപിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി എം എന്‍ എസ് പ്രവര്‍ത്തകന്‍ യശ്വന്ത് കില്ലെദാറിനെയും സംഘടനയിലെ മറ്റ് മൂന്ന് പ്രവര്‍ത്തകരെയും കസ്റ്റഡിയിലെടുത്തതായി ശിവാജി പാര്‍ക്ക് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. എന്നാല്‍ പ്രവര്‍ത്തകരെ തടങ്കലില്‍ വെച്ചതിനെ തുടര്‍ന്ന് നിരവധി എം എന്‍ എസ് പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷന്‍ പരിസരത്ത് സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ക്ഷേത്രത്തില്‍ ഒത്തുകൂടി 'ഹനുമാന്‍ ചാലിസ'യും മറ്റ് മതഗാനങ്ങളും ആലപിക്കാന്‍ തുടങ്ങി.

സേനാഭവന് മുന്നില്‍ ഉച്ചഭാഷിണി ഉപയോഗിച്ചതിന് നാല് എം എന്‍ എസ് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ച, താനെ ജില്ലയിലെ കല്യാണ്‍ പട്ടണത്തിലെ പാര്‍ട്ടി ഓഫീസിന് മുന്നില്‍ ചില എം എന്‍ എസ് പ്രവര്‍ത്തകര്‍ 'ഹനുമാന്‍ ചാലിസ' കളിച്ചിരുന്നു. ഏപ്രില്‍ 2 ന് എം എന്‍ എസ് മേധാവി രാജ് താക്കറെ, പള്ളികളിലെ ഉച്ചഭാഷിണികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു, ഇത് അവസാനിപ്പിച്ചില്ലെങ്കില്‍, പള്ളികള്‍ക്ക് പുറത്ത് 'ഹനുമാന്‍ ചാലിസ' ഉയര്‍ന്ന ശബ്ദത്തില്‍ വായിക്കുന്ന സ്പീക്കറുകള്‍ ഉണ്ടാകും എന്നായിരുന്നു അദ്ദേഹത്തിന്റെ ഭീഷണി.

മഹാരാഷ്ട്രയില്‍ ശിവസേനയുമായും കോണ്‍ഗ്രസുമായും അധികാരം പങ്കിടുന്ന എന്‍ സി പി അധ്യക്ഷന്‍ ശരദ് പവാറിനെ രാജ് താക്കറെ വിമര്‍ശിച്ചു. കാലാകാലങ്ങളില്‍ ജാതി കാര്‍ഡ് കളിക്കുകയും സമൂഹത്തെ ഭിന്നിപ്പിക്കുകയും ചെയ്യുുകയാണ് പവാറെന്ന് അദ്ദേഹം ആരോപിച്ചു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കുമെതിരെയും അദ്ദേഹം രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. അതേസമയം 'തെരഞ്ഞെടുപ്പില്‍ കണ്ണു വെച്ച് ആരെയെങ്കിലും പ്രീതിപ്പെടുത്താന്‍' വേണ്ടി വിഭജന ആഹ്വാനം നടക്കുകയാണെന്ന് പറഞ്ഞ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ എം എന്‍ എസ് മേധാവിയുടെ പ്രസ്താവനയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു.

എം എന്‍ എസിന്റെ ആവശ്യത്തില്‍ ബി ജെ പി പിന്തുണച്ചിരുന്നു. ഏപ്രില്‍ 5 ന് ഒരു ബി ജെ പി നേതാവ് പൊതുസ്ഥലങ്ങളില്‍ ഹനുമാന്‍ ചാലിസ വായിക്കാന്‍ ഉച്ചഭാഷിണികള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ബൃഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ഈ വിവാദം ഉയര്‍ന്നുവന്നത്.












Click it and Unblock the Notifications