Get Updates
Get notified of breaking news, exclusive insights, and must-see stories!

താമസക്കാരെ ബന്ദിയാക്കി കൂട്ടമാനഭംഗം: ഭീതിയുടെ മണിക്കൂറുകള്‍, പൗള്‍ട്രി ഫാമില്‍ സംഭവിച്ചത്!!

പൗള്‍ട്രി ഫാമില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന എട്ട് പേരെ ബന്ദികളാക്കിയായിരുന്നു സംഭവം

പട്‌ന: താമസക്കാരെ ബന്ദിയാക്കി രണ്ട് സ്ത്രീകളെ കൂട്ടമാനഭംഗത്തിനിരയാക്കി. ആറ് പേര്‍ ചേര്‍ന്ന് രണ്ട് യുവതികളെ കൂട്ടമാനഭംഗത്തിനിരയാക്കുകയായിരുന്നു. ശനിയാഴ്ച ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. പൗള്‍ട്രി ഫാമില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന എട്ട് പേരെ ബന്ദികളാക്കി കവര്‍ച്ചയും നടത്തിയ ശേഷമാണ് സംഘം മടങ്ങിയത്.

സംഭവത്തില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസൈടുത്ത പൊലീസ് കേസില്‍ പ്രദേശത്തെ ഗുണ്ടാ സംഘങ്ങളുടെ പങ്കും അന്വേഷിച്ചുവരികയാണ്. ഇതിന് സമാനമായി അടുത്തകാലത്ത് പ്രദേശത്ത് റിപ്പോര്‍ട്ട് ചെയ്ത കേസുകളും പൊലീസ് സംഘം പഠിച്ചുവരുന്നുണ്ട്.

കവര്‍ച്ചയും പീഡനവും

കവര്‍ച്ചയും പീഡനവും

ആറ് യുവാക്കാള്‍ ചേര്‍ന്ന് പൗള്‍ട്രി ഫാം തകര്‍ത്ത് എട്ടോളം താമസക്കാരെ ബന്ദികളാക്കി കവര്‍ച്ച നടത്തുകയും രണ്ട് യുവതികളെ കൂട്ടമാനഭംഗത്തിനിരയാക്കുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്.

കൂട്ടമാനംഭംഗത്തിനിരയാക്കി

കൂട്ടമാനംഭംഗത്തിനിരയാക്കി

മുഖം മൂടി ധരിച്ചെത്തിയ കുറ്റവാളികള്‍ പൗള്‍ട്രി ഫാമിനുള്ളില്‍ താമസിച്ചിരുന്നവരെ മര്‍ദ്ദിച്ച് ബന്ദികളാക്കിയെന്നും യുവതികളെ കൂട്ടമാനഭംഗത്തിനിരയാക്കി പുലര്‍ നാല് മണിയോടെ ഇവര്‍ രക്ഷപ്പെട്ടുവെന്നും പൊലീസ് പറയുന്നു.

ഭീഷണിപ്പെടുത്തി മോഷണം

ഭീഷണിപ്പെടുത്തി മോഷണം

സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൗള്‍ട്രി ഫാമില്‍ നിന്ന് 60, 000 രൂപ മോഷ്ടിച്ചതായും പൊലീസ് പറയുന്നു. തോക്കുചൂണ്ടി താമസക്കാരെ ഭീഷണിപ്പെടുത്തിയതായി പൗള്‍ട്രി ഫാം ഉടമ പ്രീതം സിംഗ് പറയുന്നു.

ബന്ദിയാക്കി അതിക്രമം

ബന്ദിയാക്കി അതിക്രമം

താമസക്കാരെ ഫാമിനുള്ളില്‍ മര്‍ദിച്ച് ബന്ദിയാക്കിയ ശേഷം അക്രമികള്‍ കോഴികളെപ്പിടിച്ച് പാകം ചെയ്ത് കഴിച്ചുവെന്നും പൗള്‍ട്രി ഫാം ഉടമ പറയുന്നു. അര്‍ദ്ധരാത്രിയോടെ എത്തിയ സംഘം വാതിലില്‍ മുട്ടിയ ശേഷം തള്ളിത്തുറന്ന് അതിക്രമം കാതണിക്കുകയായിരുന്നു.

ആഭരണങ്ങള്‍ കവര്‍ന്നു

ആഭരണങ്ങള്‍ കവര്‍ന്നു

പൗള്‍ട്രി ഫാമില്‍ നിന്ന് ഭക്ഷണം പാകം ചെയ്ത് കഴിച്ച ശേഷം ആറ് പേര്‍ ചേര്‍ന്ന് രണ്ട് യുവതികളെ കൂട്ടമാനഭംഗത്തിന് ഇരയാക്കുകയായിരുന്നു. 18 വയസ്സ് പ്രായമുള്ള വിവാഹിതരായ സ്ത്രീകളാണ് പീഡനത്തിന് ഇരയായത്. സ്ത്രീകളുടെ ആഭരണങ്ങളും അക്രമികള്‍ കവര്‍ന്നു.

ഗുണ്ടാ സംഘങ്ങള്‍ നിരീക്ഷണത്തില്‍

ഗുണ്ടാ സംഘങ്ങള്‍ നിരീക്ഷണത്തില്‍

പ്രദേശത്ത് പ്രവര്‍ത്തിച്ചുവരുന്ന ഗുണ്ടാസംഘങ്ങളെക്കുറിച്ച് പൊലീസ് അന്വേഷിച്ചുവരുന്നുണ്ട്. ഇതിന് സമാനമായി പ്രദേശത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകളും പൊലീസ് പരിശോധിച്ചുവരികയാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+