ഹരിയാനയില്‍ കോണ്‍ഗ്രസ് - എഎപി സഖ്യമില്ല; സഖ്യ ചര്‍ച്ചകള്‍ക്കിടെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് എഎപി
ഡൽഹി: ഹരിയാന തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി ( എ എ പി). 20 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടികയാണ് പ്രഖ്യാപിച്ചത്. സഖ്യസാധ്യത സംബന്ധിച്ച് കോൺഗ്രസുമായി ചർച്ചകൾ നടക്കുന്നതിനിടെയാണ് ഈ നീക്കം.
ഹരിയാനയിലെ 90 നിയമസഭാ സീറ്റുകളിൽ 10 എണ്ണത്തിലെങ്കിലും മത്സരിക്കാൻ ആം ആദ്മി പാർട്ടി ലക്ഷ്യമിടുമ്പോൾ കോൺഗ്രസ് ഏഴ് സീറ്റുകൾ മാത്രം വിട്ടുനൽകാം എന്ന സമീപനമാണ് സ്വീകരിച്ചത്. സീറ്റ് വിഭജനത്തിലെ അഭിപ്രായവ്യത്യാസമാണ് സഖ്യം രൂപീകരിക്കുന്നതിന് തടസ്സം സൃഷ്ടിച്ചിരിക്കുന്നത്.

ചർച്ചകൾ പരിഹരിക്കപ്പെടാത്ത സാഹചര്യത്തിലാണ്, ആം ആദ്മി പാർട്ടി സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക പുറത്തിറക്കിയത്. 50 സീറ്റുകളിൽ മത്സരിക്കാനാണ് ആം ആദ്മി തീരുമാനിച്ചിരിക്കുന്നത്. ഹരിയാനയിൽ ആം ആദ്മി പാർട്ടിയുമായി സംഖ്യം ഉണ്ടാക്കാൻ രാഹുൽ ഗാന്ധി ആണ് താല്പര്യം പ്രകടിപ്പിച്ചിരുന്നത്.
എന്നാൽ സീറ്റ് വിഭജന ചർച്ചകളുമായി ബന്ധപ്പെട്ടാണ് പാർട്ടികൾക്കിടയിൽ തർക്കം വന്നത്. സഖ്യത്തെ ഭൂപിന്ദർ സിംഗ് ഹൂഡ വിഭാഗം എതിർത്തിരുന്നു. ഒരു യോഗത്തിൽ നിന്നും അദ്ദഹം ഇറങ്ങിപ്പോയിരുന്നു. ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ അടക്കം സ്ഥാനാർത്ഥികളാക്കി ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക കോൺഗ്രസ് ഇന്നലെ പുറത്തിറക്കിയിരുന്നു. കോൺഗ്രസ് ആം ആദ്മി സഖ്യം തകർന്നാൽ അത് ഗുണം ചെയ്യുന്നത് ബി ജെ പിക്കായിരിക്കും.
ഒക്ടോബർ അഞ്ചിനാണ് വോട്ടെടുപ്പ്. നിയമഭ തിരഞ്ഞെടുപ്പിൽ ഹാട്രിക് വിജയമാണ് ബി ജെ പി ലക്ഷ്യം വെയ്ക്കുന്നത്. ഭരണം തിരിട്ട് പിടിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. ഇക്കഴിഞ്ഞ ലോക് സഭാ തിരഞ്ഞെടുൽ കോൺഗ്രസും ബി ജെ പിയും അഞ്ച് സീറ്റിൽ വീതമാണ് വിജയിച്ചത്.
ബി ജെ പി വിരുദ്ധ വോട്ടുകൾ പരമാവധി ഏകോപിപ്പിക്കാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായിട്ടായിരുന്നു ആം ആദ്മി പാർട്ടിയുമായുള്ള സഖ്യം മുന്നോട്ട് കൊണ്ടുവന്നത്. ഇരുപാർട്ടികളും ചേർന്ന് സംഖ്യം രൂപീകരിക്കാമെന്ന രാഹുൽ ഗാന്ധിയുടെ നിർദ്ദേശം ആം ആദ്മി പാർട്ടി നേരത്തെ സ്വാഗതം ചെയ്തിരുന്നു. ബി ജെ പി യെ പരാജയപ്പെടുത്താൻ എന്ത് വഴിയും സ്വീകരിക്കും എന്നാണ് എ എ പി നേതാവും ഡൽഹി മുൻ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ നേരത്തെ വ്യക്തമാക്കിയിരുന്നു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications