Get Updates
Get notified of breaking news, exclusive insights, and must-see stories!

ചാരത്തില്‍ നിന്ന് ചരിത്രത്തിലേക്ക്.... തോല്‍വിയുടെ വക്കില്‍ നിന്ന് ബിജെപിയെ വിജയത്തിലെത്തിച്ച സൈനി

ചണ്ഡീഗഢ്: ഹരിയാനയിലെ ബി ജെ പിയുടെ മിന്നും വിജയം മുഖ്യമന്ത്രി നയാബ് സിംഗ് സൈനിയുടെ കിരീടത്തില്‍ പൊന്‍തൂവല്‍. ലോക്സഭാ തിരഞ്ഞെടുപ്പിന് രണ്ട് മാസവും നിയമസഭാ തിരഞ്ഞെടുപ്പിന് അഞ്ച് മാസവും മാത്രം ബാക്കി നില്‍ക്കെയാണ് മനോഹര്‍ ലാല്‍ ഖട്ടറിനെ മാറ്റി പകരം നയാബ് സിംഗ് സൈനിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ബി ജെ പി നിയമിക്കുന്നത്.

എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഈ നീക്കം വേണ്ടത്ര ഗുണം ചെയ്തില്ല. സംസ്ഥാനത്തെ പത്ത് സീറ്റില്‍ അഞ്ചെണ്ണം മാത്രമാണ് കോണ്‍ഗ്രസിന് ലഭിച്ചത്. 10 വര്‍ഷത്തെ ഭരണവിരുദ്ധത നിയമസഭാ തിരഞ്ഞെടുപ്പില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കും എന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. എക്‌സിറ്റ് പോള്‍ ഫലങ്ങളും വോട്ടെണ്ണല്‍ ദിവസത്തെ ആദ്യ ട്രെന്‍ഡും അത് ഉറപ്പിക്കുന്നതായിരുന്നു.

Haryana Election Results

അതേസമയം ഭരണ വിരുദ്ധത ഒരു പ്രധാന പങ്ക് വഹിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന തിരഞ്ഞെടുപ്പില്‍ അസാധാരണമാം വിധമാണ് ബിജെപി തിരിച്ചുവന്നിരിക്കുന്നത്. സംസ്ഥാനത്തെ ബിജെപി പ്രചാരണത്തിന്റെ മുഖമായിരുന്നു സൈനി. തോറ്റാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കും എന്നായിരുന്നു ഇന്ന് രാവിലെ കൂടി അദ്ദേഹം പറഞ്ഞത്. എങ്കിലും വിജയപ്രതീക്ഷയുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ബിജെപിയെ സംബന്ധിച്ചിടത്തോളം നിര്‍ണായക ഘട്ടത്തിലാണ് നയാബ് സിംഗ് സൈനിയെ മുഖ്യമന്ത്രി പദത്തിലേക്ക് അവരോധിക്കുന്നത്. കേന്ദ്ര ഭവന, നഗരകാര്യ മന്ത്രിയായി ഖട്ടറിനെ നിയമിച്ചതോടെയാണ് സൈനി മുഖ്യമന്ത്രിയായി എത്തുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള ഈ കാലം ബിജെപിയെ സംബന്ധിച്ചിടത്തോളം അനിശ്ചിതത്വം നിറഞ്ഞതായിരുന്നു. എങ്കിലും ഖട്ടര്‍ തന്നെയായിരുന്നു സൈനിയെ നിര്‍ദേശിച്ചത്.

മാത്രമല്ല സംസ്ഥാനത്ത് ബിജെപി സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുത്തതിലും മനോഹര്‍ ലാല്‍ ഖട്ടറിന്റെ ഇടപെടല്‍ ഉണ്ടായിരുന്നു. ഇതൊക്കെയാണെങ്കിലും ഭരണവിരുദ്ധ വികാരം നേരിടുന്ന ഭരണകൂടത്തെ നയിക്കുക എന്നത് ശ്രമകരമായ ജോലി തന്നെയായിരുന്നു. കര്‍ഷക സമരം കേന്ദ്ര സര്‍ക്കാരിനെ പൊള്ളിച്ചത് പോലെ തന്നെ ഹരിയാന സര്‍ക്കാരിനേയും പൊള്ളിച്ചിരുന്നു. കര്‍ഷകരും സൈനികരും ബിജെപിയോട് അതൃപ്തി പ്രകടിപ്പിച്ച സമയമായിരുന്നു അത്.

എങ്കിലും പാര്‍ട്ടി സംഘടനാ ചട്ടക്കൂടിലെ അടിത്തറ ഭദ്രമാക്കാന്‍ സൈനിക്ക് സാധിച്ചു. സൈനിയുടെ സ്വന്തം സീറ്റായ ലദ്വ ഉള്‍പ്പെടെ നിരവധി സുപ്രധാന മണ്ഡലങ്ങളില്‍ ബിജെപിയെ മുന്നില്‍ നില്‍ക്കാന്‍ സഹായിച്ചത് ഇതാണ്. സൈനിയെ ഒരു ബഹുജന നേതാവായി പരിഗണിക്കപ്പെട്ടിരുന്നില്ലെങ്കിലും മോശമല്ലാത്ത പ്രതിച്ഛായ സൃഷ്ടിക്കാന്‍ സാധിച്ചിരുന്നു. തിരഞ്ഞെടുപ്പിന് മുന്‍പ് മുഖ്യമന്ത്രി സ്ഥാനത്ത് 210 ദിവസം മാത്രമാണ് സൈനിക്ക് ലഭിച്ചത്.

ഈ ഹ്രസ്വകാല കാലയളവില്‍ വികസന പരിപാടികളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനം. ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള നിരവധി സംരംഭങ്ങള്‍ സൈനി നടപ്പാക്കി. ഗ്രാമപഞ്ചായത്തുകളുടെ ചെലവ് പരിധി 5 ലക്ഷത്തില്‍ നിന്ന് 21 ലക്ഷമായി ഉയര്‍ത്തിയത് ഇതില്‍ പ്രധാനമാണ്. ഇതുവഴി കൂടുതല്‍ വികസന പദ്ധതികള്‍ ഏറ്റെടുക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്കായി.

വൈദ്യുതി ഉപഭോക്താക്കള്‍ക്കുള്ള മിനിമം ചാര്‍ജുകള്‍ നിര്‍ത്തലാക്കുകയും വൈദ്യുതി ബില്ലുകള്‍ ഉപഭോഗം ചെയ്യുന്ന യൂണിറ്റുകളെ അടിസ്ഥാനമാക്കി മാത്രം ഈടാക്കുകയും ചെയ്തത് കൈയടി നേടി. 'പ്രധാനമന്ത്രി സൂര്യ ഘര്‍ മുഫ്ത് ബിജ്ലി യോജന' യ്ക്ക് കീഴില്‍ സബ്സിഡി അനുവദിച്ചുള്ള ഒരു പദ്ധതിയും സൈനി ആരംഭിച്ചു. ഇത് ദരിദ്ര കുടുംബങ്ങള്‍ക്ക് സാമ്പത്തിക ബാധ്യതയില്ലാതെ മേല്‍ക്കൂര സോളാര്‍ പ്ലാന്റുകള്‍ ലഭിക്കാന്‍ സഹായകമായി.

കാര്‍ഷിക നിയമം പോലെ അഗ്നിപഥ് പദ്ധതിയും സംസ്ഥാനത്ത് വലിയ ചര്‍ച്ചാ വിഷയമായിരുന്നു. ഇത് പരിഗണിച്ച് സൈനി മന്ത്രിസഭ ഹരിയാന അഗ്‌നിവീര്‍ നയം, 2024-ന് അംഗീകാരം നല്‍കി. സായുധ സേനയിലെ സേവനം പൂര്‍ത്തിയാക്കിയ ശേഷം അഗ്‌നിവീര്‍മാര്‍ക്ക് തൊഴിലും സംരംഭകത്വ അവസരങ്ങളും നല്‍കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. ഈ പദ്ധതികളെല്ലാം ബിജെപി സര്‍ക്കാരിന്റെ മോശം പ്രതിച്ഛായ ഇല്ലാതാക്കാന്‍ സഹായിക്കുന്നതായിരുന്നു.

ഹരിയാനയിലെ ജനസംഖ്യയുടെ 40% വരുന്ന ഒബിസി വിഭാഗത്തില്‍പ്പെട്ടയാളാണ് നയാബ് സിംഗ് സൈനി. അതിനാല്‍ തന്നെ ജാട്ട് ഇതര വോട്ടുകള്‍ ഏകീകരിക്കുന്നതിലും അദ്ദേഹം പ്രധാന പങ്ക് വഹിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+