സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ മത ഗ്രന്ഥങ്ങളും
ഛണ്ഡീഗഡ്: ഹരിയാനയിലെ സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ മതഗ്രന്ഥങ്ങളും ഉള്‍പ്പെടുത്തുന്നു. വിദ്യാര്‍ത്ഥികള്‍ക്കായുള്ള ധാര്‍മിക വിദ്യാഭ്യാസത്തില്‍ ബൈബിള്‍, ഖുറാന്‍, ഭഗവത് ഗീത, ഗുകരു ഗ്രന്ഥ് സാഹിബ് എന്നീ ഗ്രന്ഥങ്ങളിലെ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തുനമെന്ന് ഹരിയാന വിദ്യാഭ്യാസ മന്ത്രി രാം ബിലാസ് ശര്‍മ പറഞ്ഞു.
വ്യക്തിയെ രൂപപ്പെടുത്തുന്നതില്‍ മത ഗ്രന്ഥങ്ങള്‍ക്ക് വലിയ പങ്കുണ്ടെന്നും ഗുണപാഠങ്ങള്‍ വിദ്യാര്‍ത്ഥികളെ ബോധ്യപ്പെടുത്താന്‍ ഇത് സഹായിക്കുമെന്നാണ് മന്ത്രിയുടെ വിശദീകരണം. പുതിയ പാഠ്യപദ്ധതിയുടെ ഭാഗമായി മുതിര്‍ന്ന വിദ്യാഭ്യാസ ഉദ്യോഗസ്ഥരുമായും മറ്റ് വകുപ്പുകളുമായും മന്ത്രി ചര്‍ച്ച നടത്തിയിരുന്നു.

ഹരിയാന സര്‍ക്കാര്‍ സ്‌കൂളുകളിലെ ആറ് മുതല്‍ പന്ത്രണ്ട് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് പുതിയ പാഠ്യപദ്ധതി. ജുലൈ അഞ്ചിന് പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ വര്‍ഷവും ഭഗവത്ഗീത പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ഹരിയാന സര്‍ക്കാര്‍ ശ്രമിച്ചിരുന്നു.
എന്നാല്‍ കോണ്‍ഗ്രസിന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് പദ്ധതി പരാജയപ്പെടുകയായിരുന്നു. ജുലൈ അഞ്ചിന് നടക്കുന്ന ചടങ്ങില്‍ ഹരിയാന ഗവര്‍ണര്‍ കപ്തന്‍ സിങ്, ഹിമാചല്‍ പ്രദേശ് ഗവര്‍ണര്‍ ആചാര്യ ദേവ് വ്രത്, സ്വാമി ഗ്യാനാനന്ദന്‍, ആചാര്യ ബാലകൃഷ്ണ കേന്ദ്ര സംസ്ഥാന മന്ത്രിമാര്‍ എന്നിവര്‍ പങ്കെടുക്കും.












Click it and Unblock the Notifications