Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫേസ് ബുക്ക് സൗഹൃദം വഴി പണം തട്ടുന്ന പെണ്ണുങ്ങള്‍

പാനിപട്ട്: പുരുഷന്‍മാരുമായി ഫേസ് ബുക്കില്‍ ചങ്ങാത്തം കൂടുകയും ഒടുവില്‍ അവര്‍ക്കെതിരെ ലൈംഗികാരോപണം ഉന്നയിക്കുകയും പണം തട്ടുകയും ചെയ്യുന്ന ഗ്യാങിനെ പിടികൂടി. 27 നും 55 നും ഇടയില്‍ പ്രായമുള്ള ആറ് സ്ത്രീകളും രണ്ട് പുരുഷന്‍മാരും അടങ്ങുന്നതാണ് സംഘം. സംഘത്തിലെ നേതാവെന്ന് സംശയിക്കുന്ന ശിവാനി ഇത് വരെയും പൊലീസ് പിടിയിലായിട്ടില്ല.

സമാന രീതിയില്‍ പ്രവര്‍ത്തിയ്ക്കുന്ന ഒരു ഗ്യാങ് ഒക്ടോബര്‍ 13ന് അറസ്റ്റിലായതോടയാണ് ഇപ്പോള്‍ പിടിയിലായ സംഘത്തെപ്പറ്റി സൂചന ലഭിയ്ക്കുന്നത്. ആദ്യം അറസ്റ്റിലായ സംഘം കഴിഞ്ഞ നാല് വര്‍ഷമായി ഇത്തരത്തില്‍ പുരുഷന്‍മാരെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുന്നുണ്ട്. രണ്ടാമത്തെ സംഘം ഏഴ് മാസം കൊണ്ടാണ് ഫേസ് ബുക്കിലൂടെ തട്ടിപ്പ് തുടങ്ങിയത്.

Facebook

അറസ്റ്റിലായ സ്ത്രീകളില്‍ കമലയെന്ന സ്ത്രീ ചാന്ദിനി ബാഗിലും, രോഹ്തക്ക് പൊലീസ് സ്റ്റേഷനിലും രണ്ട് പീഡനക്കേസുകള്‍ നല്‍കിയിട്ടുണ്ട്. പണം തട്ടുന്നതിന് വേണ്ടിയാണിതെന്ന് കേസ് അന്വേഷിയ്ക്കുന്ന ഡിഎസ്പി ജിതേന്ദര്‍ ഗെഹ്ലോട്ട് പറഞ്ഞു. രണ്ട് സംഘങ്ങളുടേയും പ്രവര്‍ത്തനം ഒരേ രീതിയിലായിരുന്നു. വ്യാജ ഫേസ് ബുക്ക് ഐഡി ഉണ്ടാക്കിയശേഷം പുരുഷന്‍മാരുമായി പരിചയപ്പെടും. അതിന് ശേഷം തങ്ങളുടെ ഫോണ്‍ നമ്പര്‍ സംഘം സൂത്രത്തില്‍ പുരുഷന്‍മാര്‍ക്ക് കൈമാറും. ഫോണിലൂടെ പരിചയത്തിലാകുന്ന ഇവരെ സ്ത്രീകള്‍ വീട്ടിലേയ്ക്ക് ക്ഷണിയ്ക്കും. വീട്ടിലെത്തയതിന് ശേഷം ഇവര്‍ ഉപദ്രവിയ്ക്കാന്‍ ശ്രമിച്ചുവെന്ന് കാട്ടി ബഹളം വയ്ക്കും. സംഘത്തിലെ ആണുങ്ങള്‍ ഇടപെട്ട് പ്രശ്‌നം പരിഹരിയ്ക്കാന്‍ യുവാവിനോട് പണം ആവശ്യപ്പെടും.

അല്ലാത്തപക്ഷം പൊലീസില്‍ പരാതിപ്പെടുമെന്ന് കാട്ടി യുവാക്കളില്‍ നിന്ന് ഇവര്‍ പണം തട്ടും. ഒരാളില്‍ നിന്ന് 2 മുതല്‍ മൂന്ന് ലക്ഷം രൂപ വരെയാണ് ഇവര്‍ കൈക്കലാക്കുന്നത്. ഇത്തരത്തില്‍ ഇവരുടെ തട്ടിപ്പിനിരയായ ഒരു യുവാവിന്റെ സഹായത്തോടെയാണ് സംഘത്തെ പിടികൂടിയത്. ഹരിയാന, പാനിപ്പട്ട്, രോഹ്തക്, കര്‍ണാല്‍ എന്നിവിടങ്ങളിലായിരുന്നു സംഘത്തിന്റെ പ്രവര്‍ത്തനം. വാടകയ്ക്ക് ഒരു വിടെടുത്തായിരുന്നു സംഘം തട്ടിപ്പ് നടത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+