നടിയെ ഭാര്യയായി വേണം! കൊന്ന് കത്തിക്കാൻ പദ്ധതി.. പണം വാങ്ങി ഒത്തുകളിച്ചു! ഷമിക്കെതിരെ ഭാര്യ വീണ്ടും

Recommended Video

cmsvideo
    ഷമി ഒത്തുകളിച്ചു, പുതിയ വെളിപ്പെടുത്തലുകളുമായി ഷമിയുടെ ഭാര്യ | Oneindia Malayalam

    ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ അവിഹിത ബന്ധങ്ങള്‍ ഉള്‍പ്പെടെയുള്ള ഗുരുതര ആരോപണങ്ങള്‍ ഉയര്‍ത്തി ഭാര്യ ഹസിന്‍ ജഹാന്‍ രംഗത്ത് വന്നത് കഴിഞ്ഞ ദിവസമാണ്. ഷമിക്കെതിരെ ഓരോ ദിവസവും ഹസിന്‍ ജഹാന്‍ പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.

    ഷമിക്ക് പാകിസ്താനി യുവതികള്‍ അടക്കം നിരവധി സ്ത്രീകളുമായി അവിഹിത ബന്ധമുണ്ട് എന്ന് ആരോപിച്ച് ഹസിന്‍ രംഗത്ത് വന്നതാണ് വിവാദങ്ങളുടെ തുടക്കം. ഷമിയില്‍ നിന്നും വീട്ടുകാരില്‍ നിന്നും ക്രുരമര്‍ദനങ്ങളേല്‍ക്കുന്നുവെന്നും ഹസിന്‍ ആരോപിച്ചു. കൊല്‍ക്കത്ത പോലീസില്‍ ഷമിക്കും കുടുംബത്തിനുമെതിരെ പരാതി നല്‍കിയിരിക്കുകയാണ് ഹസിന്‍.

    ഹസിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഗാർഹിക പീഡനത്തിന് ഷമിക്കെതിരെ ലാൽബസാർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഷമിക്കെതിരെ പുതിയ ആരോപണങ്ങളും ഹസിന്‍ ഉന്നയിക്കുന്നു. മുഹമ്മദ് ഷമിയുടെ ക്രിക്കറ്റ് ജീവിതത്തെ തന്നെ പൂർണമായും ഇല്ലാതാക്കിക്കളയാൻ തക്ക വണ്ണമുള്ള വെളിപ്പെടുത്തലുകളാണ് ഹസിൻ ജഹാന്റെത്.

    നാണക്കേടിൽ ഷമി

    നാണക്കേടിൽ ഷമി

    ദേശീയ ക്രിക്കറ്റ് ടീമിലെ തിളങ്ങുന്ന ബൗളറായ മുഹമ്മദ് ഷമിക്കെതിരെ ഭാര്യ ഉയര്‍ത്തിയ അവിഹിത ആരോപണം ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തിന് തന്നെ നാണക്കേടായിരിക്കുകയാണ്. വെറും അവിഹിതം എന്നതിന് അപ്പുറത്തേക്ക് കാര്യങ്ങള്‍ വളര്‍ന്നിരിക്കുന്നു. പാകിസ്താനി യുവതികളുമായി ചേര്‍ന്ന് മാച്ച് ഫിക്‌സിംഗ് അടക്കം ഷമി നടത്തിയെന്ന അതീവ ഗുരുത ആരോപണങ്ങളാണ് ഹസിന്‍ ജഹാന്‍ ഉന്നയിക്കുന്നത്.

    പണം വാങ്ങി ഒത്തുകളിച്ചു

    പണം വാങ്ങി ഒത്തുകളിച്ചു

    അലിഷ്ബാ എന്ന് പേരുള്ള പാകിസ്താനി യുവതിയില്‍ നിന്നും ഷമി പണം വാങ്ങി ഒത്തുകളിച്ചുവെന്നാണ് ആരോപണം. ഇംഗ്ലണ്ടുകാരനായ ബിസ്സിനസ്സുകാരന്‍ മുഹമ്മദ് ഭായ് എന്നയാളാണ് ഈ മാച്ച് ഫിക്‌സിംഗിന് പിന്നിലെന്നും ഷഹിന്‍ ആരോപിച്ചു. തന്നെ പറ്റിക്കാമെങ്കില്‍ ഷമിക്ക് രാജ്യത്തേയും വഞ്ചിക്കാമെന്ന് ഹസിന്‍ പറയുന്നു.

    ഒത്തുകളിക്ക് തെളിവുണ്ട്

    ഒത്തുകളിക്ക് തെളിവുണ്ട്

    ഷമി ഒത്തുകളിച്ചതിന് തന്റെ പക്കല്‍ തെളിവുണ്ടെന്നും എബിപി ന്യൂസിനോട് ഹസിന്‍ ജഹാന്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്ത് ഒരു കൊടുങ്കാറ്റിന് തന്നെ തിരി കൊളുത്താന്‍ പോന്നതാണ് ഷമിക്കെതിരായ ഭാര്യയുടെ ഈ ആരോപണം.

    തകിടം മറിഞ്ഞ് കാര്യങ്ങൾ

    തകിടം മറിഞ്ഞ് കാര്യങ്ങൾ

    2014ല്‍ വിവാഹിതരായ ഷമിയും ഹസിന്‍ ജഹാനും സോഷ്യല്‍ മീഡിയയില്‍ ആഘോഷിക്കപ്പെട്ട ദമ്പതികള്‍ ആയിരുന്നു. കൈയും തലയും മറയ്ക്കാത്ത ഫോട്ടോയുടെ പേരില്‍ ഹസിന്‍ ആക്രമിക്കപ്പെട്ടപ്പോള്‍ ഷമിയെടുത്ത നിലപാടിന് കൈയ്യടി കിട്ടിയിരുന്നു. എന്നാല്‍ 3 വര്‍ഷങ്ങള്‍ക്കിപ്പുറം കാര്യങ്ങളെല്ലാം തകിടം മറഞ്ഞിരിക്കുകയാണ്.

    ചാറ്റുകളുടെ സ്ക്രീൻഷോട്ട്

    ചാറ്റുകളുടെ സ്ക്രീൻഷോട്ട്

    ഷമിക്ക് പല സ്ത്രീകളുമായും അവിഹിത ബന്ധമുണ്ട് എന്നാരോപിച്ച് ഹസിന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതോടെയാണ് വിവാദങ്ങളുടെ തുടക്കം. ഷമിയുടെ ഫോണിലെ ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടും മറ്റ് സ്ത്രീകളുടെ ചിത്രങ്ങളും സഹിതമായിരുന്നു ഹസിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

    കാറിൽ നിന്ന് ഉറകൾ

    കാറിൽ നിന്ന് ഉറകൾ

    ഷമിയുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്ന സ്ത്രീകളുടെ ഫോണ്‍ നമ്പറുകള്‍ അടക്കം ഹസിന്‍ ജഹാന്‍ പുറത്ത് വിട്ടു. ഷമിയുടെ കാറില്‍ നിന്നും ലഭിച്ച രഹസ്യ ഫോണില്‍ നിന്നുള്ളതായിരുന്നു വിവരങ്ങള്‍. കാറില്‍ നിന്നും ഗര്‍ഭനിരോധന ഉറകളടക്കം ലഭിച്ചതായി ഹസിന്‍ വെളിപ്പെടുത്തി.

    നടിയെ വിവാഹം ചെയ്യാനാഗ്രഹം

    നടിയെ വിവാഹം ചെയ്യാനാഗ്രഹം

    വിരാട് കോലിയെ പോലെ ബോളിവുഡ് നടിയെ വിവാഹം കഴിക്കാനായിരുന്നു ഷമിക്ക് താല്‍പര്യമെന്ന് ഹസിന്‍ ജഹാന്‍ പറയുന്നു. തന്നെ വിവാഹം ചെയ്തത് വഴി വലിയ അബദ്ധമാണ് കാണിച്ചത് എന്നാണ് ഷമി ധരിച്ചിരുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ താന്‍ അതിക്രൂരമായി പീഡിപ്പിക്കപ്പെടുകയാണ്.

    ക്രൂരമായ മർദ്ദനം

    ക്രൂരമായ മർദ്ദനം

    ഷമി മാത്രമല്ല, ഷമിയുടെ അമ്മ അടക്കമുള്ളവരും തന്നെ മര്‍ദിച്ചിരുന്നു. പുലര്‍ച്ചെ മൂന്ന് മണി വരെയൊക്കെ ഷമിയും കുടുംബാംഗങ്ങളും ചേര്‍ന്ന് തന്നെ ക്രൂരമായി പീഡിപ്പിച്ചിട്ടുണ്ട്. എല്ലാവര്‍ക്കും വേണ്ടിയിരുന്നത് തന്റെ മരണമായിരുന്നു.

    ഇനി ക്ഷമിക്കാൻ തയ്യാറല്ല

    ഇനി ക്ഷമിക്കാൻ തയ്യാറല്ല

    ജനുവരിയില്‍ സൗത്ത് ആഫ്രിക്കന്‍ പര്യടനം കഴിഞ്ഞ് മടങ്ങി വന്ന ശേഷവും ഷമി തന്നെ മര്‍ദിച്ചിരുന്നു. മകളേയും കുടുംബത്തേയും ഓര്‍ത്താണ് ഇത്രയും നാള്‍ എല്ലാം സഹിച്ചത്. എന്നാല്‍ ഷമിയുടെ അവിഹിത ബന്ധങ്ങളെക്കുറിച്ച് അറിഞ്ഞതോടെ ഇനി ക്ഷമിക്കാന്‍ തയ്യാറല്ല എന്ന നിലപാടിലാണ് ഹസിന്‍ ജഹാനുള്ളത്.

    വിവാഹത്തിന് മുൻപേ അവിഹിതം

    വിവാഹത്തിന് മുൻപേ അവിഹിതം

    ഷമിയുമായുള്ള വിവാഹത്തിന് ശേഷമാണ് താന്‍ തന്റെ മോഡലിംഗ് കരിയറും ജോലിയും ഉപേക്ഷിച്ചത്. എന്നാല്‍ താനുമായുള്ള വിവാഹത്തിന് മുന്‍പ് തന്നെ ഷമിക്ക് നിരവധി സ്ത്രീകളുമായി ബന്ധങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഹസിന്‍ ജഹാന്‍ ആരോപണം ഉന്നയിക്കുന്നു.

    ഷമിക്ക് ഇരട്ട മുഖം

    ഷമിക്ക് ഇരട്ട മുഖം

    വിവാഹത്തിന് മുന്‍പ് 5 വര്‍ഷത്തോളം ഷമിക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നു. എന്നാല്‍ തന്നോട് അതേക്കുറിച്ച് കള്ളമാണ് പറഞ്ഞത്. കള്ളം പറഞ്ഞ് വിവാഹം ചെയ്ത ശേഷം തന്നെ ഇമോഷണലി ബ്ലാക്ക്‌മെയില്‍ ചെയ്യുകയായിരുന്നു ഷമി. അയാള്‍ക്ക് ഇരട്ട മുഖമാണെന്നും ഹസിന്‍ പറയുന്നു.

    ഭാര്യയായി അംഗീകരിച്ചിരുന്നില്ല

    ഭാര്യയായി അംഗീകരിച്ചിരുന്നില്ല

    ടൂബ എന്ന് പേരുള്ള ഒരു സ്ത്രീയുമായുണ്ടായിരുന്ന ബന്ധം ഷമി തന്നില്‍ നിന്നും വിവാഹ ശേഷം മറച്ച് വെച്ചു. തന്നെ ഒരിക്കലും ഷമി ഭാര്യയായി അംഗീകരിച്ചിരുന്നില്ല. തന്നോട് എല്ലായ്‌പ്പോഴും ഷമി വിവാഹ ാേമചനത്തിന് ആവശ്യപ്പെട്ടു കൊണ്ടിരുന്നുവെന്നും ഹസിന്‍ ജഹാന്‍ വെളിപ്പെടുത്തുന്നു.

    തന്നെ കൊല്ലാൻ ആവശ്യപ്പെട്ടു

    തന്നെ കൊല്ലാൻ ആവശ്യപ്പെട്ടു

    2017ലെ ശ്രീലങ്കന്‍ ക്രിക്കറ്റ് പര്യടനത്തിന് പോകുമ്പോള്‍ തനിക്ക് പകരം പാകിസ്താനി കാമുകിയെ ഒപ്പം കൊണ്ടുപോകാനായിരുന്നു ഷമിയുടെ ഉദ്ദേശം. ഉത്തര്‍ പ്രദേശിലുള്ള സഹോദരനോട് ഷമി ആവശ്യപ്പെട്ടത് തന്നെ കൊന്ന് കാട്ടില്‍ ശവം ദഹിപ്പിക്കാനാണ് എന്നും ഹസിന്‍ ജഹാന്‍ പറയുന്നു.

    സ്ത്രീകളെ എത്തിച്ച് നൽകുന്നയാൾ

    സ്ത്രീകളെ എത്തിച്ച് നൽകുന്നയാൾ

    പുറത്തേക്കൊന്നും ഷമി തന്നെ ഒപ്പം കൊണ്ടുപോയിരുന്നില്ല.പാര്‍ട്ടികള്‍ പോലുള്ള പൊതു ഇടങ്ങളില്‍ തന്നെ ഭാര്യയായി അവതരിപ്പിക്കാന്‍ ഷമിക്ക് ഇഷ്ടമുണ്ടായിരുന്നില്ല. ഷമിക്ക് സ്ത്രീകളെ എത്തിച്ച് നല്‍കുന്നത് കുല്‍ദീപ് എന്നയാളാണ് എന്നും ഹസിന്‍ ആരോപണം ഉന്നയിക്കുകയുണ്ടായി.

    കരാറിൽ നിന്ന് പുറത്ത്

    കരാറിൽ നിന്ന് പുറത്ത്

    എന്നാല്‍ ഈ ആരോപണങ്ങളെയെല്ലാം തളളിക്കളഞ്ഞ് കൊണ്ട് ഷമി തന്നെ രംഗത്ത് വരികയുണ്ടായി. തന്റെ ക്രിക്കറ്റ് കരിയര്‍ തകര്‍ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇതെന്നാണ് ഷമി പ്രതികരിച്ചത്. ഭാര്യയെ ആരോ വഴി തിരിച്ച് വിടുകയാണ്. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഷമിയെ ബിസിസിഐയുടെ പുതിയ വേതന കരാറില്‍ നിന്നും പുറത്താക്കിയിരിക്കുകയാണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+