ബിജെപി കോടതിയെ തെറ്റിദ്ധരിപ്പിച്ചു.... 10 ലക്ഷം പിഴ
കൊല്‍ക്കത്ത: വ്യക്തികള്‍ കോടതികളെ തെറ്റിദ്ധരിപ്പിയ്ക്കാറുണ്ട്, ചിലപ്പോള്‍ സര്‍ക്കാരുകളും വലിയ സ്ഥാപനങ്ങളും ഒക്കെ ഇങ്ങനെ ചെയ്യാറുണ്ട്. ഇക്കാര്യം കോടതിയ്ക്ക് ബോധ്യപ്പെട്ടാല്‍ പിന്നെ കുരുക്ക് വീഴും എന്ന് ഉറപ്പാണ്.
രാജ്യം ഭരിയ്ക്കുന്ന ബിജെപിയ്ക്കാണ് ഇപ്പോള്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചതിന് പണി കിട്ടിയിരിയ്ക്കുന്നത്. പത്ത് ലക്ഷം രൂപയാണ് പിഴയൊടുക്കേണ്ടത്.

ബിജെപിയുടെ പശ്ചിമ ബംഗാള്‍ ഘടകത്തിനാണ് ഇങ്ങനെയൊരു 'വിധി'യെ നേരിടേണ്ടിവന്നത്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായ മമത ബാനര്‍ജിയുടെ മരുമകനെതിരെ നല്‍കിയ കേസിലാണ് പ്രശ്‌നം.
മമതയുടെ മരുമകന്‍ അഭിഷേക് വിദ്വേഷപ്രസംഗം നടത്തി എന്നായിരുന്നു ബിജെപിയുടെ പരാതി. സംഭവത്തില്‍ സ്വതന്ത്ര അന്വേഷണം നടത്തണം എന്നും അഭിഷേകിനെതിരെ നടപടിയെടുക്കണം എന്നും ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്.
എന്നാല്‍ ഈ ഹര്‍ജിയില്‍ മറ്റൊരു കാര്യം കൂടി പറഞ്ഞിരുന്നു. അഭിഷേകിനെതിരെ പരാതി നല്‍കിയപ്പോള്‍ പോലീസ് സ്വീകരിച്ചില്ല എന്നായിരുന്നു അത്. എന്നാല്‍ ഇത് തെറ്റാണെന്ന് പോലീസും സംസ്ഥാന സര്‍ക്കാരും തെളിയിച്ചു. ഇതോടെയാണ് ബിജെപിയ്ക്ക് പണി കിട്ടിയത്.
കൊല്‍ക്കത്ത ഹൈക്കോടതിയാണ് 10 ലക്ഷം രൂപ പിഴയടയ്ക്കാന്‍ ഉത്തരവിട്ടിരിയ്ക്കുന്നത്.


Click it and Unblock the Notifications