'മഴക്കോട്ടി'നെ മലര്‍ത്തിയടിച്ച് രാഹുല്‍ ഗാന്ധി; നരേന്ദ്ര മോദി അന്യരുടെ കുളിമുറിയില്‍ ഒളിഞ്ഞുനോക്കി!!

  • Written By:
Subscribe to Oneindia Malayalam

ലക്‌നൗ: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെ പരിഹസിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ശക്തമായ മറുപടി നല്‍കി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. മറ്റുള്ളവരുടെ കുളിമുറിയില്‍ ഒളിഞ്ഞുനോക്കാന്‍ ഇഷ്ടപ്പെടുന്ന പ്രധാനമന്ത്രിയാണ് മോദിയെന്ന് അദ്ദേഹം പറഞ്ഞു. മറ്റുള്ളവരുടെ ജാതകകുറിപ്പ് വായിക്കാനും അതിന് വേണ്ടി ഗൂഗ്ള്‍ സെര്‍ച്ച് ചെയ്യാനുമാണ് മോദിക്കിഷ്ടമെന്നും രാഹുല്‍ കളിയാക്കി.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവിനോടൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രാഹുല്‍ മോദിക്കെതിരേ ആഞ്ഞടിച്ചത്. ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് ആരംഭിച്ച ഉടനെയാണ് രാഹുലിന്റെ പരിഹാസം.

മോദി മന്‍മോഹനെതിരേ പറഞ്ഞത്

കഴിഞ്ഞ ബുധനാഴ്ച പാര്‍ലമെന്റില്‍ സംസാരിക്കുമ്പോഴാണ് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെതിരേ മോദി സംസാരിച്ചത്. യുപിഎ ഭരണകൂടം മൊത്തം അഴിമതിയില്‍ മുങ്ങിയിട്ടും പ്രധാനമന്ത്രി മന്‍മോഹനെതിരേ ഒരു ആരോപണവും ഉയര്‍ന്നിരുന്നില്ല. കുളിമുറിയില്‍ മഴക്കോട്ടിട്ട് എങ്ങനെ കുളിക്കണമെന്നറിയുന്ന ഏക ഡോക്ടറാണ് മന്‍മോഹന്‍ എന്നായിരുന്നു മോദിയുടെ വിവാദ വാക്കുകള്‍.

മോദിയെ സംസാരിക്കാന്‍ അനുവദിക്കില്ല

മോദിയുടെ വിവാദ പ്രസ്താവനക്കെതിരേ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രിയുടെ വാക്കുകള്‍ പാര്‍ലമെന്റിന് നാണക്കേടാണെന്ന് രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു. വിഷയത്തില്‍ മാപ്പ് പറയാതെ മോദിയെ പാര്‍ലമെന്റില്‍ സംസാരിക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 അഖിലേഷും ആഞ്ഞടിച്ചു

പ്രധാനമന്ത്രി എന്ന നിലയില്‍ നരേന്ദ്രമോദി പരാജയമാണ്. വെറുതെയിരിക്കുമ്പോള്‍ അദ്ദേഹം മറ്റുള്ളവരുടെ കുളിമുറിയില്‍ ഒളിഞ്ഞുനോക്കുകയാണെന്നും രാഹുല്‍ പറഞ്ഞു. അഖിലേഷും മൗനം പാലിച്ചില്ല. അദ്ദേഹവും ശക്തമായ ഭാഷയില്‍ മോദിക്കെതിരേ ആഞ്ഞടിച്ചു.

മന്‍കി ബാത്തിനും പരിഹാസം

ചിലര്‍ സംസാരിക്കാന്‍ കേമന്‍മാരാണെന്നും പ്രവര്‍ത്തനത്തില്‍ കാണുന്നില്ലെന്നും അഖിലേഷ് പ്രധാനമന്ത്രിയുടെ മന്‍കിബാത്ത് റേഡിയോ പ്രോഗ്രാമിനെ ലക്ഷ്യമിട്ട് പറഞ്ഞു. കൂടുതല്‍ ദേഷ്യപ്പെടുന്നത് നല്ലതല്ല. ഞെരമ്പുകള്‍ മുറുകുന്നതിനും ശരീരത്തിന് തിരിച്ചടിക്കും മാത്രമേ അതുപകരിക്കൂവെന്നും അഖിലേഷ് പറഞ്ഞു.

പരസ്പരം ആക്രമിച്ച് നേതാക്കള്‍

കോണ്‍ഗ്രസും സമാജ്‌വാദി പാര്‍ട്ടിയും സഖ്യമുണ്ടാക്കിയാണ് യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത്. ഇരുപാര്‍ട്ടികളും തമ്മിലുണ്ടാക്കിയ പൊതുമിനിമം പരിപാടി വാര്‍ത്താ സമ്മേളനത്തില്‍ അഖിലേഷ് യാദവ് വിശദീകരിച്ചു. അഖിലേഷിനും രാഹുല്‍ ഗാന്ധിക്കും ബിഎസ്പി അധ്യക്ഷ മായാവതിക്കും കനത്ത പ്രഹരം നല്‍കിയായിരുന്നു യുപിയിലെ നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ്് പ്രസംഗങ്ങള്‍.

English summary
Taking a jibe at Prime Minister Narendra Modi over his "raincoat" remark about his predecessor Dr Manmohan Singh, Congress Vice President Rahul Gandhi today said that he was aware that the "PM likes peeping into others' bathrooms'." The Congress No 2's stinging remark was in reference to the Prime Minister's remarks in parliament on Wednesday where he, while attacking the Congress over corruption scandals during the UPA government's term, had said, "There is not a single black mark against him despite all the corruption. Only Doctor Saab (Manmohan Singh) knows how to bathe with a raincoat in the bathroom."
Please Wait while comments are loading...