മാറിടത്തില്‍ പിടിച്ചു വലിക്കുന്നു, പീഡനം സഹിക്ക വയ്യ : സൂപ്പര്‍വൈസര്‍ക്കെതിരെ സ്ത്രീ ജീവനക്കാര്‍
ഇപ്പോഴിതാ തുണിമില്ലിലെ സൂപ്പര്‍വൈസറുടെ ശാരീരിക പീഡനത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വനിത തൊഴിലാളികള്‍ രംഗത്തെത്തിയിരിക്കുകയാണ്. തമിഴ്‌നാട്ടിലാണ് സംഭവം.
ചെന്നൈ : കേരളത്തില്‍ ടെക്‌സ്‌റ്റൈല്‍സ് മേഖലയിലെ ജീവനക്കാരുടെ അവകാശങ്ങള്‍ക്കായുള്ള പോരാട്ടം ശ്രദ്ധേയമായിരുന്നു. തുണിക്കടകളില്‍ പ്രാഥമിക ആവശ്യങ്ങള്‍ക്കു പോലും അനുവദിക്കാതെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ഈ മേഖലയിലുള്ളവര്‍ തന്നെ രംഗത്തെത്തിയതോടെയാണ് പുറം ലോകം അറിഞ്ഞത്. അവകാശ ലംഘനം സഹിക്കാന്‍ കഴിയാതായതോടെയാണ് പലരും രംഗത്തെത്തിയത്.
ഇപ്പോഴിതാ തുണിമില്ലിലെ സൂപ്പര്‍വൈസറുടെ ശാരീരിക പീഡനത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വനിത തൊഴിലാളികള്‍ രംഗത്തെത്തിയിരിക്കുകയാണ്. തമിഴ്‌നാട്ടിലാണ് സംഭവം. ആറ് സ്ത്രീകളാണ് സൂപ്പര്‍വൈസറുടെ ക്രൂര പീഡനത്തെ കുറിച്ച് കത്തെഴുതിയിരിക്കുന്നത്. ഡിണ്ടിഗല്‍ സാമൂഹ്യ ക്ഷേമ വകുപ്പ് ഓഫീസര്‍ക്കാണ് എട്ടു പേജുള്ള പരാതി നല്‍കിയിരിക്കുന്നത്.

തുണി വ്യവസായ മേഖലയിലെ പുറത്തറിയാത്ത ചൂഷണങ്ങള്‍
സ്ത്രീകളോടുള്ള സൂപ്പര്‍വൈസറുടെ മോശം സ്വഭാവത്തെ കുറിച്ചാണ് കത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. മോശമായി രീതിയില്‍ ശരീരത്തില്‍ സ്പര്‍ശിക്കുന്നതായും കെട്ടിപ്പിടിക്കുന്നതായും പരാതിയില്‍ വ്യക്തമാക്കുന്നു. ഇതിനെ എതിര്‍ക്കുന്നവരുടെ ശമ്പളം ഇയാള്‍ വെട്ടിക്കുറക്കുന്നതായും പരാതിയുണ്ട്. ജോലി അത്യാവശ്യമായതിനാലാണ് എല്ലാം സഹിക്കുന്നത്. ആരോട് പരാതി പറയണമെന്നറിയില്ല- പരാതിക്കാര്‍ പറയുന്നു.
ഓഗസ്റ്റ് 29നാണ് ചൂഷണങ്ങളെ കുറിച്ചുള്ള കത്ത് കൈമാറിയത്. തൊഴിലുടമയുടെ പീഡനം സഹിക്കാന്‍ കഴിയാതെ ജോലി ഉപേക്ഷിച്ചവരാണ് പീഡനത്തെ കുറിച്ചുള്ള വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.

വിരല്‍ ചൂണ്ടുന്നത് തുണി വ്യവസായത്തിലെ പുറത്തറിയാത്ത ചൂഷണങ്ങളിലേക്ക്
ഇതാദ്യമായിട്ടാണ് മില്ലിലെ ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുന്ന ചൂഷണത്തെ കുറിച്ച് പാരാതി ലഭിച്ചിരിക്കുന്നത്. തുണി വ്യവസായ മേഖലയിലെ പുറത്തറിയാത്ത ചൂഷണങ്ങളിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. അതേസമയം ഇതിനെ കുറിച്ച് അറിയില്ലെന്നും ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പരാതി ലഭിച്ചിട്ടില്ലെന്നും മില്ലുടമ വ്യക്തമാക്കി. വനിതാ അവകാശ സംരക്ഷണ പ്രവര്‍ത്തകത്തകര്‍ ചൂഷണത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

കുറഞ്ഞ കൂലി, കൂടുതല്‍ ജോലി
തുണി വ്യവസായത്തിന് പേരു കേട്ട രാജ്യമാണ് ഇന്ത്യ. നിരവധി സ്ത്രീകളാണ് ഈ രംഗത്ത് ജോലി ചെയ്യുന്നത്. കൂടുതല്‍ പേരും ദാരിദ്ര്യം മൂലം പണിയെടുക്കുന്നവരാണ്. ദളിത് വിഭാഗത്തില്‍ നിന്നുള്ള ഇവരില്‍ പലരും നിരവധി ചൂഷണങ്ങള്‍ക്ക് വിധേയരാകുന്നുണ്ട്. തൊഴിലുടമകള്‍ ഇവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്നില്ലെന്നും ഇവരെക്കൊണ്ട് കൂടുതല്‍ സമയം പണിയെടുപ്പിക്കാറുണ്ടെന്നും അവകാശ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു.

ജോലിക്കു പോകാന്‍ ഭയന്ന് സ്ത്രീകള്‍
ശമ്പളം കുറയ്ക്കുന്നതിലോ അധികസമയം ജോലി ചെയ്യുന്നതിലോ ഇവര്‍ക്ക് പരാതിയില്ല. എന്നാല്‍ ലൈംഗിക ചൂഷണം സഹിക്കാനാവുന്നില്ലെന്നാണ് ഇവര്‍ പറയുന്നത്. അതിനാല്‍ ദിവസവും ഭയന്നാണ് ജോലിക്കു പോകുന്നതെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. ജോലിക്കു പോകാതിരുന്നാല്‍ ഇവരില്‍ പലരുടെ വീടും പട്ടിണിയാകും. ഇക്കാര്യം അറിയാവുന്നതിനാല്‍ സൂപ്പര്‍വൈസര്‍ ഇത് മുതലാക്കുന്നുണ്ടെന്നാണ് ഇവര്‍ പറയുന്നത്.












Click it and Unblock the Notifications