കുരങ്ങുപനി: സമ്പര്‍ക്കത്തില്‍ വന്നവരെ 21 ദിവസം നിരീക്ഷിക്കണം; മാര്‍ഗ നിര്‍ദേശങ്ങളുമായി കേന്ദ്രം
ഡല്‍ഹി: കുരങ്ങുപനി പ്രതിരോധത്തിന് സംസ്ഥാനങ്ങൾക്ക് മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രോഗബാധയുള്ളവരുമായുള്ള സമ്പർക്കം, രോഗികൾ ഉപയോഗിച്ച വസ്തുക്കൾ ഉപയോഗിക്കുന്നത്, രോഗബാധയുള്ളവരെ ഐസൊലേറ്റ് ചെയ്യൽ, രോഗികളെ ശുശ്രൂഷിക്കുമ്പോൾ പിപിഇ കിറ്റ് പോലുള്ള സുരക്ഷാ സാമഗ്രികൾ ഉപയോഗിക്കൽ, കൈ വൃത്തിയായി സൂക്ഷിക്കൽ തുടങ്ങിയവയിൽ ആളുകളെ ബോധവൽക്കരിക്കേണ്ടതിന്റെ ആവശ്യകതയും നിർദ്ദേശത്തിൽ പറയുന്നു.
രോഗം സ്ഥിരീകരിച്ച രാജ്യത്ത് നിന്നും എത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കും. സമ്പർക്കത്തിൽ വന്ന ആളുകളെ 21 ദിവസം നിരീക്ഷിക്കണം. സാമ്പിളുകൾ പുനെ പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനക്കയക്കണം തുടങ്ങി വിശദമായ മാർഗനിർദേശങ്ങൾ നൽകി.

സംസ്ഥാനങ്ങൾ ബോധവത്കരണം നടത്തണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചില്ലെങ്കിലും മുൻകരുതലിന്റെ ഭാഗമായാണ് നടപടി. ഇരുപത് രാജ്യങ്ങളിലായി ഇരുന്നൂറിലേറെ പേർക്ക് കുരങ്ങുപനി സ്ഥിരീകരിച്ചതോടെയാണ് ആരോഗ്യ മന്ത്രാലയം ജാഗ്രത കടുപ്പിച്ചത്.
അതേസമയം, പനി, പേശിവേദന, തലവേദന ,ക്ഷീണം, ലിംഫ് ഗ്രന്ഥികളിലെ വീക്കം തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങൾ. ലൈംഗികബന്ധത്തിലൂടെ കുരങ്ങുപനി പകരാനുള്ള സാധ്യത കൂടുതലാണ്. വൈറസ്ബാധ ഉളള മൃഗങ്ങളിൽ നിന്നോ മനുഷ്യരിൽ നിന്നോ ആണ് രോഗം പകരുന്നത്. 1958-ലാണ് ആദ്യമായി കുരങ്ങുകളിൽ രോഗം സ്ഥിരീകരിച്ചത്. 1970- ൽ ആദ്യമായി മനുഷ്യരിൽ രോഗബാധ കണ്ടെത്തി. 1970 മുതൽ 11 ആഫ്രിക്കൻ രാജ്യങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്.
പ്ലാസ്റ്റിക് സർജറി ചെയ്ത് സൗന്ദര്യം കൂട്ടിയ നായികമാര്‍ ആരൊക്കെ? ചിത്രങ്ങള്‍ കാണാം
അതേസമയം, 20 രാജ്യങ്ങളിൽ ഇപ്പോൾ മങ്കിപോക്സ് വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. യു എസ്, യുകെ, ഓസ്‌ട്രേലിയ, ഓസ്ട്രിയ, ബെൽജിയം, ഡെൻമാർക്ക്, ഫിൻലാൻഡ്, ഫ്രാൻസ്, ഇറ്റലി എന്നിവിടങ്ങളിൽ ഇപ്പോൾ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications