ഭൂരിപക്ഷമില്ല, എങ്കിലും ബിജെപി ഭരിച്ചു, ഗോവയില്‍ ആ പ്ലാന്‍ നടപ്പാക്കിയത് ബ്രിജ് ഭൂഷണ് ശരണ്‍ സിംഗ്
മുംബൈ: ഗുസ്തി താരങ്ങള്‍ ഒന്നടങ്കം ബ്രിജ് ഭൂഷണ് ശരണ്‍ സിംഗിനെതിരെ രംഗത്ത് വരുമ്പോള്‍ ബിജെപി എന്തുകൊണ്ട് സംരക്ഷിക്കുന്നു എന്ന് ചോദ്യങ്ങളുയര്‍ന്നിരുന്നു. അത് ബ്രിജ് ഭൂഷണിന്റെ സ്വാധീന ശക്തി കൊണ്ടാണ്. പക്ഷേ അതിനും അപ്പുറം ചില കാര്യങ്ങള്‍ ബിജെപിക്ക് അനുകൂലമായി മാറ്റിയത് കൊണ്ടാണ്.
ആറ് വര്‍ഷം മുമ്പുള്ള ഒരു സംഭവം ഒരിക്കല്‍ കൂടി ചര്‍ച്ചയാവുകയാണ്. ബിജെപി ഭൂരിപക്ഷമില്ലാതെ പതറി നില്ക്കുന്ന ഗോവയിലാണ് ബ്രിജ് ഭൂഷണ് തന്റെ മികവ് കേന്ദ്ര നേതൃത്വത്തിന് കാണിച്ച് കൊടുത്തത്. ബ്രിജ് ഭൂഷനെ കേന്ദ്ര നേതൃത്വം നേരിട്ട് വിളിച്ച് വരുത്തുകയായിരുന്നു. ഗോവയിലെ ചര്‍ച്ചകള്‍ക്കായി അദ്ദേഹത്തെ നിയോഗിക്കുകയും ചെയ്തു.

ഭൂരിപക്ഷം കിട്ടണമെങ്കില്‍ ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടിയുമായി സഖ്യം വേണമെന്ന അവസ്ഥിലാിരുന്നു കാര്യങ്ങള്‍. ബിജെപി മാത്രമല്ല കോണ്‍ഗ്രസ് അടക്കമുള്ളവരും ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടിക്ക് പിന്നാലെയായിരുന്നു. ഇവിടെയാണ് ബ്രിജ് ഭൂഷണ് നിര്‍ണായകമായത്.
ബിജെപി ഗോവ അധ്യക്ഷന്‍ സദാനന്ദ് താനാവാഡെപക്ഷേ ബ്രിജ് ഭൂഷന്റെ വരവിനെ കുറിച്ച് അറിയില്ലെന്നാണ് നിലപാടെടുത്തിരിക്കുന്നത്. ബ്രിജ് ഭൂഷന്റെ നേതൃത്വത്തിലാണ് സര്‍ക്കാര്‍ രൂപീകരിച്ചതെന്ന വാദങ്ങളെയും താനാവാഡെ സ്ഥിരീകരിക്കുന്നില്ല.
എന്നാല്‍ ജിഎഫ്പിയുടെ വിജയ് സര്‍ദേശായ് ഇക്കാര്യം സ്ഥിരീകരിച്ചു. ബ്രിജ് ഭൂഷണാണ് താനുമായി സംസാരിച്ചതെന്ന് സര്‍ദേശായ് പറഞ്ഞു.2017ല്‍ അതീവ രഹസ്യമുള്ള കാര്യങ്ങളാണ് ഗോവയില്‍ നടന്നത്. കോണ്‍ഗ്രസാണ് ഗോവയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയത്.
കോണ്‍ഗ്രസ് സര്‍ക്കാരുണ്ടാക്കുമെന്നായിരുന്നു കരുതിയത്. എന്നാല്‍ ബിജെപി എല്ലാ പാര്‍ട്ടികളെയും ചേര്‍ത്ത് സര്‍ക്കാരുണ്ടാക്കാനുള്ള ശ്രമം ഒരുവശത്ത് ആരംഭിച്ചിരുന്നു. 13 സീറ്റുകളായിരുന്നു ബിജെപിക്ക് ലഭിച്ചത്. കോണ്‍ഗ്രസിന് 17 സീറ്റുണ്ടായിരുന്നു.
ആ സമയം അമിത് ഷായായിരുന്നു ബിജെപിയുടെ ദേശീയ അധ്യക്ഷന്‍. കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയെയാണ്, സര്‍ക്കാരുണ്ടാക്കാനായി ബിജെപി ചുമതലപ്പെടുത്തിയത്. ബ്രിജ് ഭൂഷന്റെ റോള്‍ സര്‍ദേശായിയെയും, ജിഎഫ്പിയെയും എന്‍ഡിഎയിലേക്ക് കൊണ്ടുവരാന്‍ വേണ്ടിയുള്ളതായിരുന്നു.
സര്‍ദേശായിയെയും, ബ്രിജ് ഭൂഷണെയും തമ്മില്‍ ബന്ധിപ്പിക്കുന്നത് ഗുസ്തിയായിരുന്നു. ഗോവയിലെ പ്രോഗസ്സീവ് ഗുസ്തി സംഘടനയുടെ അധ്യക്ഷനാണ് വിജയ് സര്‍ദേശായ്. ആദ്യം എംജിപിയുടെ പിന്തുണ ബിജെപി ഉറപ്പിച്ചിരുന്നു.
തുടര്‍ന്ന് പ്രൈവറ്റ് ജെറ്റിലാണ് ബ്രിജ് ഭൂഷണ് സിംഗ് ഗോവയിലെത്തിയത്. തുടര്‍ന്ന് വിജയ് സര്‍ദേശായിയുടെ വീട്ടിലേക്കാണ് അദ്ദേഹമെത്തിയത്. ആ സമയം കോണ്‍ഗ്രസ് നേതൃത്വവും അദ്ദേഹവുമായി ചര്‍ച്ച നടത്തുന്നുണ്ടായിരുന്നു. എന്നാല്‍ ബ്രിജ് ഭൂഷണ് വന്നതോടെ കാര്യങ്ങള്‍ ബിജെപിക്ക് എളുപ്പമായി.
ഈ കൂടിക്കാഴ്ച്ചയിലാണ് സര്‍ദേശായ് തന്റെ വ്യവസ്ഥകള്‍ അറിയിച്ചത്. ജിഎഫ്പിയുടെ മൂന്ന് എംഎല്‍എമാരെയും മന്ത്രിമാരാക്കണമെന്നായിരുന്നു നിര്‍ദേശം. പരീക്കര്‍ മുഖ്യമന്ത്രിയാക്കണമെന്നും ഇവര്‍ അറിയിച്ചു. ഇതെല്ലാം ബിജെപി അംഗീകരിച്ചതോടെയാണ് സര്‍ദേശായിയുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിച്ചത്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications