കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യെച്ചൂരി ജനാധിപത്യവാദി.. അപ്പോള്‍ പിണറായിയോ? മറുപടിയുമായി ജയറാം രമേശ്

Google Oneindia Malayalam News

കൊച്ചി: സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതിപക്ഷ ഐക്യത്തിന് വേണ്ടി നിലകൊള്ളുന്ന ആളാണ് എന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ്. മാതൃഭൂമി ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരത് ജോഡോ യാത്രയോടുള്ള സമീപനത്തില്‍ സി പി ഐ എമ്മിനുള്ളില്‍ രണ്ട് പക്ഷമുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

സീതാറാം യെച്ചൂരി യാത്രയെ സ്വാഗതം ചെയ്തെന്നും എന്നാല്‍ കേരള മുഖ്യമന്ത്രിയും പൊളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയന്‍ യാത്രയോട് എതിര്‍പ്പ് പ്രകടിപ്പിച്ചു എന്നും ജയറാം രമേശ് വ്യക്തമാക്കി. പിണറായി വിജയന്‍ കേരളത്തില്‍ കോണ്‍ഗ്രസിനോട് ഏറ്റമുട്ടുന്നയാളാണ് എന്നും അതിനാല്‍ പ്രതികരണം വേറിട്ടതാവുക സ്വാഭാവികമാണെന്നും ജയറാം രമേശ് കൂട്ടിച്ചേര്‍ത്തു.

1

സീതാറാം യെച്ചൂരി സി പി ഐ എമ്മിനുള്ളിലെ ബംഗാള്‍ ലോബി ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യെച്ചൂരി കൂടുതല്‍ ജനാധിപത്യവാദിയാണ്. മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ടും ബംഗാള്‍ ലോബിയാണ് എന്നും ജയറാം രമേശ് വിശദീകരിച്ചു. സി പി ഐ എമ്മിനുള്ളില്‍ ബംഗാള്‍ ലോബി - കേരള ലോബി എന്നിങ്ങനെ ഉണ്ടല്ലോ എന്നും അദ്ദേഹം പറഞ്ഞു.

ടിക്കറ്റ് നിരക്കില്‍ വന്‍ കിഴിവുമായി എയര്‍ ഇന്ത്യ!!; മറ്റാരും നല്‍കാത്ത ഓഫറെന്ന് വിമാനക്കമ്പനിടിക്കറ്റ് നിരക്കില്‍ വന്‍ കിഴിവുമായി എയര്‍ ഇന്ത്യ!!; മറ്റാരും നല്‍കാത്ത ഓഫറെന്ന് വിമാനക്കമ്പനി

2

ദേശീയ തലത്തില്‍ കോണ്‍ഗ്രസും സി പി ഐ എമ്മും വളരെ യോജിപ്പിലാണ് എന്നും അദ്ദേഹം പറഞ്ഞു. സീതാറാം യെച്ചൂരി സി പി ഐ എമ്മിന്റെ ജനറല്‍ സെക്രട്ടറിയും കോണ്‍ഗ്രസിന്റെ വിസിറ്റിംഗ് ജനറല്‍ സെക്രട്ടറിയുമം ആണെന്ന് താന്‍ പറയാറുണ്ട് എന്നും ജയറാം രമേശ് വ്യക്തമാക്കി. യെച്ചൂരിയേയും പ്രകാശ് കാരാട്ടിനേയും എനിക്ക് ഇഷ്ടമാണ്. രണ്ട് പേരും നന്നായി വായിക്കും, പഠിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ഇത് ആരാണ് തുടങ്ങിവെച്ചത് എന്ന് വ്യക്തമായറിയാം... അത് തല്ലിക്കെടുത്തിയേ തീരൂ...' പ്രകാശ് ബാരെ'ഇത് ആരാണ് തുടങ്ങിവെച്ചത് എന്ന് വ്യക്തമായറിയാം... അത് തല്ലിക്കെടുത്തിയേ തീരൂ...' പ്രകാശ് ബാരെ

3

അതേസമയം ഭാരത് ജോഡോ യാത്രയില്‍ കേരളത്തില്‍ സി പി ഐ എമ്മിനെ ആക്രമിക്കാന്‍ ഒരിക്കലും ഉദ്ദേശിച്ചിരുന്നില്ലെന്നും എന്നാല്‍ തങ്ങളെ ആക്രമിച്ചപ്പോഴാണ് തിരിച്ച് പറഞ്ഞത് എന്നും ജയറാം രമേശ് വ്യക്തമാക്കി. ഭാരത് ജോഡോ യാത്ര കേരളത്തിലെത്തിയ ആദ്യ ദിവസം തന്നെ ഉത്തര്‍പ്രദേശിലെ യാത്രയുടെ ദിവസത്തെക്കുറിച്ച് പറഞ്ഞ് ഞങ്ങളെ ആക്രമിച്ചു.

ഗുജറാത്ത് അടക്കം മൂന്ന് സംസ്ഥാനങ്ങളിലേക്ക് പോകരുത്; പൗരന്‍മാരോട് കാനഡഗുജറാത്ത് അടക്കം മൂന്ന് സംസ്ഥാനങ്ങളിലേക്ക് പോകരുത്; പൗരന്‍മാരോട് കാനഡ

4

ഞങ്ങളെ ആക്രമിച്ചാല്‍ തിരിച്ചടിക്കാതിരിക്കാന്‍ കഴിയില്ല എന്നും ജയറാം രമേശ് പറഞ്ഞു. അക്കാരണത്താലാണ് സി പി ഐ എം കേരളത്തില്‍ ബി ജെ പിയുടെ ബി ടീം ആണെന്ന് പറഞ്ഞത് എന്നും ജയറാം രമേശ് വ്യക്തമാക്കി. ദേശീയ തലത്തില്‍ ബി ജെ പി ഭാരത് ജോഡോ യാത്രയില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ ഓരോ തന്ത്രങ്ങള്‍ നടപ്പിലാക്കി എന്നും അദ്ദേഹം ആരോപിച്ചു.

5

കേരളത്തില്‍ എത്തിയപ്പോള്‍ സി പി ഐ എം ഇവിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രശ്നങ്ങള്‍ ഉയര്‍ത്തി കൊണ്ടുവരികയായിരുന്നു. കേരളത്തില്‍ ബി ജെ പിക്ക് 12 ശതമാനം വോട്ട് മാത്രമേയുള്ളൂ എന്നും കോണ്‍ഗ്രസിന്റെ വോട്ടുകള്‍ കുറച്ച് ബി ജെ പിക്ക് പിടിച്ച് കൊടുക്കാനാണ് സി പി ഐ എം ശ്രമിക്കുന്നത് എന്നും ജയറാം രമേശ് പറഞ്ഞു.

6

പശ്ചിമ ബംഗാളില്‍ സി പി ഐ എമ്മിനേയും കോണ്‍ഗ്രസിനേയും ദുര്‍ബലപ്പെടുത്തുന്നതില്‍ മമത ബാനര്‍ജിയും വിജയിച്ചു. എന്നാല്‍ ഭസ്മാസുരനായ ബി ജെ പിയെയാണ് പകരം വളര്‍ത്തിയത്. ആ പരീക്ഷണമാണ് കേരളത്തില്‍ സി പി ഐ എം നടത്തി കൊണ്ടിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

English summary
here is what Jaiaram Ramesh said about Sitaram Yechury and Pinarayi Vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X