സര്‍ക്കാരിന്റെ നിഷേധാത്മക ധാരണ എന്റെ സ്വാതന്ത്ര്യത്തിന്റെ സര്‍ട്ടിഫിക്കറ്റ്; വിടവാങ്ങലില്‍ ജസ്റ്റിസ് കുറേഷി

ജയ്പൂര്‍: രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസായ അകില്‍ കുറേഷി സ്ഥാനമൊഴിഞ്ഞു. ശനിയാഴ്ചയായിരുന്നു അകില്‍ കുറേഷിയുടെ വിടവാങ്ങല്‍. 'സര്‍ക്കാരിന്റെ നിഷേധാത്മക ധാരണ' സ്വാതന്ത്ര്യത്തിന്റെ സര്‍ട്ടിഫിക്കറ്റായാണ് താന്‍ കണക്കാക്കുന്നതെന്ന് അഭിമാനത്തോടെയും മനസാക്ഷിയോടുമാണ് ജോലി വിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ജസ്റ്റിസ് കുറേഷി സ്ഥാനമൊഴിയുന്നതോടെ, രാജസ്ഥാന്‍ ഹൈക്കോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജിയായ ജസ്റ്റിസ് മനീന്ദ്ര മോഹന്‍ ശ്രീവാസ്തവ തിങ്കളാഴ്ച മുതല്‍ ആക്ടിംഗ് ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കും.

അടുത്തിടെ ഒരു ഇന്ത്യന്‍ മുന്‍ ചീഫ് ജസ്റ്റിസിന്റെ ജീവചരിത്രം എഴുതിയിരുന്നു. ഞാന്‍ അത് വായിച്ചിട്ടില്ല, പക്ഷേ മാധ്യമ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് അദ്ദേഹം ചില വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുണ്ട്. മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനുള്ള എന്റെ ശുപാര്‍ശ ത്രിപുര ഹൈക്കോടതിയിലേക്ക് മാറ്റുന്നത് സംബന്ധിച്ച്, എന്റെ ജുഡീഷ്യല്‍ അഭിപ്രായങ്ങളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന് എന്നെക്കുറിച്ച് ചില നിഷേധാത്മക ധാരണകള്‍ ഉണ്ടായിരുന്നുവെന്ന് പ്രസ്താവിക്കുന്നുവെന്നും കുറേഷി പറഞ്ഞു.

1

പൗരന്മാരുടെ മൗലികാവകാശങ്ങളും മനുഷ്യാവകാശങ്ങളും സംരക്ഷിക്കുക എന്നത് ഏറ്റവും പ്രാഥമികമായ കടമയായ ഭരണഘടനാ കോടതിയിലെ ഒരു ജഡ്ജി എന്ന നിലയില്‍, ഞാന്‍ അതിനെ സ്വാതന്ത്ര്യത്തിന്റെ സര്‍ട്ടിഫിക്കറ്റായി കണക്കാക്കുന്നു, തന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ കുറേഷി പറഞ്ഞു. സുപ്രീം കോടതി കൊളീജിയം സര്‍ക്കാരിന്റെ ''ധാരണ'' നിരാകരിച്ചിട്ടില്ലെന്നും ജസ്റ്റിസ് കുറേഷിയെ മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കുന്നതിനുള്ള ശുപാര്‍ശ പിന്‍വലിച്ചുവെന്നും പ്രസ്താവന അടിവരയിടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

2

ജസ്റ്റിസ് കുറേഷി ചീഫ് ജസ്റ്റിസിന്റെ പേര് പറഞ്ഞില്ലെങ്കിലും ഡിസംബറില്‍ പുറത്തിറങ്ങിയ മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ ആത്മകഥയായ ജസ്റ്റിസ് ഫോര്‍ ദി ജഡ്ജിനെ പരാമര്‍ശിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 2004 ല്‍ ഗുജറാത്ത് ഹൈക്കോടതി അഡീഷണല്‍ ജഡ്ജിയായാണ് കുറേഷി ജുഡീഷ്യല്‍ ജീവിതം ആരംഭിച്ചത്. 2005 ല്‍ സ്ഥിരം ജഡ്ജിയായി. സീനിയോറിറ്റി ചട്ടം അനുസരിച്ച്, 2018 നവംബറില്‍ ആ സ്ഥാനം ഒഴിഞ്ഞപ്പോള്‍ അദ്ദേഹം ഗുജറാത്ത് ഹൈക്കോടതിയുടെ ആക്ടിംഗ് ചീഫ് ജസ്റ്റിസായി മാറുമെന്ന് പ്രതീക്ഷിച്ചിരുന്നു.

3

എന്നാല്‍ സര്‍ക്കാര്‍ അദ്ദേഹത്തിന്റെ ജൂനിയറായ ജസ്റ്റിസ് എ ദവെയെ നിയമിക്കുകയായിരുന്നു. എന്നാല്‍ ബാര്‍ അസോസിയേഷന്റെ പ്രതിഷേധത്തെത്തുടര്‍ന്ന്, വിജ്ഞാപനം പിന്‍വലിക്കുകയും കുറേഷിയെ ബോംബെ ഹൈക്കോടതിയിലേക്ക് മാറ്റുകയും ചെയ്തു. പിന്നീട് മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാനുള്ള കൊളീജിയത്തിന്റെ ശുപാര്‍ശ 2019 മേയില്‍ സര്‍ക്കാര്‍ തിരിച്ചയച്ചു.ഒടുവില്‍ 2019 നവംബറില്‍ ത്രിപുര ഹൈക്കോടതി ചീഫ് ജസ്റ്റിസായും 2021 ഒക്ടോബറില്‍ രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസായും നിയമിക്കപ്പെട്ടു.

4

തന്റെ ഓരോ തീരുമാനവും തന്റെ നിയമപരമായ ധാരണയുടെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം പറഞ്ഞു. എനിക്ക് തെറ്റ് പറ്റിയിട്ടുണ്ട്. തെറ്റാണെന്ന് പല അവസരങ്ങളിലും തെളിയിക്കപ്പെട്ടിട്ടുണ്ട്, എന്നാല്‍ ഒരിക്കല്‍ പോലും എന്റെ നിയമപരമായ വിശ്വാസത്തില്‍ നിന്ന് വ്യത്യസ്തമായി ഞാന്‍ തീരുമാനിച്ചിട്ടില്ല,'' ജസ്റ്റിസ് ഖുറേഷി പറഞ്ഞു. അതിന്റെ അനന്തരഫലങ്ങളെ അടിസ്ഥാനമാക്കി ഞാന്‍ ഒരു തീരുമാനവും എടുത്തില്ല എന്ന അഭിമാനത്തോടെ ഞാന്‍ പോകുന്നു. പുരോഗതിക്കായി ഞാന്‍ മുട്ടുമടക്കേണ്ടതായിരുന്നുവെന്ന് ചിലര്‍ വിശ്വസിക്കുന്നു. എന്നാല്‍ നേട്ടം എന്നത് സ്വയം കരുതുന്നതിനെ ആശ്രയിച്ചിരിക്കുന്നുവെന്നും താന്‍ പോകുന്നിടത്തെല്ലാം അഭിഭാഷകരില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും തനിക്ക് ലഭിച്ച പിന്തുണയും സ്‌നേഹവും വാത്സല്യവും മറ്റേതൊരു പുരോഗതിയെയും മറികടക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

5

ഗുജറാത്ത് ഹൈക്കോടതിയിലായിരുന്ന കാലത്ത് കുറേഷിയുടെ രണ്ട് സുപ്രധാന വിധികള്‍ ശ്രദ്ധേയമായിരുന്നു. സൊഹ്റാബുദ്ദീന്‍ ഷെയ്ഖ് ഏറ്റുമുട്ടല്‍ കേസില്‍ അന്നത്തെ ഗുജറാത്ത് ആഭ്യന്തര മന്ത്രിയും ഇപ്പോള്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷായെ രണ്ട് ദിവസത്തെ കസ്റ്റഡിയില്‍ വിടാന്‍ സിബിഐയെ അനുവദിച്ചത് കുറേഷിയായിരുന്നു. വിചാരണ കോടതി ഉത്തരവ് റദ്ദാക്കിയായിരുന്നു അദ്ദേഹത്തിന്റെ നടപടി. പിന്നീട് 2014 ല്‍ പ്രത്യേക സിബിഐ കോടതിയാണ് അമിത് ഷായെ കേസില്‍ നിന്ന് ഒഴിവാക്കിയത്. 2011 ല്‍ മുന്‍ ഹൈക്കോടതി ജഡ്ജി ആര്‍ എ മേത്തയെ സംസ്ഥാന ലോകായുക്തയായി നിയമിച്ച അന്നത്തെ ഗുജറാത്ത് ഗവര്‍ണര്‍ കമല ബേനിവാളിന്റെ തീരുമാനം ജസ്റ്റിസ് ഖുറേഷി അധ്യക്ഷനായ ബെഞ്ച് ശരിവച്ചിരുന്നു. ഇതിനെ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദി എതിര്‍ത്തിരുന്നു.

6

നിയമനത്തിനായി ഹൈക്കോടതി ശുപാര്‍ശ ചെയ്ത അഭിഭാഷകരുടെ പട്ടിക സുപ്രീം കോടതി വന്‍തോതില്‍ വെട്ടിമാറ്റുന്നത് കാണുമ്പോള്‍ അതിശയം തോന്നുന്നു. ഹൈക്കോടതിയും സുപ്രീം കോടതിയും തമ്മിലുള്ള ധാരണയിലെ ഈ വ്യത്യാസത്തിന്റെ കാരണം എന്തുതന്നെയായാലും, അത് വേഗത്തില്‍ പരിഹരിക്കപ്പെടണം, അല്ലാത്തപക്ഷം നല്ല അഭിഭാഷകരെ ബെഞ്ചില്‍ ചേരാന്‍ പ്രേരിപ്പിക്കുന്നത് ഞങ്ങള്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+