Get Updates
Get notified of breaking news, exclusive insights, and must-see stories!

പോലീസാകാന്‍ മൂന്നാംലിഗ വിഭാഗക്കാരും, പിന്തുണയുമായി ഹൈക്കോടതി

ചെന്നൈ: കാക്കി കുപ്പായമണിയാന്‍ ആഗ്രഹിച്ച് എത്തുന്ന മൂന്നാംലിംഗ വിഭാഗക്കാര്‍ക്ക് പിന്തുണയുമായി മദ്രാസ് ഹൈക്കോടതി. പോലീസ് എസ്.ഐ പോസ്റ്റ് നിയമനത്തിന്റെ ഭാഗമായി നടത്തപ്പെടുന്ന വൈവ വോസിയില്‍ ഭിന്നലിംഗ വിഭാഗക്കാരിയെയും ഉള്‍പ്പെടുത്തണമെന്നാണ് മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.

മൂന്നാംലിംഗ വിഭാഗക്കാരിയായ കെ.പ്രിതിക യാഷിനി നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ ഉത്തരവ്. ചീഫ് ജസ്റ്റിസ് സഞ്ജയ് കൃഷ്ണന്‍ കൗള്‍, ജസ്റ്റിസ് ടി.എസ്.ശിവനാഗം എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. പോലീസ് റിക്രൂട്ട്‌മെന്റിനെത്തുന്ന ആദ്യത്തെ ട്രാന്‍സ് വുമണാണ് പ്രിതിക. സെപ്റ്റംബര്‍ അഞ്ച് മുതല്‍ 28 വരെയാണ് വൈവ നടക്കുന്നത്.

si

തമിഴ്‌നാട് യൂണിഫോം സര്‍വീസസ് റിക്രൂട്ട്‌മെന്റിലേക്കാണ് നിയമനം നടക്കുന്നത്. മൂന്നാംലിംഗക്കാര്‍ക്ക് പ്രത്യേക പരിഗണനകള്‍ നല്‍കണമെന്നു സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. എല്ലാ മേഖലയിലും തങ്ങളുടെ സ്ഥാനം ഉറപ്പിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ് മൂന്നാംലിംഗ വിഭാഗക്കാര്‍.

വിദ്യാഭ്യാസം, സാമൂഹികം എന്നീ രംഗങ്ങളില്‍ സര്‍ക്കാരുകള്‍ മൂന്നാംലിംഗ വിഭാഗക്കാര്‍ക്ക് സംവരണം നല്‍കണമെന്നു സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. എസ്.ഐ തസ്തികയിലേക്കുള്ള എഴുത്തുപരീക്ഷയും കായികക്ഷമതാ പരിശോധനയുമൊക്കെ ജയിച്ചാണ് പ്രിതിക ഇവിടെവരെ എത്തിയത്. മികച്ച പ്രകടനമാണ് പ്രിതിക ഇതുവരെ കാഴ്ചവെച്ചതെന്നാണ് അധികൃതര്‍ പറയുന്നത്. സേലം സ്വദേശിയാണ് പ്രിതിക യാഷിനി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+