കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'താജ്മഹലില്‍ ഹിന്ദു ബിംബങ്ങള്‍; തുറന്നു പരിശോധിക്കണം'... ബിജെപി നേതാവ് ഹൈക്കോടതിയില്‍

Google Oneindia Malayalam News

ലഖ്‌നൗ: വിശ്വപ്രശസ്ത നിര്‍മിതിയായ താജ്മഹലിന്റെ 20 മുറികള്‍ തുറന്നുപരിശോധിക്കണമെന്ന ആവശ്യവുമായി ബിജെപി നേതാവ് അലഹാബാദ് ഹൈക്കോടതിയില്‍. അയോധ്യ ജില്ലയിലെ ബിജെപി മീഡിയ സെല്‍ മേധാവി ഡോ. രജ്‌നീഷ് ആണ് ലഖ്‌നൗ ബെഞ്ചില്‍ ഹര്‍ജി സമര്‍പ്പിച്ചത്. താജ്മഹലിന്റെ 20 മുറികള്‍ തുറന്ന് പരിശോധിച്ച് അകത്ത് ഹിന്ദു ബിംബങ്ങളും ശിലാ ലിഖിതങ്ങളുമുണ്ടോ എന്ന് നോക്കണം. ഇതിന് വേണ്ട നിര്‍ദേശം പുരാവസ്തു വകുപ്പിന് നല്‍കണമെന്നാണ് ബിജെപി നേതാവിന്റെ ഹര്‍ജി. ഡോ. രജ്‌നീഷിന്റെ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. സാധാരണ ഇത്തരം ആവശ്യങ്ങളുമായി എത്തുന്ന ഹര്‍ജി കോടതി തള്ളുകയാണ് ചെയ്യാറ്. ഫയലില്‍ സ്വീകരിച്ചതോടെ ഹര്‍ജി വരുംദിവസങ്ങളില്‍ വിവാദങ്ങള്‍ക്ക് ഇടയാക്കും.

t

താജ്മഹലിലെ മുറികള്‍ തുറന്ന് പരിശോധിക്കുന്നതിന് ഒരു സമിതിയെ നിയോഗിക്കാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്നും ഹര്‍ജിയില്‍ ഉന്നയിക്കുന്നു. താജ്മഹലിലെ 20 മുറികള്‍ തുറക്കാറില്ല. ആരെയും മുറിയിലേക്ക് പ്രവേശിപ്പിക്കാറുമില്ല. ഇവിടെ ഹിന്ദു ബിംബങ്ങളുണ്ടെന്ന് സംശയമുണ്ട്. ഇക്കാര്യം പരിശോധിച്ച് ഉറപ്പ് വരുത്തണം. വിവാദമുണ്ടാക്കാനല്ല ഹര്‍ജി നല്‍കിയത്. സംശയം ദൂരീകരിച്ച് വിവാദങ്ങള്‍ അവസാനിപ്പിക്കാമെന്നും രജ്‌നീഷ് പറഞ്ഞു.

നേരത്തെ ബിജെപി നേതാക്കള്‍ പല തരത്തിലുള്ള ആരോപണങ്ങള്‍ താജ്മഹലിനെതിരെ ഉന്നയിച്ചിരുന്നു. താജ്മഹല്‍ മുമ്പ് ശിവക്ഷേത്രമായിരുന്നു എന്നാണ് ആറ് അഭിഭാഷകര്‍ 2015ല്‍ പരാതിപ്പെട്ടത്. 2017ല്‍ സമാനമായ കാര്യം ബിജെപി നേതാവ് വിനയ് കത്യാര്‍ ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് താജ്മഹല്‍ സന്ദര്‍ശിച്ച് ബിംബങ്ങള്‍ അകത്തുണ്ടോ എന്ന് പരിശോധിക്കണമെന്നും വിനയ് കത്യാര്‍ ആവശ്യപ്പെടുകയുണ്ടായി.

പ്രതിസന്ധി അറിയിച്ചു; മഞ്ജുവാര്യര്‍ ഇടപെട്ടില്ല... വക്കീല്‍ നോട്ടീസ് അയച്ച് സംവിധായകന്‍പ്രതിസന്ധി അറിയിച്ചു; മഞ്ജുവാര്യര്‍ ഇടപെട്ടില്ല... വക്കീല്‍ നോട്ടീസ് അയച്ച് സംവിധായകന്‍

മുഗള്‍ ഭരണാധികാരിയായ ഷാജഹാനല്ല താജ്മഹല്‍ നിര്‍മിച്ചത് എന്ന വിചിത്ര വാദവും ഉയര്‍ന്നിരുന്നു. മുതിര്‍ന്ന ബിജെപി നേതാവ് ആനന്ദ് കുമാര്‍ ഹെഗ്‌ഡെ 2019ലാണ് ഇക്കാര്യം പറഞ്ഞത്. താജ്മഹല്‍ നിര്‍മിച്ചത് ജയസിംഹ രാജാവാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ചരിത്രപരമായി യാതൊരു അടിസ്ഥാനവുമില്ലാതെയായിരുന്നു ബിജെപി നേതാക്കളുടെ വാദങ്ങള്‍.

പുരാവസ്തു വകുപ്പും ഇത്തരം വാദങ്ങള്‍ നേരത്തെ തള്ളുകയാണ് ചെയ്തത്. പ്രിയ പത്‌നി മുംതാസ് മഹലിന്റെ ഓര്‍മയ്ക്ക് ഷാജഹാന്‍ ചക്രവര്‍ത്തിയാണ് താജ്മഹല്‍ നിര്‍മിച്ചത്. ആഗ്ര കോടതിയില്‍ 2018ല്‍ പുരാവസ്തു വകുപ്പ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഇക്കാര്യം വിശദീകരിക്കുകയും ചെയ്തിരുന്നു. എങ്കിലും തങ്ങളുടെ വാദങ്ങള്‍ തുടര്‍ച്ചയായി ഉന്നയിക്കുകയാണ് ബിജെപി നേതാക്കള്‍. കഴിഞ്ഞ ദിവസം മഥുരയിലെ ഗ്യാന്‍വാപി പള്ളിയോട് ചേര്‍ന്നുള്ള സ്ഥലങ്ങളില്‍ സര്‍വ്വെ നടത്താനുള്ള യുപി ഉദ്യോഗസ്ഥരുടെ ശ്രമം വിവാദമായിരുന്നു. ബിജെപി പുതിയ വിവാദങ്ങളുണ്ടാക്കുന്നു എന്നാണ് മജ്‌ലിസ് പാര്‍ട്ടി നേതാവ് ഉവൈസി ഇതിനോട് പ്രതികരിച്ചത്.

English summary
High Court received BJP Leader petition to Open 20 Rooms of Taj Mahal to Find Evidence about Idols
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X