
കോണ്‍ഗ്രസ് അധികാരം പിടിച്ചത് വെറും 37,974 വോട്ടുകളുടെ വ്യത്യാസത്തില്‍: 70 വർഷത്തിന് ശേഷം ആദ്യം
അഞ്ച് വർഷത്തിന് ശേഷം മാറി വരുന്ന സർക്കാറെന്ന കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടയിലെ പതിവ് തെറ്റിക്കാതെയാണ് ഇത്തവണത്തെ ഹിമാചല്‍ പ്രദേശ് ഭരണം കോണ്‍ഗ്രസ് തിരികെ പിടിച്ചത്. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും അടക്കമുള്ള സർവ്വ സന്നാഹങ്ങളുമായി ഇറങ്ങിയിട്ടും ആകേയുള്ള 68 സീറ്റില്‍ 25 സീറ്റ് മാത്രമാണ് നിലവിലെ ഭരണ കക്ഷിയായ ബി ജെ പിക്ക് നേടാന്‍ സാധിച്ചത്. മറുവശത്ത് കോണ്‍ഗ്രസിനാവട്ടെ രാഹുല്‍ ഗാന്ധിയടക്കമുള്ള പല പ്രമുഖരും പ്രചരണത്തില്‍ സജീവമാവാതിരുന്നിട്ട് പോലും 40 സീറ്റുകള്‍ നേടി അധികാരത്തിലെത്താന്‍ സാധിച്ചു. ഭരണ വിരുദ്ധ വികാരവും പാളയത്തിലെ പടയുമാണ് ബി ജെ പിക്ക് തിരിച്ചടിയായതെന്നാണ് വിലയിരുത്തപ്പെടുന്നത്.

സീറ്റുകളുടെ എണ്ണത്തില്‍ ഇരു പാർട്ടികളും തമ്മില്‍ 15 സീറ്റുകളുടെ വ്യത്യാസം ഉണ്ടെങ്കിലും വോട്ടുകളുടെ കാര്യത്തിന് അത് വെറും 37,974 എന്നതാണ് ഹിമാചല്‍ പ്രദേശിലെ പ്രത്യേകത. ഓരോ മണ്ഡത്തിലേയും കുറഞ്ഞ വോട്ടുകളും നേരിയ ഭൂരിപക്ഷവുമാണ് ഇതിന്റെ പ്രധാന കാരണം. അതുകൊണ്ട് തന്നെയാണ് തോറ്റെങ്കിലും ഞങ്ങളും കോണ്‍ഗ്രസും തമ്മിലുള്ള വോട്ട് വ്യത്യാസം 1 ശതമാനം മാത്രമാണെന്ന് പ്രധാനമന്ത്രി എടുത്ത് പറഞ്ഞതും.
16600 കോടിയുടെ ലോട്ടറി സമ്മാനം സ്വന്തം: ഇത് തള്ളല്ല, പരമമായ സത്യം: പക്ഷെ ജേതാവ് മുങ്ങി

കോൺഗ്രസ് 43.9 ശതമാനം (18,52,504 വോട്ടുകൾ) വോട്ട് വിഹിതത്തോടെ 40 സീറ്റുകൾ നേടിയപ്പോൾ, 43 ശതമാനം (18,14,530 വോട്ടുകൾ) വോട്ട് വിഹിതമുള്ള ബിജെപിക്ക് 25 സീറ്റുകള്‍ നേടാന്‍ സാധിച്ചു. രണ്ട് പാർട്ടികള്‍ക്ക് ഇടയിലെ വ്യത്യാസം 0.9 ശതമാനം മാത്രമായിരുന്നു. ആദ്യ രണ്ട് സ്ഥാനത്ത് എത്തുന്ന പാർട്ടികളുടെ 1951 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്.
1500 ദിർഹത്തിന് ജോലി ചെയ്ത പഴയ ഖാദറല്ല ഇത്: 66 കോടിയുടെ ലോട്ടറി വിജയി, ഇനി യുഎഇയില്‍ പുതിയ ബിസിനസ്

2017ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 48.79 ശതമാനം വോട്ട് വിഹിതവുമായി ബിജെപി 44 സീറ്റുകൾ നേടിയപ്പോൾ 41.68 ശതമാനം വോട്ട് വിഹിതത്തോടെ കോൺഗ്രസ് 21 സീറ്റുകളായിരുന്നു നേടിയത്. 7.11 ശതമാനമായിരുന്നു അന്നത്തെ വോട്ട് വിഹിതത്തിലെ വ്യത്യാസം. 40 നിയമസഭാ മണ്ഡലങ്ങളിലായി കോൺഗ്രസിന്റെ (5,784 വോട്ടുകൾ) ശരാശരി വിജയമാർജിൻ, 25 സീറ്റുകളിലെ ബിജെപിയുടെ വിജയമാർജിനേക്കാൾ (7,427 വോട്ടുകൾ) കുറവാണെന്നതും ഇത്തവണത്തെ ശ്രദ്ധേയമായ കാര്യമാണ്. 68 സീറ്റുകളിലേയും ശരാശരി വിജയമാർജിൻ 6,575 വോട്ടുകളാണ്.
ഗുജറാത്തിലെങ്ങും താമരമയം: പ്രവർത്തകർ ആഹ്ളാദ തിമിർപ്പില്‍, രവീന്ദ്ര ജഡേജയും റോഡ് ഷോയില്‍

മുഖ്യമന്ത്രി ജയ് റാം താക്കൂർ കോൺഗ്രസിന്റെ ചേത് റാമിനെ 38,183 വോട്ടുകൾക്ക് പരാജയപ്പെടുത്തിയ സെറാജ് മണ്ഡലത്തിലാണ് സംസ്ഥാനത്തെ ഏറ്റവും ഉയർന്ന് ഭൂരിപക്ഷം രേഖപ്പെടുത്തിയത്. ഏറ്റവും കുറഞ്ഞ മാർജിൻ രേഖപ്പെടുത്തിയത് ഭോരഞ്ചിലാണ്, കോൺഗ്രസ് സ്ഥാനാർത്ഥി സുരേഷ് കുമാർ ബിജെപിയുടെ ഡോ അനിൽ ധിമാനെ വെറും 60 വോട്ടുകൾക്കാണ് ഇവിടെ പരാജയപ്പെടുത്തിയത്.

എട്ട് സീറ്റുകളുടെ വിധിയെഴുതിയത് 1000 വോട്ടിന് താഴെയുള്ള ഭൂരിപക്ഷത്തിലാണ്. ഭോരഞ്ച് (60), ഷില്ലായി (382), സുജൻപൂർ (399), രാംപൂർ (567), ശ്രീ രേണുകാജി (860) എന്നിവ കോൺഗ്രസ് നേടി. , ബിജെപി മൂന്ന് സീറ്റുകൾ നേടി - ശ്രീ നൈന ദേവിജി (171), ബിലാഷ്പൂർ (276), ദരംഗ് (618) തുടങ്ങിയ സീറ്റുകളിലാണ് ഏറ്റവും കുറവ് ഭൂരിപക്ഷം രേഖപ്പെടുത്തിയത്.

68 സീറ്റുകളിൽ ഏഴ് സീറ്റുകൾ 1000-2000 വോട്ടുകളുടെ വ്യത്യാസത്തിൽ വിജയിയെ തീരുമാനിച്ചു. ഇതിൽ മൂന്ന് സീറ്റുകൾ കോൺഗ്രസ് നേടിയപ്പോൾ (ഭാട്ടിയാത്ത്, ലഹൗൾ-സ്പിതി, നഹാൻ), ബിജെപി നാലെണ്ണം (ബാൽ, ഉന, ജസ്വാൻ-പ്രാഗ്പൂർ, സർക്കാഘട്ട്) നേടി. പതിനായിരത്തിലധികം വോട്ടുകളുടെ വ്യത്യാസത്തിൽ 13 സീറ്റുകളിൽ മാത്രമാണ് വിജയം ഉണ്ടായത്.

1951 മുതൽ 2022 വരെ സംസ്ഥാനത്ത് ഇതുവരെ 14 നിയമസഭാ തിരഞ്ഞെടുപ്പുകൾ നടന്നിട്ടുണ്ട്. 1972 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചതും രണ്ടാം സ്ഥാനത്തുള്ളതുമായ കക്ഷികൾ തമ്മിലുള്ള വ്യത്യാസം 45.49 ശതമാനമായിരുന്നു. 1972ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 53.24 ശതമാനം വോട്ട് വിഹിതം നേടിയപ്പോൾ എതിരാളിയായ ഭാരതീയ ജനസംഘത്തിന് (ബിജെഎസ്) 7.75 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്. ബാക്കിയുള്ള 39 ശതമാനം വോട്ടുകൾ മറ്റ് പാർട്ടികളും സ്വതന്ത്ര സ്ഥാനാർത്ഥികളും നേടി. ഹിമാചൽ പ്രദേശിൽ ഒരു രാഷ്ട്രീയ പാർട്ടി നേടിയ ഏറ്റവും ഉയർന്ന വോട്ട് വിഹിതം 1985-ൽ കോൺഗ്രസിന് ലഭിച്ച 55.46 ശതമാനമാണ്.