ഹിന്ദി വ്യാപിക്കുന്നു, പത്തോളം സംസ്ഥാനങ്ങളിലായി ഉള്ളത് ജനസംഖ്യയുടെ 46.5 ശതമാനം, കണക്കുകള്‍ ഇങ്ങനെ
ദില്ലി: ഹിന്ദി ഭാഷയ്ക്ക് പ്രാമുഖ്യം വര്‍ധിക്കുന്നു എന്നത് ഇന്ത്യയില്‍ കാലങ്ങളായുള്ള ആരോപണങ്ങളാണ്. അതിന് ബലമേകുന്ന പല കാര്യങ്ങളും പലപ്പോഴായി സംഭവിക്കാറുണ്ട്. നേരത്തെ കേന്ദ്രം നിപുണ്‍ ഭാരത് സ്‌കീം പദ്ധതി അവതരിപ്പിച്ചപ്പോള്‍ അതില്‍ പറയുന്ന കാര്യങ്ങള്‍ മനസ്സിലാവുന്നില്ലെന്ന് ഹിന്ദി ഇതര ഭാഷ സംസാരിക്കുന്ന സംസ്ഥാനങ്ങള്‍ പരാതിപ്പെട്ടിരുന്നു. കാരണം ഹിന്ദിയിലായിരുന്നു അതിലെ കാര്യങ്ങളെല്ലാം. പിന്നീട് മലയാളി നഴ്‌സുമാരെ മലയാളം പറയുന്നത് ദില്ലിയിലെ ആശുപത്രിയില്‍ വിലക്കിയതും യോഗ വെബിനാറില്‍ ഹിന്ദി അറിയില്ലെങ്കില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള സംഘത്തിന് മടങ്ങി പോകാമെന്നും ഇംഗ്ലീഷ് ഉപയോഗിക്കാനാവില്ലെന്നും ആയുഷ് മന്ത്രാലയം സെക്രട്ടറി പറഞ്ഞതായും ആരോപണങ്ങളുണ്ടായിരുന്നു.

ഇതെല്ലാം ഹിന്ദിക്ക് മുന്‍തൂക്കം സര്‍ക്കാര്‍ തന്നെ നല്‍കുന്നു എന്ന ആരോപണം ശരിവെക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ ഹിന്ദി ദിവസ് ആഘോഷിക്കാന്‍ ഒരുങ്ങുമ്പോള്‍ ഏതൊക്കെ ഭാഷയാണ് വളരുന്നതെന്നും, അവയുടെ മുന്നേറ്റം ഏതൊക്കെ തരത്തിലാണെന്നും പരിശോധിക്കാം. 2011ലെ സെന്‍സസ് പ്രകാര ഹിന്ദിയും അതിന്റെ വകഭേദങ്ങളുമാണ് 40 വര്‍ഷത്തിനിടെ വളര്‍ച്ച നേടിയിരിക്കുന്നത്. 1971ല്‍ ഹിന്ദി മാതൃഭാഷയായിരുന്നവരുടെ എണ്ണം ജനസംഖ്യയുടെ 36.99 ശതമാനമായിരുന്നു. 2011ല്‍ അത് 43.63 ശതമാനമായി വര്‍ധിച്ചു. ഈ വളര്‍ച്ചയ്ക്ക് പ്രധാന കാരണം ഭൂമിശാസ്ത്രപരമായിട്ടുള്ള മാറ്റങ്ങളാണ്.
സ്ത്രീകളും ദരിദ്രരും അടങ്ങുന്ന ജനവിഭാഗത്തിന്റെ ജനസംഖ്യ വര്‍ധിച്ച് വരികയാണ്. ഈ വിഭാഗങ്ങള്‍ക്കിടയില്‍ ഗര്‍ഭധാരണം വളരെ കൂടുതലാണ്. ഇവര്‍ക്ക് വിദ്യാഭ്യാസം വളരെ കുറവാണ്. ഇതില്‍ അധികവും ഹിന്ദി സംസാരിക്കുന്നവരാണ്. പത്ത് സംസ്ഥാനങ്ങളിലെ ഹിന്ദി സംസാരിക്കുന്നവരുടെ എണ്ണം 41.9 ശതമാനത്തില്‍ നിന്ന് 46.5 ശതമാനമായിട്ടാണ് ഉഊയര്‍ന്നതെന്ന് പോളിസി റിസര്‍ച്ച് സെന്ററിലെ പാര്‍ത്ഥ മുഖോപധ്യായ് പറഞ്ഞു. ഹിന്ദി സംസാരിക്കുന്നവരുടെ കുടിയേറ്റം വലിയ തോതില്‍ നടക്കുന്നുണ്ട്. ഇവര്‍ ഹിന്ദി ഇതര ഭാഷ സംസാരിക്കുന്ന സംസ്ഥാനങ്ങളിലേക്കാണ് അതിഥി തൊഴിലാളികളായി എത്തുന്നത്.
ബീഹാറില്‍ നിന്ന് ഹിന്ദി സംസാരിക്കുന്ന ദരിദ്ര കുടുംബം കേരളത്തിലേക്ക് വന്നാല്‍, അവരുടെ ജീവിത രീതിയും വ്യത്യാസമുണ്ടാവും. കാരണം അവര്‍ക്ക് കുട്ടികള്‍ കുറവായിരിക്കും. ബീഹാറിലാണ് താമസിക്കുന്നതെങ്കില്‍ ഒരുപക്ഷേ അതിലും കൂടുമായിരിക്കും. അതേസമയം ശരാശരി മലയാളി കുടുംബത്തില്‍ ഉള്ളതിനേക്കാള്‍ കുട്ടികള്‍ കേരളത്തില്‍ ഈ ബീഹാറി കുടുംബത്തിനുണ്ടാവും. ഹിന്ദി സംസാരിക്കുന്ന വിഭാഗങ്ങളുടെ ജനസംഖ്യ മറ്റ് ഭാഷകള്‍ സംസാരിക്കുന്ന സംസ്ഥാനങ്ങളില്‍ വര്‍ധിക്കുന്നത് ഈ പാറ്റേണിലാണ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതിനൊരു കണക്കും നല്‍കുന്നുണ്ട്. നാഗാലാന്‍ഡില്‍ ഹിന്ദി സംസാരിക്കുന്നവരുടെ എണ്ണം 62942 ആണ്. ഇംഗ്ലീഷ് സംസാരിക്കുന്നവര്‍ 419 പേരും. കേരളത്തില്‍ ഇത് 51928 പേരാണ്. ഇംഗ്ലീഷ് സംസാരിക്കുന്നത് 4471 പേരും.
ഗ്ലാമറസ് വിട്ട് ഒരു കളിയുമില്ല; ട്രെന്‍ഡിംഗായി പാര്‍വ്വതി നായരുടെ ഫോട്ടോഷൂട്ട്
Recommended Video
ബൈലിംഗ്വലിസം ഡാറ്റ പ്രകാരം നാഗാലാന്‍ഡിലെ ജനസംഖ്യയുടെ 16 ശതമാനം പറയുന്നത് ഹിന്ദി അവര്‍ സംസാരിക്കുന്ന ഭാഷകളില്‍ മൂന്നെണ്ണത്തിലൊന്നാണ് എന്നാണ്. 33 ശമാനത്തിന്റെ പകുതി പേര്‍ മാത്രമാണ് ഇംഗ്ലീഷ് തിരഞ്ഞെടുത്തത്. കേരളത്തില്‍ 9 ശതമാനം പേരാണ് മൂന്ന് ഭാഷാ ചോയ്‌സുകളില്‍ ഹിന്ദി നല്‍കിയിരിക്കുന്നത്. 20 ശതമാനം പേര്‍ ഇംഗ്ലീഷാണ് നല്‍കിയിരിക്കുന്നത്. 2021ലെ സെന്‍സസ് ഈ ഡാറ്റ കൃത്യമായൊരു സ്വഭാവം നല്‍കും. കൊവിഡ് കാരണം സെന്‍സസ് വൈകിയിരിക്കുകയാണ്. സെന്‍സസ് ഡാറ്റ പ്രകാരം ഭാഷ സംസാരിക്കുന്നതിലല്ല, അതിലൂടെ ഐഡന്റിറ്റി തിരിച്ചറിയുക എന്നതാണ് ലക്ഷ്യമിടുന്നത്.
ഹിന്ദിക്ക് കീഴിലാണ് ഭോജ്പുരിയും രാജസ്ഥാനിയും മഗധിയും ഛത്തീസ്ഗഡിയും എല്ലാമുള്ളത്. എന്നിട്ടും ജനസംഖ്യയില്‍ 26 ശതമാനം മാത്രമാണ് ഹിന്ദി മാതൃഭാഷയായി തിരഞ്ഞെടുത്തിട്ടുള്ളത്. ഹിന്ദി ലേബലില്‍ ഉള്ളവരില്‍ 40 ശതമാനത്തോളം പേര്‍ ഹിന്ദിയുടെ ഈ വകഭേദങ്ങളിലൊന്നാണ് മാതൃഭാഷയായി തിരഞ്ഞെടുത്തിരിക്കുന്നത്. അതേസമയം എട്ടാം അനുച്ഛേദ പ്രകാരം ഏറ്റവും പ്രതിസന്ധി ഈ ഭാഷാ വകഭേദങ്ങള്‍ക്കായിരിക്കും. ഇവ സ്‌കൂളിലോ സര്‍ക്കാര്‍ ഓഫീസുകളിലോ ഉപയോഗിക്കുന്നില്ല. ഹിന്ദി ദിവസ് കേന്ദ്രം കൊണ്ടുവരുന്നത് ഭാഷയുടെ വളര്‍ച്ചയ്ക്കാണ്. ഹിന്ദി എല്ലാ ഭാഷയുടെയും സുഹൃത്താണെന്ന് അമിത് ഷാ പറഞ്ഞിരുന്നു. ഹിന്ദി ഒന്നിലും അടിച്ചേല്‍പ്പിക്കില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. എംഎ ഹിന്ദി പഠിക്കാന്‍ 1.3 ലക്ഷം പേരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള ബംഗാളിയില്‍ ഇതേ കോഴ്‌സ് പഠിക്കുന്നത് 22719 പേരാണ്. ഇംഗ്ലീഷാണ് മുന്നില്‍. രണ്ട് ലക്ഷം വിദ്യാര്‍ത്ഥികളുണ്ട്.












Click it and Unblock the Notifications