Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദി വീണ്ടും പ്രധാനമന്ത്രിയാകാന്‍ ഹിന്ദുസ്ത്രീകള്‍ 10 കുട്ടികളെ പ്രസവിയ്ക്കണമെന്ന് വസുദേവാനന്ദ

അലഹബാദ്: നരേന്ദ്രമോദി വീണ്ടും ഇന്ത്യന്‍ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെടാന്‍ രാജ്യത്തെ ഹിന്ദു സ്ത്രീകള്‍ പത്ത് കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്ന് സ്വാമി ശങ്കരാചാര്യ വസുദേവാനന്ദ സരസ്വതി. അലഹാബാദില്‍ മേഘമേളയില്‍ പങ്കെടുത്ത് സംസാരിയ്ക്കവെയാണ് ഹിന്ദു സന്യാസിയുടെ വിവാദ പ്രസ്താവന.

മോദിയ്ക്ക് വീണ്ടും അധികാരത്തിലെത്താനും ഭൂരിപക്ഷം നിലനിര്‍ത്താനും ഹിന്ദു കുടുംബങ്ങള്‍ പത്ത് കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്നാണ് വസുദേവാനന്ദ പറയുന്നത് . ശനിയാഴ്ച ഘര്‍ വാപ്പസിയെ അനുകൂലിച്ചും സന്യാസി വിവാദ പ്രസ്താവന നടത്തിയിരുന്നു .

Narendra Modi

ക്രിസ്യന്‍, മുസ്ലീം, സിഖ് മതങ്ങള്‍ ഉണ്ടായത് ഹിന്ദു മതത്തില്‍ നിന്നാണ് അതിനാല്‍ തന്നെ മറ്റ് മതങ്ങളിലേയ്ക്ക് പോയ എല്ലാവരും ഹിന്ദു മതത്തിലേയ്ക്ക് മടങ്ങി വരണം. ഇങ്ങനെ വരുന്നതില്‍ തെറ്റില്ല . ഘര്‍ വാപ്പസിയ്ക്ക് നിരോധനമില്ലെന്നും നിയപരമായ നടപടി നേരിടേണ്ടി വരില്ലെന്നും സന്യാസി പറയുന്നു.

മുന്‍പ് ബിജെപി എംപി സാക്ഷി മഹാജന്‍ ഹിന്ദുസ്ത്രീകള്‍ നാല് കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്ന് പറഞ്ഞത് വിവാദമായിരുന്നു . പശ്ചിമ ബംഗാളില്‍ നിന്നുള്ള മറ്റൊരു പാര്‍ട്ടി നേതാവും സ്ത്രീകള്‍ അഞ്ച് പ്രസവിയ്ക്കണമെന്ന് പ്രസ്താവന നടത്തിയിരുന്നു .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+