അവധിക്കാല ടൂര്‍ പാക്കേജില്‍ വഞ്ചിതരാകരുത്; 2,000 പേരില്‍ നിന്നും 20 കോടി തട്ടിയ ആള്‍ പിടിയില്‍

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: അവധിക്കാലത്ത് വന്‍കിട ഫൈവ്സ്റ്റാര്‍ ഹോട്ടലുകളില്‍ ടൂര്‍ വാഗ്ദാനം ചെയ്ത് 20 കോടിയോളം രൂപ തട്ടിയെടുത്തയാള്‍ പോലീസ് പിടിയില്‍. ദില്ലിയില്‍ സണ്‍സ്റ്റാര്‍ ക്ലബ് എന്ന പേരില്‍ സ്ഥാപനം നടത്തിവരികയായിരുന്ന രാമന്‍ കപൂര്‍(40) ആണ് അറസ്റ്റിലായത്. 2,000ത്തോളം പേരെ ഇയാള്‍ പണം വാങ്ങി വഞ്ചിച്ചെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.

കഴിഞ്ഞ കുറച്ചു മാസങ്ങളായി കപൂറിന്റെയും സഹായി ഭാര്യയുടെയും പേരില്‍ പത്തോളം വഞ്ചനാ കേസുകള്‍ ഗുജറാത്ത്, ദില്ലി, ഉത്തര്‍ പ്രദേശ് എന്നിവിടങ്ങളിലായുണ്ട്. ഇയാളുടെ സഹായികളായ പന്ത്രണ്ടോളം പേര്‍ക്കുവേണ്ടി പോലീസ് തിരച്ചില്‍ നടത്തുകയാണ്. ഹോട്ടല്‍ മാനേജ്‌മെന്റ് ബിരുദധാരിയായ ഇയാള്‍ 2016ലാണ് സ്ഥാപനം തുടങ്ങുന്നത്.

arrest

നറുക്കെടുപ്പിലൂടെ ഭാഗ്യശാല്യകള്‍ക്ക് ഹോട്ടലുകളില്‍ ഡിന്നര്‍ തരപ്പെടുത്തിയാണ് ഇവര്‍ തട്ടിപ്പിന് തുടക്കമിടുന്നത്. നറുക്കെടുപ്പിലൂടെ ഭാഗ്യം ലഭിച്ചവരെ ഇയാള്‍ ഹോട്ടലില്‍ ഡിന്നറിന് ക്ഷണിക്കും. ഇവിടെവെച്ച് ക്ലബ്ബിനെ കുറിച്ച് ക്ലാസെടുക്കുകയും വിവിധ മെമ്പര്‍ഷിപ്പ് പ്ലാനില്‍ ടൂര്‍ തരപ്പെടുത്താമെന്ന് വാഗ്ദാനം നല്‍കുകയുമായിരുന്നു.

ഒന്നു മുതല്‍ ഒന്നരലക്ഷം വരെയായിരുന്നു മെമ്പര്‍ഷിപ്പ് ഫീ ആയി വാങ്ങിയിരുന്നത്. മനോജ് കുമാര്‍ എന്നയാളുടെ പരാതിയിലാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാളില്‍ നിന്നും 1,12,500 രൂപ മെമ്പര്‍ഷിപ്പ് ഫീ ആയി വാങ്ങിയിരുന്നു. ഒരു വര്‍ഷം 12 രാത്രികള്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ വാഗ്ദാനം ചെയ്തു. ഇത്തരത്തില്‍ 20 വര്‍ഷം ആനുകൂല്യം ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ വാഗ്ദാനം പാലിക്കാത്തതിനെ തുടര്‍ന്ന് പോലീസിനെ സമീപിക്കുകയായിരുന്നു.

English summary
Holiday club director held for cheating 2,000 people of Rs 20 crore
Please Wait while comments are loading...