തീക്കട്ടയിലും ഉറുമ്പ്; ഹാക്കര്‍ ആക്രമണം, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് പൂട്ടി

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ഹാക്കര്‍മാരുടെ ആക്രമണത്തില്‍ നിന്ന് കേന്ദ്ര ആഭ്യന്ത്രമന്ത്രാലയത്തിനും രക്ഷയില്ല. ഹാക്ക് ചെയ്യപ്പെട്ടതിനേത്തുടര്‍ന്ന് വെബ്‌സൈറ്റ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പൂട്ടി. നാഷ്ണല്‍ ഇന്‍ഫോമാറ്റിക് സെന്ററിനേക്കുറിച്ച് ഇത് സംബന്ധിച്ച വിവരം ലഭിച്ചതിനേത്തുടര്‍ന്നാണ് അധികൃതര്‍ വെബ്‌സൈറ്റ് പൂട്ടിയത്. എന്നാല്‍ പൂട്ടല്‍ താല്‍ക്കാലികമാണെന്നും പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഉടന്‍ തന്നെ വെബ്‌സൈറ്റ് തിരികെ കൊണ്ടുവരുമെന്നും ആഭ്യന്തര മന്ത്രാലയ വക്താവ് അറിയിച്ചു.

Hacking

പാകിസ്താനുമായി ബന്ധമുള്ള ഹാക്കിംഗ് ഗ്രൂപ്പുകള്‍ കഴിഞ്ഞ മാസം എന്‍എസ്ജിയുടെ ഔദ്യോഗിക വെബ് സൈറ്റ് ഹാക്ക് ചെയ്ത് രാജ്യത്തേയും പ്രധാനമന്ത്രിയേയും അപമാനിക്കുന്ന പോസ്റ്റുകള്‍ സൈറ്റില്‍ ചേര്‍ക്കുകയും ചെയ്തു.

കഴിഞ്ഞ നവംബറില്‍ ഇന്ത്യുടെ യുഎസ്, യൂറോപ്പ്, ആഫ്രിക്കന്‍ ആസ്ഥാനങ്ങളിലും ഹാക്കര്‍മാരുടെ ആക്രമണം ഉണ്ടായിരുന്നു. ഇവര്‍ സ്വകാര്യ വിവരങ്ങള്‍ ഓണ്‍ലൈനില്‍ പ്രസിദ്ധികരിക്കുകയും ചെയ്തു. ജീവനക്കാരുടെ പേര്, ഫോണ്‍ നമ്പര്‍, ഇമെയില്‍ ഐഡി തുടങ്ങിയ വിവരങ്ങളാണ് പുറത്തായത്.

കഴിഞ്ഞ നാല് വര്‍ഷത്തിനിടെ വ്യത്യസ്ത കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളുടെ 700ലധികം വെബ്‌സൈറ്റുകളാണ് ഹാക്ക് ചെയ്യപ്പെട്ടത്. സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടതിന്റെ പേരില്‍ 8,348 പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. ഈ മാസം പുറത്തിറിക്കിയ ഔദ്യോഗിത രേഖയിലാണ് ഈ വിവരങ്ങളുള്ളത്.

English summary
The MHA website was immediately taken down by the National Informatics Centre after the cyber attack was noticed. More than 700 websites of various central and state government departments were hacked in the past four years and a total of 8,348 persons were arrested for their involvement in cyber crimse.
Please Wait while comments are loading...