Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രണയം; ടീച്ചേഴ്സ് ട്രെയിനിങ് ചെയ്യുന്ന പെണ്‍കുട്ടിയെ മാതാപിതാക്കള്‍ കൊലപ്പെടുത്തി

സോനാപത്: പ്രണയിച്ച് ഒളിച്ചോടിയെന്ന കാരണത്താല്‍ പെണ്‍കുട്ടിയെ മാതാപിതാക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തിയാതി റിപ്പോര്‍ട്ട്. ഹരിയാണയിലെ സോനാപത് ജില്ലയിലാണ് ദുരഭിമാനക്കൊല റിപ്പോര്‍ട്ട് ചെയ്യുന്നത്. ജൂനിയര്‍ ബേസിക് ടീച്ചര്‍ കോഴ്‌സ് ചെയ്തുകൊണ്ടിരിക്കുന്ന മതാന്ദ് ഗ്രാമത്തിലെ സ്വീറ്റിയാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.

കുട്ടിയുടെ മുത്തച്ഛന്റെ പരാതിയെ തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തുന്നത്. ചെറുമകളെ മാതാപിതാക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തിയശേഷം കത്തിക്കുന്നുണ്ടെന്നായിരുന്നു പോലീസിന് ലഭിച്ച വിവരം. ഫയര്‍ഫോഴ്‌സുമായി സ്ഥലത്തെത്തിയ പോലീസിന് പെണ്‍കുട്ടിയുടെ പാതിവെന്ത ശരീരം മാത്രമാണ് കണ്ടെടുക്കാന്‍ സാധിച്ചത്. വീടിന് സമീപമുള്ള ചാണകക്കുണ്ടില്‍ പെണ്‍കുട്ടിയെ കത്തിക്കുകയായിരുന്നു.

honour-killing

പെണ്‍കുട്ടി 15 ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ പ്രണിയിക്കുന്നയാള്‍ക്കൊപ്പം ഒളിച്ചോടിയിരുന്നു. കുറച്ചു ദിവസങ്ങള്‍ക്കുശേഷം മടങ്ങിവരികയും ചെയ്തു. മകള്‍ വീണ്ടും ഒളിച്ചോടാന്‍ പദ്ധതിയിടുന്നുണ്ടെന്ന സംശയത്താല്‍ അച്ഛനും അമ്മയും ചേര്‍ന്ന് സ്വീറ്റിയെ കൊലപ്പെടുത്തുകയാണെന്നാണ് പോലീസ് സംശയിക്കുന്നത്.

മുത്തച്ഛന്റെ പരാതിയെ തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കുകയാണ്. പ്രതികളെന്ന് സംശയിക്കുന്നവര്‍ ഒളിവിലാണ്. ഇവരെ ഉടന്‍ പിടികൂടുമെന്ന് പോലീസ് പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളില്‍ ഇത് രണ്ടാമത്തെ ദുരഭിമാനക്കൊലയാണ് ഹരിയാണയില്‍ നടക്കുന്നത്. ഭിവാനി ജില്ലയിലും കഴിഞ്ഞദിവസം ദുരഭിമാനക്കൊല നടന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+