കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗര്‍ഭിണിയ്ക്ക് ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചു, പിന്നില്‍ എച്ച്‌ഐവി ബാധിതയെന്ന പ്രചരണമോ!!!

  • By Sandra
Google Oneindia Malayalam News

കാണ്‍പൂര്‍: എച്ച്‌ഐവി ബാധിതയാണെന്ന് ആരോപിച്ച് ചികിത്സ തേടിയെത്തിയ ഗര്‍ഭിണിയ്ക്ക് ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചു. കുറച്ചുദിവസങ്ങള്‍ക്ക് മുമ്പ് ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ എച്ച്‌ഐവി പോസിറ്റീവാണെന്ന് കണ്ടെത്തിയെന്ന് ആരോപിച്ചായിരുന്നു ഇത്. കാണ്‍പൂരിലെ ദേഹത്ത് ജില്ലയിലെ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലാണ് സംഭവം.

ഗര്‍ഭിണിയായ യുവതി എച്ച്‌ഐവി ബാധിതയാണെന്നും അതിനാല്‍ ചികിത്സ നല്‍കാനാവില്ലെന്നും ആശുപത്രി ജീവനക്കാര്‍ വ്യക്തമാക്കുകയായിരുന്നു. യുവതിയെ പ്രസവത്തിനായി കാണ്‍പൂരിലെ ലാലാ ലജ്പത് റായ് ആശുപത്രിയിലെ എയ്ഡ്‌സ് രോഗികളുടെ വാര്‍ഡിലേക്ക് മാറ്റാനും ആശുപത്രി ജീവനക്കാര്‍ ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞ ഏഴ് മാസമായി യുവതിയ്ക്ക് ഗര്‍ഭകാല ചികിത്സ നല്‍കി വന്നിരുന്ന ആശുപത്രി അധികൃതരുടെ നടപടി ബന്ധുക്കളെയും അത്ഭുതപ്പെടുത്തി.

pregnant-women

എന്നാല്‍ ലാലാ ലജ്പത് റായ് ആശുപത്രിയിലെത്തിച്ച യുവതിയെ റിപ്പോര്‍ട്ടുകള്‍ പരിശോധിക്കാതെ തന്നെ എയ്ഡ്‌സ് രോഗികളുടെ വാര്‍ഡില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയില്‍ യുവതി കുഞ്ഞിന് ജന്മം നല്‍കിയെങ്കിലും ആശുപത്രി അധികൃതരുടെ യുവതിയോടുള്ള നിലപാട് ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രി അഖിലേഷ് യാദവിന് പരാതി നല്‍കാനുള്ള തയ്യാറെടുപ്പിലാണ് യുവതിയുടെ ബന്ധുക്കള്‍.

English summary
Kanpur hospital denied admission for a pregnant women after wrongly declares HIV positive.Kanpur Community health centre staffs are not ready to provide treatment for the woman.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X