Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹോസ്റ്റല്‍ വൃത്തിയാക്കിയില്ല; 12 പെണ്‍കുട്ടികള്‍ക്ക് ഹോസ്റ്റല്‍ വാര്‍ഡന്റെ പീഡനം

ശ്രീനഗര്‍: പട്ടികജാതിയില്‍പ്പെട്ട 12 ഹോസ്റ്റല്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് ഹോസ്റ്റല്‍ വാര്‍ഡന്റെ പീഡനം. പരിക്കേറ്റ വിദ്യാര്‍ത്ഥികളില്‍ ആറ് പേരുടെ നില ഗുരുതരമാണ്. ഇവരില്‍ രണ്ട് പെണ്‍കുട്ടികളുടെ കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പിന്നാക്ക വിഭാഗമായ ബേക്കര്‍വാള്‍, ഗുജ്ജാര്‍ വിഭാഗത്തില്‍ നിന്നുള്ളവരാണ് പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍. ഹോസ്റ്റല്‍ വാര്‍ഡന്‍ ഡോ. ഷബ്‌നത്തിനെതിരെ പോലീസ് കേസെടുത്തു. കശ്മീര്‍ സ്‌കൂള്‍ ഓഫ് എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ഡോ. ഷാ ഫൈസസലിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഷന്‍ഡ് ചെയ്തിട്ടുണ്ട്. വ്യാഴാഴ്ചയായിരുന്നു സംഭവം.

ഹോസ്റ്റലിലെ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളോട് ഡൈനിംഗ് ഹാളും റൂമുകളും വൃത്തിയാക്കാന്‍ ആവശ്യപ്പെട്ടതാണ് സംഭവത്തിന്റെ തുടക്കം. ഇതിന് വിസമ്മതിച്ച വിദ്യാര്‍ത്ഥികളെ വാര്‍ഡന്‍ വടികൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചുവെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം. ശനിയാഴ്ച ആരംഭിക്കുന്ന എട്ടാം ക്ലാസ് പരീക്ഷയ്ക്കുവേണ്ടി തയ്യാറെടുപ്പുകള്‍ നടത്തുന്ന വിദ്യാര്‍ത്ഥികളോടാണ് വാര്‍ഡന്‍ ഹോസ്റ്റല്‍ വൃത്തിയാക്കാന്‍ ആവശ്യപ്പെട്ടത്. അനുസരിക്കാതിരുന്ന വിദ്യാര്‍ത്ഥികളെയാണ് പ്രഹരമേല്‍പ്പിച്ചത്.

rape

രാത്രിയോടെ വേദന അധികമായതിനെ തുടര്‍ന്ന് ഡോക്ടറെ കണ്ടെങ്കിലും പിറ്റേ ദിവസം വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലെത്തിയപ്പോഴാണ് സംഭവം അധ്യാപകരുള്‍പ്പെടെയുള്ളവര്‍ അറിയുന്നത്. തുടര്‍ന്ന് രാജ്ബാഗിലെ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്രിന്‍സിപ്പലാണ് പോലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് വിദ്യാര്‍ത്ഥികളെ ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കി. ഗുരുതരമായി പരിക്കേറ്റ ആറുപേരെ എസ്എംഎച്ച്എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരില്‍ രണ്ടുപേരുടെ കൈയ്ക്ക് പൊട്ടലേറ്റിട്ടുണ്ട്. മറ്റുള്ളവരെ പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചതായി പ്രിന്‍സിപ്പല്‍ മൊഹമ്മദ് അമീന്‍ വ്യക്തമാക്കി. സംഭവത്തിനെതിരെ കശ്മീര്‍ താഴ് വരയില്‍ പ്രതിഷേധം ശക്തിപ്പെട്ടിട്ടുണ്ട്.

വാര്‍ഡനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ശ്രീനഗര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷന്‍ ജോയിന്റ് ഡയറക്ടര്‍ അന്വേഷണ ഉദ്യോഗസ്ഥനെ നിയമിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി 15 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. നേരത്തെ മുസ്ലിം അധ്യാപികയെ പര്‍ദ്ദ ധരിച്ച് സ്‌കൂളില്‍ വിലക്കിയതിനെ തുടര്‍ന്ന് സ്‌കൂള്‍ വിവാദത്തിലകപ്പെട്ടിരുന്നു. ശ്രീനഗറിലെ മികച്ച സ്‌കൂളില്‍ നിന്നുണ്ടായ നടപടിക്കെതിരെ വിദ്യാര്‍ത്ഥികളും ക്ലാസുകള്‍ക്ക് പുറത്തിറങ്ങി പ്രതിഷേധിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+