• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പാതിരാ അട്ടിമറി ഇങ്ങനെ; ഒറ്റ രാത്രി കൊണ്ട് പ്രതിപക്ഷം മാറി... കളം വരച്ചത് പ്രശാന്ത് കിഷോര്‍

Google Oneindia Malayalam News

ന്യൂഡല്‍ഹി: മേഘാലയയില്‍ ഒരു പഞ്ചായത്ത് പോലും ഭരിക്കാത്ത പാര്‍ട്ടിയാണ് മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്. ഒറ്റ രാത്രി കൊണ്ട് അവര്‍ സംസ്ഥാനത്തെ പ്രതിപക്ഷമായി മാറിയിരിക്കുന്നു. പാതിരാ അട്ടിമറി എന്നാണ് ദേശീയ മാധ്യമങ്ങള്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. കാരണം മറ്റൊന്നുമല്ല, കോണ്‍ഗ്രസിന്റെ സുപ്രധാന നേതാവായിരുന്ന മുകുള്‍ സാങ്മ കോണ്‍ഗ്രസ് വിട്ട് തൃണമൂലില്‍ ചേര്‍ന്നത് ഇന്നലെ അര്‍ധരാത്രിയാണ്. കൂടെ 12 കോണ്‍ഗ്രസ് എംഎല്‍എമാരും.

വടക്കുകിഴക്കന്‍ സംസ്ഥാനത്ത് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നു എന്ന മമതയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവനയുടെ അര്‍ഥം ഇപ്പോള്‍ വ്യക്തമായി. ഡല്‍ഹിയിലെത്തിയ മമത പതിവ് തെറ്റിച്ച് സോണിയ ഗാന്ധിയുമായി ചര്‍ച്ച നടത്താനും തയ്യാറായില്ല. എങ്ങനെയാണ് മേഘാലയയിലെ അട്ടിമറി നടത്താന്‍ മമതയ്ക്ക് സാധിച്ചത്. രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിനെ കളത്തിലിറക്കിയായിരുന്നു മമതയുടെ നീക്കം. വിശദാംശങ്ങള്‍ ഇങ്ങനെ...

യുഎഇ പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; വിമാന ടിക്കറ്റ് കുത്തനെ കുറയുന്നു... സര്‍വീസ് ഉടന്‍യുഎഇ പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; വിമാന ടിക്കറ്റ് കുത്തനെ കുറയുന്നു... സര്‍വീസ് ഉടന്‍

1

രണ്ടു മാസം മുമ്പാണ് മേഘാലയ കോണ്‍ഗ്രസിലെ അസ്വാരസ്യം പരസ്യമായത്. പുതിയ പിസിസി അധ്യക്ഷനായി വിന്‍സന്റ് പാലയെ തിരഞ്ഞെടുത്തത് മുതല്‍... കോണ്‍ഗ്രസില്‍ നില്‍ക്കുന്നതില്‍ ഇനി അര്‍ഥമില്ല എന്നായിരുന്നു മുകുള്‍ സാങ്മയുടെ പ്രതികരണമെന്ന് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ പറയുന്നു. മേഘാലയയില്‍ കോണ്‍ഗ്രസിന്റെ മുഖമായിരുന്നു സാങ്മ. അദ്ദേഹമില്ലെങ്കില്‍ മറ്റൊരു നേതാവ് സംസ്ഥാനത്ത് എടുത്തുകാട്ടാന്‍ കോണ്‍ഗ്രസിനില്ല.

2

സാങ്മയുടെ ഉള്ളിരിലിപ്പ് അറിയാന്‍ പ്രശാന്ത് കിഷോര്‍ ശ്രമം തുടങ്ങി. സെപ്തംബറിലാണ് ബംഗാളിലെ ഭബാനിപൂരില്‍ മമത മല്‍സരിച്ച ഉപതിരഞ്ഞെടുപ്പ് നടന്നത്. ഈ വേളയില്‍ സാങ്മ കൊല്‍ക്കത്തയിലെത്തി പ്രശാന്ത് കിഷോറുമായി ചര്‍ച്ച നടത്തി. സൗഹൃദ സന്ദര്‍ശനം എന്നായിരുന്നു സാങ്മയടെ അന്നത്തെ പ്രതികരണം. കോണ്‍ഗ്രസ് വിടാനുള്ള അദ്ദേഹത്തിന്റെ ആദ്യ യാത്രയായിരുന്നു അത്.

3

സാങ്മ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങി. ഹൈക്കമാന്റ് വിഷയത്തില്‍ ഇടപെട്ടു. ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് സാങ്മയുമായി സോണിയ ഗാന്ധി ചര്‍ച്ച നടത്തി. എല്ലാ വിഷയങ്ങളിലും പരിഹാരമുണ്ടായി എന്നും ഹൈക്കമാന്റ് വേണ്ട നടപടികളെടുക്കുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നുമായിരുന്നു സാങ്മ മേഘാലയയില്‍ തിരിച്ചെത്തിയ ശേഷം മാധ്യമങ്ങളോട് പറഞ്ഞത്.

യുപിയില്‍ ട്വിസ്റ്റ്!! ബിജെപിക്ക് നെഞ്ചിടിപ്പ് കൂട്ടി പുതിയ സഖ്യം... വെട്ടിലായി കോണ്‍ഗ്രസും, അഖിലേഷ് യുഗമോ?യുപിയില്‍ ട്വിസ്റ്റ്!! ബിജെപിക്ക് നെഞ്ചിടിപ്പ് കൂട്ടി പുതിയ സഖ്യം... വെട്ടിലായി കോണ്‍ഗ്രസും, അഖിലേഷ് യുഗമോ?

4

അതിന് ശേഷവും സാങ്മയും പ്രശാന്ത് കിഷോറും തമ്മില്‍ ഡല്‍ഹിയില്‍ വച്ച് കൂടിക്കാഴ്ച നടന്നു. ബംഗാളില്‍ മമത ബാനര്‍ജി നടത്തുന്ന മുന്നേറ്റവും ഒരുപാട് കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ മമതയ്‌ക്കൊപ്പം ചേരുന്നതും വാര്‍ത്തകളില്‍ നിറഞ്ഞ വേളയായിരുന്നു അത്. പ്രശാന്ത് കിഷോര്‍ മേഘാലയയിലെത്തി. അദ്ദേഹത്തിന്റെ ഐപാക് സംഘവും പിന്നീട് വന്നു. ആഴ്ചകള്‍ നീണ്ട അവരുടെ പ്രവര്‍ത്തനവും ചര്‍ച്ചകളുമാണ് സാങ്മ തൃണമൂലില്‍ ചേരാന്‍ കാരണം.

5

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് ശക്തമായ വേരോട്ടമുണ്ടായിരുന്ന സംസ്ഥാനമാണ് മേഘാലയ. സാങ്മയുടെ കളംമാറ്റത്തോടെ ആ സ്ഥാനത്ത് തൃണമൂല്‍ കോണ്‍ഗ്രസ് എത്തിയിരിക്കുന്നു. ഇപ്പോള്‍ എടുത്തുകാട്ടാന്‍ മേഘാലയയില്‍ കോണ്‍ഗ്രസിന് ഒരു നേതാവില്ലാത്ത അവസ്ഥയായി. സാങ്മയെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച ശേഷം എല്ലാ പ്രതിസന്ധിയും പരിഹരിച്ചു എന്നാണ് ഹൈക്കമാന്റ് കരുതിയിരുന്നത്.

ഷൂട്ടിങ് തീര്‍ന്നു... പുതിയ ക്യാരക്ടര്‍ ഫോട്ടോ പുറത്ത്... വമ്പന്‍ താരനിര, ബിഗ് ബജറ്റ് ചിത്രം...

6

കോണ്‍ഗ്രസിന് ശക്തി ക്ഷയിച്ചിരിക്കുന്നു. ആ സ്ഥാനത്ത് ജനങ്ങള്‍ കാണുന്നത് തൃണമൂല്‍ കോണ്‍ഗ്രസിനെയാണ്. എല്ലാ സംസ്ഥാനങ്ങളിലും നേതാക്കള്‍ തൃണമൂലില്‍ ചേരുന്നത് മമത ബാനര്‍ജിയുടെ തെറ്റല്ല. കോണ്‍ഗ്രിന്റെ പരാജയമാണെന്നും സാങ്മയുടെ കളംമാറ്റത്തിന് ശേഷം തൃണമൂല്‍ കോണ്‍ഗ്രസ് പ്രതികരിച്ചു. ത്രിപുര, അസം, ഗോവ എന്നീ സംസ്ഥാനങ്ങളിലും തൃണമൂല്‍ സ്വാധീനം വര്‍ധിപ്പിക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.

7

ബിഹാറില്‍ നിന്നുള്ള കീര്‍ത്തി ആസാദ്, ഹരിയാനയിലെ അശോക് തന്‍വാര്‍ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളെല്ലാം കഴിഞ്ഞ ദിവസം തൃണമൂലില്‍ ചേര്‍ന്നിരുന്നു. നേതാക്കള്‍ കളംമാറിയത് കൊണ്ട് കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ സാധിക്കില്ല എന്നാണ് എഐസിസി സെക്രട്ടറി കെസി വേണുഗോപാല്‍ പ്രതികരിച്ചത്. അതിനിടെ ബിജെപിയില്‍ നിന്നുള്ള ചിലരെയും തൃണമൂല്‍ കോണ്‍ഗ്രസ് ലക്ഷ്യമിട്ടിട്ടുണ്ട് എന്നാണ് വാര്‍ത്തകള്‍.

cmsvideo
  കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
  English summary
  How Mamata Banerjee Win Mukul Sangma Heart With Help Of Prashant Kishor, Meghalaya Congress News
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X