എന്താണ് വിവിപാറ്റ്? ഇത് എങ്ങനെ പ്രവര്‍ത്തിക്കുന്നു? വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വിവിപാറ്റിന്റെ പ്രാധാന്യമെന്ത്?
Recommended Video

ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടുന്ന ജനങ്ങളുടെ ഭരണമാണ് ജനാധിപത്യം. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ, ലോകത്തിലെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് സാക്ഷ്യം വഹിക്കാനൊരുങ്ങുമ്പോള്‍ ഈ ഘട്ടത്തില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്നതും തിരഞ്ഞെടുപ്പിലെ വിശ്വാസ്യത തന്നെയാണ്.
യുപിയില്‍ പ്രിയങ്കയുടെ ഗ്രൗണ്ട് വര്‍ക്ക് ഇങ്ങനെ... വിമത ഭീഷണിക്ക് മുന്നറിയിപ്പ്!!
ബാലറ്റു പെട്ടികള്‍ക്കുള്ളില്‍ നിന്നും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ചുവടുമാറ്റം ഇരുകൈയ്യും നീട്ടി സ്വീകരിച്ച ജനത ഇന്ന് വോട്ടിംഗ മെഷീനിന്റെ വിശ്യാസ്യതയെ ചോദ്യം ചെയ്യുന്ന സ്ഥിതിയിലേക്ക് എത്തിയിരിക്കുന്നു. ഈ ഘട്ടത്തിലാണ് വിവിപാറ്റുകള്‍ നല്‍കുന്ന ആധികാരികതയെ കുറിച്ചുള്ള ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നത്.

തുടര്‍ച്ചയായ തിരഞ്ഞെടുപ്പുകളില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ കൃത്രിമം നടത്തി ബിജെപി തിരഞ്ഞെടുപ്പ് അട്ടിമറിച്ചുവെന്ന ഹാക്കര്‍മാരുടെ വെളിപ്പെടുത്തല്‍ ഞെട്ടലോടെയാണ് രാജ്യം കേട്ടത്. പഴയ ബാലറ്റ് പേപ്പറിലുള്ള വോട്ട് രേഖപ്പെടുത്തല്‍ രീതി തൃപ്തികരമാണെന്ന് കരുതുന്ന നിരവധി വോട്ടര്‍മാര്‍ ഇപ്പോഴുമുണ്ട്. ബാലറ്റ് രീതി തിരിച്ചു വരില്ലെങ്കിലും ഇനിമുതല്‍ എല്ലാ വോട്ടെടുപ്പുകളിലും വിവിപാറ്റ് ഉപയോഗിക്കുമെന്നത് ആശ്വാസകരമായ വാര്‍ത്തയാണ്.
എന്താണ് വിവിപാറ്റ്?
തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ രേഖപ്പെടുത്തിയ വോട്ട് തങ്ങളുടെ സ്ഥാനാര്‍ഥിക്ക് തന്നെയാണോയെന്ന് വോട്ടര്‍മാര്‍ക്ക് കൃത്യമായി പരിശോധിച്ചുറപ്പിക്കാന്‍ കഴിയുന്ന പേപ്പര്‍ ഓഡിറ്റ് ട്രയല്‍ യന്ത്രങ്ങളെയാണ് വിവിപാറ്റ് എന്നു പറയുന്നത്. നിങ്ങള്‍ വോട്ട് നല്‍കിയ സ്ഥാനാര്‍ഥിക്ക് തന്നെ രേഖപ്പെടുത്തിയോ എന്ന് വോട്ടര്‍മാര്‍ക്ക് തത്സമയ ഫീഡ്ബാക്ക് വിവിപാറ്റ് സംവിധാനം നല്‍കുന്നു. വിവിപാറ്റ് എന്നത് രണ്ടാമത്തെ സ്ഥിരീകരണ രേഖയാണ്, എന്നിരുന്നാലും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ കൃത്രിമത്വത്തെ കുറിച്ചുള്ള ആരോപണങ്ങള്‍ ഉയരുന്ന വേളയില്‍ ഇത് തീര്‍ച്ചയായും ഉപയോഗപ്രദമാണ്. തിരഞ്ഞെടുപ്പില്‍ വിവിപാറ്റ് ഉപയോഗിക്കണമെന്ന് ആവശ്യവുമായി രാഷ്ട്രീയ പാര്‍ട്ടികളും നിരവധി കാലമായി രംഗത്തുണ്ട്.
വിവിപാറ്റുകളുടെ പ്രവര്‍ത്തന രീതി
ഒരു വോട്ടര്‍ വോട്ടു ചെയ്യുമ്പോള്‍ വിവിപാറ്റിലും അത് ഒരു കടലാസ് സ്ലിപ്പില്‍ അച്ചടിച്ചു വരും. വോട്ടര്‍ക്ക് തന്റെ വോട്ട് ശരിയായിത്തന്നെയാണോ രേഖപ്പെടുത്തിയത് എന്ന് ഇതു പരിശോധിച്ച് ഉറപ്പുവരുത്താം. ഇതിന് ഏഴു സെക്കന്‍ഡ് നല്‍കും. വോട്ടര്‍ക്ക് മാത്രം കാണാന്‍ കഴിയുന്ന ഒരു ഗ്ലാസ് കേസില്‍ മെഷീന്‍ സ്ഥാപിച്ചിരിക്കുന്നു. തുടര്‍ന്ന് ഈ സ്ലിപ്പ് ഒരു ബീപ്പ് ശബ്ദത്തോടെ മുറിഞ്ഞ് വിവിപാറ്റ് മെഷീനോടു ചേര്‍ന്ന പെട്ടിയിലേക്കു വീഴും. ഈ മെഷീന്‍ വോട്ടര്‍ക്ക് പ്രവര്‍ത്തിപ്പിക്കാനാകില്ല, പോളിഗ് ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ. വോട്ടെടുപ്പ് സംബന്ധിച്ച് എന്തെങ്കിലും തര്‍ക്കം ഉയരുകയാണെങ്കില്‍ വിവിപാറ്റിലെ സ്ലിപ്പുകള്‍ എണ്ണാനും കഴിയും.
വോട്ടിംഗ് യന്ത്രം ഉപയോഗിച്ചു നടത്തുന്ന തിരഞ്ഞെടുപ്പില്‍ കൃത്രിമത്വം നടക്കുമെന്ന ആരോപണത്തോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ യോജിക്കുന്നില്ല. എന്നിരുന്നാലും, തട്ടിപ്പിനെതിരായ ആരോപണങ്ങളെ നേരിടാന്‍ ചില തിരഞ്ഞെടുപ്പുകളില്‍ വിവിപാറ്റ് ഉപയോഗിച്ചു. വോട്ടര്‍മാരുടെ വിശ്വാസ്യത മെച്ചപ്പെടുത്തുന്നതിനും വോട്ടവകാശം സുതാര്യമാക്കുന്നതിനും 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ വിവിപാറ്റ് അവതരിപ്പിക്കണമെന്ന് 2013 ല്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി നിര്‍ദേശിച്ചെങ്കിലും ചില ഘട്ടങ്ങളില്‍ മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂ.












Click it and Unblock the Notifications