കൂറുമാറ്റി കേസ്; ബിജെപി പ്രതിസ്ഥാനത്ത്, സിബിഐ എങ്ങനെ അന്വേഷിക്കുമെന്ന് തെലങ്കാന സര്‍ക്കാര്‍
എഫ്‌ഐആറില്‍ പേരുള്ളത് ബിജെപി നേതാക്കളാണ്. അങ്ങനെയുള്ളപ്പോള്‍ കേസുമായി സിബിഐയെ സമീപിച്ചിട്ട് എന്ത് കാര്യം. കേന്ദ്രത്തിനാണ് അവരുടെ നിയന്ത്രണ ശക്തിയെന്നും തെലങ്കാന പോലീസ് അറിയിച്ചു.

ഹൈദരാബാദ്: ബിആര്‍എസ് എംഎല്‍എമാരെ കൂറുമാറ്റാന്‍ ശ്രമിച്ച കേസ് സിബിഐക്ക് കൈമാറുന്നതിനെ എതിര്‍ത്ത് തെലങ്കാന പോലീസ്. ബിജെപി അംഗങ്ങള്‍ക്കെതിരെയാണ് ആരോപണങ്ങള്‍ ഉള്ളത്. അങ്ങനെയുള്ളപ്പോള്‍ ആ കേസ് എങ്ങനെയാണ് സിബിഐക്ക് കൈമാറുക.
എങ്ങനെയാണ് ആ കേസില്‍ നീതി ലഭിക്കുക. കേന്ദ്ര സര്‍ക്കാരാണ് സിബിഐയെ നിയന്ത്രിക്കുന്നതെന്നും തെലങ്കാന പോലീസ് സുപ്രീം കോടതിയില്‍ അറിയിച്ചു. തെലങ്കാന പോലീസിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകനായ ദുഷ്യന്ത് ദാവെയാണ് ഹാജരായത്. എങ്ങനെയാണ് ഈ കേസില്‍ സിബിഐയെ സമീപിക്കുകയെന്നും അഭിഭാഷകന്‍ ചോദിച്ചു.

എഫ്‌ഐആറില്‍ പേരുള്ളത് ബിജെപി നേതാക്കളാണ്. അങ്ങനെയുള്ളപ്പോള്‍ കേസുമായി സിബിഐയെ സമീപിച്ചിട്ട് എന്ത് കാര്യം. കേന്ദ്രത്തിനാണ് അവരുടെ നിയന്ത്രണ ശക്തിയെന്നും തെലങ്കാന പോലീസ് അറിയിച്ചു.
അതേസമയം കേസ് ഫെബ്രുവരി 27ന് വീണ്ടും കേള്‍ക്കും. ജസ്റ്റിസ് ബിആര്‍ ഗവായ്, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്. തെലങ്കാന ഹൈക്കോടതിയിലെ സിംഗിള്‍ ബെഞ്ച് നേരത്തെ കുതിരക്കച്ചവട കേസ് സിബിഐക്ക് കൈമാറുകയായിരുന്നു. നാല് ഭാരത് രാഷ്ട്ര സമിതി എംഎല്‍എമാരെ കൂറുമാറ്റാന്‍ നോക്കിയ കേസായിരുന്നു ഇത്.
തെലങ്കാന പോലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തെ പിരിച്ചുവിട്ട് കൊണ്ടാണ് ഈ കേസ് ഹൈക്കോടതി സിബിഐക്ക് കൈമാറിയത്. സുപ്രീം കോടതി ഈ പ്രത്യേക അന്വേഷണ സംഘത്തെ കുറിച്ച് അന്വേഷിച്ചു.
സംസ്ഥാന സര്‍ക്കാര്‍ ഇങ്ങനെ ഒരു അന്വേഷണ സംഘത്തെ നിയമിച്ചെങ്കിലും ഹൈക്കോടതി അതിനെ പിരിച്ചുവിട്ടെന്ന് പോലീസ് കോടതിയെ അറിയിച്ചു. ഞങ്ങള്‍ക്ക് ഒരടി മുന്നോട്ട് പോവാനായിട്ടില്ല.
കാരണം ഗുരുതരമായ ആരോപണങ്ങളാണ് ഇവര്‍ക്കെതിരെയുള്ളത്. ജനാധിപത്യത്തിന്റെ ഫൗണ്ടേഷനെ തന്നെ ബാധിക്കുന്ന തരത്തിലുള്ളതാണ് കേസെന്നും പോലീസ് അഭിഭാഷകന്‍ പറഞ്ഞു.
നേരത്തെ തന്തൂര്‍ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ പൈലറ്റ് രോഹിത് റെഡ്ഡി തന്നെ മൂന്ന് പേര്‍ വന്ന് കണ്ടതായും മത്സരിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നതായും വെളിപ്പെടുത്തിയിരുന്നു.
ബിആര്‍എസ്സില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നാല്‍ നൂറ് കോടി രൂപ നല്‍കാമെന്ന് പറഞ്ഞതായും ആരോപണത്തില്‍ ഉണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് കേസെടുത്തത്. ബിജെപി നേതാക്കളാണ് പ്രതിസ്ഥാനത്തുള്ളത്.












Click it and Unblock the Notifications