വീണ്ടും തക്കാളി മോഷണം; 2000 കിലോ തക്കാളി ലോറിയടക്കം കടത്തി, ദമ്പതികൾ പിടിയിൽ
ബെംഗളൂരു: തക്കാളി വില കുതിച്ചുയരുകയാണ്. സാധാരണക്കാരന് താങ്ങാൻ പറ്റാത്ത അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ്. തക്കാളി കർഷകർക്ക് ലക്ഷങ്ങൾ ആണ് സമ്പാദിക്കുന്നത്. അതേസമയം, മോഷ്ടാക്കൾ ഇപ്പോൾ ലക്ഷ്യം വെച്ചിരിക്കുന്നത് തക്കാളി തന്നെയാണ്.
രാജ്യത്തിന്റെ പല ഭാഗത്തും തക്കാളി മോഷണം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഇപ്പോൾ ബെംഗളൂരുവിൽ നിന്ന് തക്കാളിയുമായി പോയ ലോറി കടത്തിയ കേസിൽ ദമ്പതികൾ അറസ്റ്റിലായിരിക്കുകയാണ്. ബെംഗളൂരു സ്വദേശികളായ ഭാസക്കർ, സിന്ധുജ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.

ജൂലായ് എട്ടിനാണ് സംഭവം ചിക്കജാലക്ക് സമീപം ആർഎംസി പോലീസ് സ്റ്റേഷൻ പരിധിയിൽ വെച്ചാണ് തക്കാളിയുമായി വന്ന ലോറി കടത്തിയത്. ചിത്രദുർഗ ജില്ലയിലെ ഹിരിയൂരിൽ നിന്ന് കോലാർ മാർക്കറ്റിലേക്ക് കൊണ്ടുപോവുകയായിരുന്ന തക്കാളി ലോറിയാണ് ഇവർ കടത്തിയത്.
രണ്ടര ലക്ഷത്തോളം വില വരുന്ന 2000 കിലോ തക്കാളിയാണ് ഇവർ മോഷ്ടിച്ചത്. ലോറിയിൽ തക്കാളി കൊണ്ടുപോകുന്നത് കണ്ട ദമ്പതികൾ ലോറിയെ പിന്തുടർന്ന് കർഷകനേയും ഡ്രൈവറേയും ആക്രമിച്ച് ലോറിയുമായി കടന്നുകളയുകയായിരുന്നു.
കർഷകനിൽ നിന്ന് പണം ആവശ്യപ്പെടുകയും ഫോൺ വഴി ട്രാൻസ്ഫറും ചെയ്യിച്ചൂ. കുറച്ച് നേരം കർഷകനേയും കൂട്ടി മുന്നോട്ടുപോവുകയും പാതിവഴിയിൽ ഇറക്കി വിടുകയും ചെയ്യുകയുമായിരുന്നു. തമിഴ്നാട്ടിലേക്ക് കടക്കുകയും തക്കാളി ഇവിടെ വിൽക്കുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു.
തക്കാളി വിറ്റ ശേഷം ലോറി ഉപേക്ഷിച്ച് ശേഷം മറ്റൊരു വണ്ടിയിൽ പ്രതികൾ അവിടെ നിന്ന് കടന്നുകളയുകയായിരുന്നു. ദമ്പതികൾക്കാപ്പം ഉണ്ടായിരുന്ന മറ്റ് രണ്ട് പേർക്കായി അന്വേഷണം നടക്കുകയാണ്. ഐപിസി സെക്ഷൻ 346A, 392 എന്നീ വകുപ്പുകൾ പ്രകാരമാണ് ദമ്പതികൾക്കെതിരെ പൊലീസ് കേസെടുത്തിിക്കുന്നത്.
കഴിഞ്ഞ ദിവസം പൂനെയില്‍ നിന്ന് 400 കിലോ തക്കാളി മോഷണം പോയിരുന്നു, വിളവെടുത്ത് വീടിന് മുന്നില്‍ സൂക്ഷിത്തിരുന്ന തക്കാളിയാണ് മോഷണം പോയത്.
20 പെട്ടികളിലായിട്ടായിരുന്ന തക്കാളി സൂക്ഷിച്ചിരുന്നത്. രാവിലെ എഴുന്നേറ്റ് നോക്കിയപ്പോഴാണ് തക്കാളി മോഷണം പോയത് അറിയുന്നത്.
തക്കാളി ഉത്പാദനം കുറഞ്ഞതാണ് പെട്ടെന്ന് വില കൂടാൻ കാരണം ആത്. കതാലവസ്ഥയിൽ ഉണ്ടായ മറ്റം തക്കാളി കൃഷിയെ വല്ലാതെ ബാധിച്ചിരുന്നു. ഉത്പാദനം കുറഞ്ഞപ്പോൾ വില കുത്തനെ കൂടുകയായിരുന്നു. ഇതോടെ സാധരാക്കാർ ദുരിതത്തിലായി. ഇതോടെ ചെന്നൈ പോലുള്ള സ്ഥലങ്ങളിൽ റേഷനായി കൊടുക്കാൻ ആരംഭിച്ചു.. ഇപ്പോളും തക്കാളി വില കുതിച്ച് ഉയരുകയാണ്












Click it and Unblock the Notifications