Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ത്രീയെ നഗ്നയാക്കിയ ശേഷം ഭര്‍ത്താവ് രണ്ടു കിലോമീറ്റര്‍ ദൂരം വലിച്ചഴച്ചു

നിസാമാബാദ്: ഗ്രാമീണര്‍ നോക്കി നില്‍ക്കെ പട്ടാപ്പകല്‍ സ്ത്രീയെ നഗ്നയാക്കിയശേഷം ഭര്‍ത്താവ് രണ്ട് കിലോമീറ്റര്‍ ദൂരം വലിച്ചിഴച്ചു. തെലുങ്കാനയിലെ നിസാമാബാദിലെ ഒരു ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ഭാര്യയുടെ കഴുത്തില്‍ കത്തിവെച്ചശേഷം തടയാന്‍ വന്നവരെ അകറ്റിയാണ് യുവാവിന്റെ ക്രൂരത അരങ്ങേറിയത്.

യുവതിക്ക് അവിഹിതമുണ്ടെന്നും അതിനാലാണ് താന്‍ ഇങ്ങനെയൊരു ശിക്ഷ നല്‍കിയതെന്നും മുഴുക്കുടിയനായ ഭര്‍ത്താവ് വഴിനീളെ വിളിച്ചു പറയുന്നുണ്ടായിരുന്നു. എ്ന്നാല്‍, ഭര്‍ത്താവിന്റെ മോഷണത്തിന് അരികുനില്‍ക്കാത്തതുകൊണ്ടാണ് യുവതിയെ പീഡിപ്പിച്ചതെന്ന് പിന്നീട് വ്യക്തമായി. വഴിയില്‍ ഉടനീളം പലരും സ്ത്രീയെ സഹായിക്കാനെത്തിയെങ്കിലും കത്തി വീശിയും ഭാര്യയെ കൊലപ്പെടുത്തുമെന്ന് പറഞ്ഞും ഇയാള്‍ ആളുകളെ അകറ്റി.

rape600

ഭര്‍ത്താവിന്റെ ശ്രദ്ധ അല്‍പമൊന്ന് മാറിയപ്പോള്‍ യുവതി കുളത്തില്‍ച്ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും കൂടെ ചാടിയ ഭര്‍ത്താവ് ഇവരെ വീണ്ടും കരയ്‌ക്കെത്തിച്ച് മര്‍ദ്ദിക്കുകയും കത്തികൊണ്ട് ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു. പോലീസ് പിന്തുടര്‍ന്നെത്തിയതോടെ ഇയാള്‍ കത്തിമുനയില്‍ നിന്നും അവരെ മോചിപ്പിക്കുകയായിരുന്നു.

താന്‍ മോഷിച്ചു കൊണ്ടുവരുന്ന സാധനങ്ങള്‍ വീട്ടില്‍ സൂക്ഷിക്കാന്‍ അനുവദിക്കാതിരുന്നതിനാണ് ഭാര്യയെ മര്‍ദ്ദിച്ചതെന്ന് ഇയാള്‍ പിന്നീട് പോലീസിനോട് പറഞ്ഞു. മോഷണ വസ്തുക്കള്‍ വിറ്റഴിക്കാന്‍ ഭാര്യയുടെ സഹായം തേടിയെങ്കിലും അവര്‍ ചെയ്തു തന്നില്ലെന്നും അക്രമി വ്യക്തമാക്കി. പ്രതിക്കെതിരെ പോലീസ് കൊലക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+