Get Updates
Get notified of breaking news, exclusive insights, and must-see stories!

താന്‍ പാകിസ്ഥാനിയാണെന്നും ഇന്ത്യക്കാരെ കൊല്ലാനാണെത്തിയതെന്നും പിടിയിലായ തീവ്രവാദി സൈഫുളള ബഹദുര്‍ !

ദില്ലി:താന്‍ പാകിസ്ഥാന്‍ കാരനാണെന്നും ഇന്ത്യയിലെ ജനങ്ങളെ കൊലപ്പെടുത്താനാണ് ഇവിടെയെത്തിയതെന്നും പിടിയിയിലായ ലഷ്ക്കര്‍ ഇ തൊയിബ തീവ്രവാദി സൈഫുളള ബഹദൂര്‍ അലി എന്‍ ഐ എ കോടതിയോട് പറഞ്ഞു. ബുധനാഴ്ച്ചയാണ് ജമ്മു കശ്മീരില്‍ നിന്ന് ഇയാള്‍ പോലീസ് പിടിയിലായത്.

ലോക്കല്‍ ഗൈഡുകളുടെ സഹായത്തോടെയാണ് തങ്ങള്‍ ഇന്ത്യയിലേയ്ക്കു കടന്നത്. സാദ് ബായ് ,ദര്‍ദാ ബായ് എന്നിവരും തന്നോടൊപ്പം ഇന്ത്യയിലേയ്ക്ക് കടന്നിരുന്നുവെന്നും സൈനികാക്രമണത്തില്‍ അവര്‍ കൊല്ലപ്പെട്ടതായും ഇയാള്‍ വ്യക്തമാക്കി. പക്ഷേ താന്‍ ദൗത്യവുമായി മുന്നോട്ടു പോവുകയായിരുന്നു. ജമ്മു കാശ്മീരില്‍ സംഘര്‍ഷാവസഥ സൃഷ്ടിക്കാനാണ് തങ്ങളെത്തിയത്.

saifulla-bahadur-ali-28

അതിനുളള പ്രത്യേക പരിശീലനം തങ്ങള്‍ക്കു ലഭിച്ചിട്ടുണ്ട്. കശ്മീരിലെ സംഘര്‍ഷാവസ്ഥയാണ് ഇങ്ങോട്ടുള്ള പ്രവേശനം എളുപ്പത്തിലാക്കിതെന്നും ബഹദൂര്‍ അലി പറഞ്ഞു. പോലീസുകാരെയും സുരക്ഷാ ജീവനക്കാരെയും വധിക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം.

കശ്മീര്‍ ആക്രമണത്തിന് കൂടുതല്‍ പേരെ അയക്കുമെന്ന് സംഘടന അറിയിച്ചിരുന്നതായും ഇയാള്‍ പറയുന്നു. കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ബഹദൂര്‍ അലി ലഷ്‌ക്കര്‍ ഇ തോയിബയില്‍ ചേര്‍ന്നത്. കുപ് വാരയില്‍ നിന്നാണ് ഇയാള്‍ പിടിയിലാവുന്നത്. ബഹദൂര്‍ അലി എന്‍ ഐ എ കോടതിയോട് സംസാരിക്കുന്നതിന്റെ വീഡിയോ കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+