Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്റെ പേര് രാഹുല്‍ ഗാന്ധി എന്നാണ്; രാഹുല്‍ സവര്‍ക്കര്‍ എന്നല്ല, നിലപാട് കടുപ്പിച്ച് പ്രസംഗം

Recommended Video

cmsvideo
    'My name is Rahul Gandhi, not Rahul Savarkar; will never apologise

    ദില്ലി: കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ ജനവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ദില്ലിയില രാംലീല മൈതാനത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച ഭാരത് ബഛാവോ റാലിയില്‍ വന്‍ ജനപങ്കാളിത്തം. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി, പൗരത്വ ഭേദഗതി ബില്ല്, സ്ത്രീകള്‍ക്കെതിരായ അതിക്രമം തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമായും കോണ്‍ഗ്രസ് നേതാക്കള്‍ റാലിയില്‍ ഉയര്‍ത്തിക്കാട്ടുന്നത്.

    സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, മന്‍മോഹന്‍ സിങ് എന്നിവരുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച റാലിയില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ വൈറല്‍. ജാര്‍ഖണ്ഡിലെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ അദ്ദേഹം നടത്തിയ റേപ്പ് ഇന്‍ ഇന്ത്യ പരാമര്‍ശത്തില്‍ മാപ്പ് പറയണമെന്ന ബിജെപി നേതാക്കളുടെ ആവശ്യം തള്ളുകയാണ് രാഹുല്‍ ഗാന്ധി ചെയ്തത്...

    മുതിര്‍ന്ന നേതാക്കളുടെ നിര

    മുതിര്‍ന്ന നേതാക്കളുടെ നിര

    50000 പേര്‍ ഭാരത് ബഛാവോ റാലിയില്‍ പങ്കെടുക്കുമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ അവകാശവാദം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധി, ചിദംബരം, സച്ചിന്‍ പൈലറ്റ്, ജ്യോതിരാദിത്യ സിന്ധ്യ, ഭൂപീന്ദര്‍ സിങ് ഹൂഡ എന്നിവരെല്ലാം റാലിയെ അഭിസംബോധന ചെയ്തു.

     ഒരിക്കലും മാപ്പ് പറയില്ല

    ഒരിക്കലും മാപ്പ് പറയില്ല

    സോണിയ ഗാന്ധിയും മന്‍മോഹന്‍ സിങും റാലിയില്‍ പങ്കെടുക്കുന്നുണ്ട്. രാഹുല്‍ ഗാന്ധി ശക്തമായ ഭാഷയിലാണ് ബിജെപി നേതാക്കള്‍ക്കെതിരെ ആഞ്ഞടിച്ചത്. റേപ്പ് ഇന്‍ ഇന്ത്യ പരാമര്‍ശത്തില്‍ ഒരിക്കലും മാപ്പ് പറയില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

    എന്റെ പേര് രാഹുല്‍ ഗാന്ധി

    എന്റെ പേര് രാഹുല്‍ ഗാന്ധി

    എന്റെ പേര് രാഹുല്‍ ഗാന്ധി എന്നാണ്. രാഹുല്‍ സവര്‍ക്കര്‍ എന്നല്ല. സത്യത്തിന് ഒപ്പമാണ് ഞാന്‍ നിലകൊള്ളുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായുമാണ് രാജ്യത്തോട് മാപ്പ് പറയേണ്ടതെന്നും രാഹുല്‍ ഗാന്ധി തുറന്നടിച്ചു.

     വളര്‍ച്ച കുത്തനെ കുറഞ്ഞു

    വളര്‍ച്ച കുത്തനെ കുറഞ്ഞു

    ഇന്ത്യന്‍ സാമ്പത്തിക രംഗം തകര്‍ത്ത മോദിയും അമിത് ഷായും രാജ്യത്തോട് മാപ്പ് പറയണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു. ജിഡിപി വളര്‍ച്ച 4 ശതമാനമായി. ജിഡിപി കണക്കാക്കുന്ന രീതിയില്‍ ബിജെപി മാറ്റം വരുത്തിയിട്ടും ഇത്രയേ വളര്‍ച്ചയുള്ളൂ. പഴയ രീതിയില്‍ കണക്കാക്കിയാല്‍ ജിഡിപി 2.5 ശതമാനമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

    ഭിന്നിപ്പിച്ച് ഭരിക്കുന്നു

    ഭിന്നിപ്പിച്ച് ഭരിക്കുന്നു

    പൗരത്വ ഭേദഗതി ബില്ല് പാസാക്കിയ ശേഷം വടക്കുകിഴക്കന്‍ സംസ്ഥാനത്തെ സാഹചര്യം വളരെ മോശമായി. അസമിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കാനാണ് മോദി ശ്രമിക്കുന്നത്. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുകയാണ് കേന്ദ്രമെന്നും രാഹുല്‍ പറഞ്ഞു. പ്രിയങ്ക ഗാന്ധിയും കേന്ദ്രസര്‍ക്കാരിനെതിരെ ശക്തമായ ഭാഷയിലാണ് പ്രസംഗിച്ചത്.

    സോണിയ ചോദിക്കുന്നു

    സോണിയ ചോദിക്കുന്നു

    സബ്ക സാത്ത് സബ്കാ വികാസ് മുദ്രാവാക്യത്തിന് എന്തു സംഭവിച്ചുവെന്ന് കോണ്‍ഗ്രസ് ഇടക്കാല പ്രസിഡന്റ് സോണിയാ ഗാന്ധി ചോദിച്ചു. രാജ്യത്തെ രക്ഷിക്കാന്‍ ശക്തമായ പോരാട്ടം നടത്തണം. ചില നിയമങ്ങള്‍ കൊണ്ടുവരുന്നു, ചിലത് എടുത്തുകളയുന്നു, സംസ്ഥാനങ്ങളുടെ പദവി മാറ്റുന്നു, രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നു, ചര്‍ച്ച കൂടാതെ ബില്ലുകള്‍ പാസാക്കുന്നു... സോണിയ ഓരോന്നായി വിശദീകരിച്ചു.

     ഇന്ത്യയുടെ ആത്മാവിനെ വെട്ടിമുറിച്ചു

    ഇന്ത്യയുടെ ആത്മാവിനെ വെട്ടിമുറിച്ചു

    ദേശീയ പൗരത്വ ബില്ല് ഇന്ത്യയുടെ ആത്മാവിനെ വെട്ടിമുറിക്കുന്നതാണ്. മോദിക്കും അമിത് ഷാക്കും യാതൊരു പ്രശ്‌നവുമില്ലെന്നും ശക്തമായ പ്രക്ഷോഭം ആവശ്യമാണെന്നും സോണിയാ ഗാന്ധി പറഞ്ഞു. സോണിയയും രാഹുലും പ്രിയങ്കയും ഒരുവേദിയില്‍ സംസാരിച്ചുവെന്ന പ്രത്യേകതയും ഭാരത് ബഛാവോ റാലിക്കുണ്ട്.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+