'ആര്‍എസ്എസിലേക്ക് മടങ്ങിപ്പോകാന്‍ ആഗ്രഹിക്കുന്നു:; വിരമിക്കല്‍ പ്രസംഗത്തില്‍ ഹൈക്കോടതി ജഡ്ജി
കൊല്‍ക്കത്ത: താന്‍ ആര്‍ എസ് എസ് അംഗമാണ് എന്ന തുറന്നുപറച്ചിലുമായി കല്‍ക്കട്ട ഹൈക്കോടതി ജഡ്ജിയായി തിങ്കളാഴ്ച വിരമിച്ച ജസ്റ്റിസ് ചിത്തരഞ്ജന്‍ ദാഷ്. ഹൈക്കോടതിയില്‍ ജഡ്ജിമാരുടെയും ബാറിലെ അംഗങ്ങളുടെയും സാന്നിധ്യത്തില്‍ യാത്രയയപ്പില്‍ സംസാരിക്കവെ ആണ് അദ്ദേഹത്തിന്റെ പ്രതികരണം.
വിശ്രമജീവിതത്തില്‍ എന്തെങ്കിലും സഹായത്തിനോ തനിക്ക് ചെയ്യാന്‍ കഴിയുന്ന ഏത് ജോലിയ്ക്കോ ആര്‍ എസ് എസ് വിളിച്ചാല്‍ സംഘടനയിലേക്ക് മടങ്ങാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ' മറ്റുള്ളവരുടെ അതൃപ്തിക്ക് കാരണമാകുന്ന ഒരു കാര്യം ഞാന്‍ ഇവിടെ പറയാം. ഞാന്‍ രാഷ്ട്രീയ സ്വയംസേവക് സംഘത്തിലെ (ആര്‍എസ്എസ്) അംഗമായിരുന്നു. അത് ഞാനിവിടെ സമ്മതിക്കണം,' അദ്ദേഹം പറഞ്ഞു.

ഒഡിഷ ഹൈക്കോടതിയില്‍ നിന്ന് സ്ഥലം മാറ്റത്തെ തുടര്‍ന്നാണ് ചിത്തരഞ്ജന്‍ ദാഷ് കല്‍ക്കട്ട ഹൈക്കോടതിയിലെത്തിയത്. താന്‍ സംഘടനയോട് ഒരുപാട് കടപ്പെട്ടിരിക്കുന്നു എന്നും കുട്ടിക്കാലം തൊട്ടെ താന്‍ അതിലുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ധെര്യവാനും നേരുള്ളവനും മറ്റുള്ളവരോട് തുല്യ വീക്ഷണവും പുലര്‍ത്താനും രാജ്യസ്നേഹത്തിനും ജോലിയോടുള്ള പ്രതിബദ്ധതയും താന്‍ പുലര്‍ത്തിയെന്നും രഞ്ജന്‍ ദാഷ് പറഞ്ഞു.
തന്റെ ജോലിയുടെ പേരില്‍ 37 വര്‍ഷമായി താന്‍ സംഘടനയില്‍ നിന്ന് അകന്നിരുന്നുവെന്ന് ദാഷ് പറഞ്ഞു. 'ഞാന്‍ ഒരിക്കലും സംഘടനയിലെ അംഗത്വം എന്റെ കരിയറിന്റെ ഒരു പുരോഗതിക്കും ഉപയോഗിച്ചിട്ടില്ല, കാരണം അത് അതിന്റെ തത്വങ്ങള്‍ക്ക് വിരുദ്ധമാണ്. ധനികനായാലും കമ്മ്യൂണിസ്റ്റായാലും ബി ജെ പിയില്‍ നിന്നോ കോണ്‍ഗ്രസില്‍ നിന്നോ ടിഎംസിയില്‍ നിന്നായാലും എല്ലാവരോടും തുല്യമായാണ് താന്‍ പെരുമാറിയതെന്നും ഡാഷ് പറഞ്ഞു.
എനിക്ക് മുന്നില്‍ എല്ലാവരും തുല്യരാണ്, ഞാന്‍ ആരോടും ഏതെങ്കിലും രാഷ്ട്രീയ തത്വശാസ്ത്രത്തിനോ മെക്കാനിസത്തിനോ വേണ്ടി ഒരു പക്ഷപാതവും പുലര്‍ത്തുന്നില്ല,' അദ്ദേഹം പറഞ്ഞു, സഹാനുഭൂതിയുടെ തത്വങ്ങളില്‍ നീതി വിതരണം ചെയ്യാന്‍ താന്‍ ശ്രമിച്ചുവെന്നും നീതി ചെയ്യാന്‍ നിയമത്തിന് വളയപ്പെടാം, എന്നാല്‍ നിയമത്തിന് അനുസരിച്ച് നീതിയെ വളച്ചൊടിക്കാന്‍ കഴിയില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജീവിതത്തില്‍ ഒരു തെറ്റും ചെയ്തിട്ടില്ലാത്തതിനാല്‍, ഞാന്‍ ആര്‍ എസ് എസില്‍ പെട്ടവനാണെന്ന് പറയാന്‍ തനിക്ക് കഴിയുമെന്നും കാരണം അത് തെറ്റല്ല എന്നും ദാഷ് വ്യക്തമാക്കി. ജസ്റ്റിസ് ദാഷ് 1985-ല്‍ ആണ് കട്ടക്കിലെ മധുസൂദന്‍ ലോ കോളേജില്‍ നിന്ന് നിയമത്തില്‍ ബിരുദം നേടിയത്. 1986-ല്‍ അഭിഭാഷകനായി എന്റോള്‍ ചെയ്യുകയും 1999-ല്‍ നേരിട്ട് റിക്രൂട്ടായി ഒറീസ സുപ്പീരിയര്‍ ജുഡീഷ്യല്‍ സര്‍വീസ് (സീനിയര്‍ ബ്രാഞ്ച്) കേഡറില്‍ സര്‍വീസില്‍ ചേരുകയും ചെയ്തു.
അഡീഷണല്‍ ഡിസ്ട്രിക്ട് & സെഷന്‍സ് ജഡ്ജി, സംബല്‍പൂര്‍, അഡീഷണല്‍ ഡിസ്ട്രിക്റ്റ് & സെഷന്‍സ് ജഡ്ജി, ദിയോഗര്‍, സ്‌പെഷ്യല്‍ ജഡ്ജി (വിജിലന്‍സ്), സംബല്‍പൂര്‍, ജില്ലാ & സെഷന്‍സ് ജഡ്ജി, കിയോഞ്ജര്‍, ഡിസ്ട്രിക്റ്റ് & സെഷന്‍സ് ജഡ്ജി, ബെര്‍ഹാംപൂര്‍, ഒറീസ്സ സെയില്‍സ് ടാക്‌സ് ട്രിബ്യൂണല്‍ ചെയര്‍മാന്‍, കട്ടക്ക്, ഒറീസ ഹൈക്കോടതിയിലെ രജിസ്ട്രാര്‍ (അഡ്മിനിസ്ട്രേഷന്‍), കട്ടക്ക് എന്നിങ്ങനെ വിവിധജോലികള്‍ അദ്ദേഹം ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications